തിരുന്നാവായ: കരുതലാകും ഒരു കുഞ്ഞുതൈ കെ.എസ്.ടി. യു തിരൂർ വിദ്യാഭ്യാസ ജില്ല പരിസ്ഥിതി കാമ്പയിന്റെ ഭാഗമായുള്ള ഫലവൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കൽ വൈരങ്കോട് എ.എം.യു.പി സ്ക്കൂൾ കാമ്പസിൽ തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി സുബൈർ അധ്യക്ഷത വഹിച്ചു.കാമ്പയിൻ്റെ ഭാഗമായി മരം നടൽ, ബോധവൻക്കരണം, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നുവരുന്നു. കെ.എസ്.ടി.യു സംസ്ഥാനസെക്രട്ടറിയേറ്റ് മെമ്പർ വി.എ. ഗഫൂർപരിസ്ഥിതി ദിന സന്ദേശം...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ഒരു തൈ ഒരു ജീവൻ”ഓയിസ്ക പരിസ്ഥിതി ദിനാഘോഷം
തിരൂർ :ലോകത്തിലെ പ്രമുഖപരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർ നാഷണൽ തിരൂർ ചാപ്റ്ററും ഐ എച് ടി കമ്പ്യൂട്ടർ കോളേജും സംയുക്തമായി “യുവജന ങ്ങളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തിയെടുക്കുക “എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച ഗ്രീൻ ക്യാമ്പസ് കൾച്ചർ പദ്ധതിയുടെ ഭാഗമായി ഇത്തവണയും ഐ എച് ടി കമ്പ്യൂട്ടർ കോളേജിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. “ഒരു തൈ ഒരു ജീവൻ” എന്ന പേരിൽ പോലീസ് ലൈനിലുള്ള ഐ എച് ടി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന...
തിരൂർ സിറ്റി ഹോസ്പിറ്റലിൽ പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ട് ആഘോഷിച്ചു
തിരൂർ :ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. തിരൂർ സിറ്റി ഹോസ്പിറ്റലിൽ പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ട് ആഘോഷിച്ചു. ഡോക്ടർ ബദറിന്റെ നേതൃത്വത്തിൽ മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് കൂടാത്ത്, ഡോക്ടർ അബ്ദുറഹ്മാൻ എന്നിവർ വൃക്ഷത്തൈ നട്ടു . പരിപാടിയിൽ അസിസ്റ്റൻറ് മാനേജർ ജയലക്ഷ്മി ,മുഹമ്മദ് ബഷീർ ,സിന്ധു തോമസ് സുബ്രമണ്യൻ, അഭിജിത്ത്, രാധാകൃഷ്ണൻ, മനോജ് എന്നിവർ പങ്കെടുത്തു .ഡോക്ടർ ബദർ പരിസ്ഥിതി ദിനത്തെ കുറിച്ച് സംസാരിച്ചു.
സുകൃതം പ്രകാശനം ചെയ്തു
തിരൂര്‍ : പാറയില്‍ ഫസലുവിന്റെ 33-ാമത് പ്രസിദ്ധീകരണമായ സുകൃതം ഡോ. ഖമറുന്നീസ അന്‍വര്‍ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫിക്ക് നല്കി പ്രകാശനം ചെയ്തു. സ്നേഹവീട്ടില്നടന്ന ചടങ്ങില്‍ പി.പി. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. തിരൂര്‍ മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. സലാം മാസ്റ്റര്‍, കെ.പി.ഒ. റഹ്മത്തുല്ല, ബഷീര്‍ പുത്തന്‍വീട്ടില്‍, ഡോ. സി.ആര്. മുഹമ്മദ് അന്‍വര്‍, വി.കെ. റഷീദ്, അബ്ദുല്‍ ഖാദര്‍ കൈനിക്കര, പി.ഐ. റൈഹാനത്ത്, മുജീബ് താനാളൂര്‍, നൗഫല്‍ തിരൂര്‍, കെ.പി. അബ്ദുല്‍ വാഹിദ്,...
പരിസ്ഥിതി ദിനത്തിൽ ഫ്യുമ്മയുടെ പരിപാടികൾ ശ്രദ്ധേയമായി
കോഴിക്കോട് : ഫർണിച്ചർ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻസ് വെൽഫെയർ അസോസിയേഷൻ (ഫ്യൂമ്മ) നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. കോഴിക്കോട് ജില്ലാ കമ്മിറ്റിയും സിറ്റി ഏരിയ കമ്മിറ്റിയും സംയുക്തമായി ചെറുവണ്ണൂർ എ ഡബ്ലിയു എച്ച് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ബോധവൽക്കരണം പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എഡബ്ലിയുഎച്ച് സ്ഥാപനങ്ങളുടെ ഡീനും ഡയറക്ടറുമായ പ്രൊഫസർ കെ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾമാരായ ഡോ : ഇ ടി ഷക്കീർ , ഡോ: ഐ എം ഇന്ദിര,...
റോഡിലെ കുഴിയിൽ വീണ്ബൈക്ക് യാത്രക്കാരന് പരിക്ക്
തിരൂർ: റോഡിലെ ഭീമൻ കുഴിയിൽ വീണ് ബൈക്ക് ഓടിച്ചു പോവുകയായിരുന്ന യുവാവിന് പരിക്ക്.തലക്കടത്തൂർ മർക്കസ് സ്കൂളിനടുത്ത് (05-06-2025 വ്യാഴം) രാവിലെ ആറരയോടെയാണ് സംഭവം.ചന്ദ്രിക ദിനപത്രത്തിൻ്റെ തിരൂർ റിപ്പോർട്ടർ വി.കെ റഷീദിൻ്റെ മകൻ റബീഹ് ഫൗസ് അഹമ്മദി(19)നാണ് പരിക്കേറ്റത്.കോളേജിൽ നിന്നും പെരുന്നാൾ അവധിക്ക് നാട്ടിലെത്തുന്ന സഹോദരിയെ കൊണ്ടുവരാനായി തിരൂർ റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു റബീഹ്.ഉടൻ നാട്ടുകാരും യാത്രക്കാരും ഓടിയെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.കുഴിയിൽ വീണ് ദേഹമാസകലം മുറിവ് പറ്റിയിട്ടുണ്ട്.ഇതേ കുഴിയിൽ മുമ്പും പല തവണ ബൈക്കുകാർ അപകടത്തിൽ പെട്ടിട്ടുണ്ട്.
മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്കി
മലപ്പുറം: പൂര്‍വ്വകാല മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയതായി മലപ്പുറം ഗവ. കോളെജില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗീസ്-ബ്രീട്ടീഷ് ഭരണകാലങ്ങളില്‍ എഴുതപ്പെട്ട പടപ്പാട്ടുകളില്‍ ദേശീയ ബോധവും, അനീതിക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവവും നിറഞ്ഞു നില്ക്കുന്നതായി പ്രബന്ധാവതാരകര്‍ ചൂണ്ടിക്കാട്ടി. സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി മലപ്പുറം ഗവ. കോളെജ് ഉറുദു ഡിപ്പാര്‍ട്ടുമെന്റിന്റെയും, പുന്നയൂര്‍ക്കുളം വി ബാപ്പു കുടുംബ സമിതിയുടെയും സഹകരണത്തോടെയാണ് മാപ്പിളപ്പാട്ടിന്റെ വികാസപരിണാമങ്ങള്‍ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പാള്‍...
അധ്യാപകർക്ക്നിയമന അംഗീകാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യു പ്രതിഷേധ സംഗമം
തിരുന്നാവായ : കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അധ്യാപകർക്ക് നിയമന അംഗീകാരം നൽകുക, യു. ഐ.ഡി യുടെ പേരിൽ അധ്യാപക തസ്തിക നഷ്ടപ്പെടുത്താതിരിക്കുക,തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ യൂണിറ്റ് തല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുറ്റിപ്പുറംബ്ലോക്ക് പഞ്ചായത് മുൻ മെമ്പർ ഇ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.കെ. നിസാർ അഹമ്മദ്അധ്യക്ഷത വഹിച്ചു. കെ എസ് ടി യു മലപ്പുറം ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽവൈരങ്കോട് മുഖ്യ പ്രഭാഷണം...
വലിയ പറപ്പൂർ GMLP സ്കൂളിന് ഇരട്ടനേട്ടം
പുതിയ പാഠപുസ്തകങ്ങളുമായി കുരുന്നുകൾ എത്തുമ്പോൾ ‘ തിരുനാവായ : വലിയ പറപ്പൂർ ജി എം എൽ പി സ്കൂളിന് 2025-26 അധ്യയനവർഷത്തിൽ അസുലഭ മുഹൂർത്തം. ഒരു വിദ്യാലയത്തിലെ രണ്ട് അധ്യാപകർ ഒരേ ക്ലാസ്സിലെ വ്യത്യസ്ത വിഷയങ്ങളുടെ പാഠപുസ്തകരചന സമിതിയിൽ അംഗങ്ങളായി എന്നതിൽ അഭിമാനിക്കുകയാണ് ഈ വിദ്യാലയം. രണ്ടാം ക്ലാസ് ഭാഷ പാഠപുസ്തകം, പ്രവർത്തന പുസ്തകം, അധ്യാപക സഹായി എന്നിവയുടെ നിർമ്മാണത്തിൽ പ്രജിത.കെയും ഇതേ ക്ലാസ്സിൽ ഇംഗ്ലീഷ് പാഠപുസ്തകം, പ്രവർത്തന പുസ്തകം, അധ്യാപക സഹായി എന്നിവയുടെ നിർമ്മാണത്തിൽ അനൂപ്....
എന്ത് കൊണ്ട് ചർച്ചയാകുന്നില്ല
തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് മംഗലം എന്ന സ്ഥലത്ത് പുതിയ ഒരു പോലീസ് സ്റ്റേഷൻ കൂടി പ്രവർത്തിക്കണമെന്ന് നിരവധി വർഷങ്ങൾക്ക് മുമ്പ് ആവശ്യം ഉന്നയിച്ച കാര്യമാണ്.എന്നാൽ എന്ത് കൊണ്ടാണ് എന്നറിയില്ല ഈ വിഷയത്തിൽ തിരൂരിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്നതാണ് യഥാർത്ഥ്യം. എന്ത് കൊണ്ടാണ് ഇങ്ങിനെ ഒരു സമീപനം ഗൗരവമായ ഈ വിഷയത്തിൽ നാട്ടുകാർ കാണിക്കുന്നത് എന്നത് മനസിലാകുന്നില്ല.ഒരു വലിയ പോലീസ് സ്റ്റേഷൻ വിഭജിക്കുന്നത് കൊണ്ട് യഥാർത്ഥത്തിൽ അതിന്റെ ഗുണം ലഭിക്കുന്നത് ആ...