Category: പ്രാദേശികം

Post

കന്നിപ്രസവത്തിലെ 4 ആൺ കൺമണികൾ ജൂൺ 9 ന് ക്ലാസ് മുറികളിലേക്ക് .

ചെർപ്പുളശ്ശേരി : അപൂർവ്വങ്ങളിൽ അപൂർവ്വമായി കന്നിപ്രസവത്തിൽ ലഭിച്ച 4 ആൺ കൺമണികൾ ജൂൺ 9 ന് ക്ലാസ് മുറികളിലേക്ക്.ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെ ഭാര്യ ദേശമംഗലം സ്വദേശിനി മുബീനക്കുമാണ് അവൂർവ്വങ്ങളിൽ അപൂർവ്വമായി 2021 ലെ ആദ്യ പ്രസവത്തിൽ 4 ആൺകുഞ്ഞുങ്ങളെ ഒരുമിച്ച് ലഭിച്ചത്. അതും 4 ആൺ തരികൾ .അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നീപേരുകളും കുട്ടികൾക്ക് നൽകി.ആദ്യമാസങ്ങളിലെ പരിശോധനയിൽ തന്നെ നാലു കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർമാതാപിതാക്കളെ അറിയിച്ചിരുന്നു. പിന്നീട് പെരിന്തൽമണ്ണ മൗലാന...

Post

സിൽവാൻ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ഷുഹൈബ് ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ മരിച്ചു

പുത്തനത്താണി : സിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ മരിച്ചു.പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ ആയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മീനയിൽ വെച്ചായിരുന്നു മരണം.കബറടക്കം ഇന്ന് (ഞായറാഴ്ച്ച) മക്കയിൽ നടക്കും.അബുദാബി അൽ ബസ്ര ഗ്രൂപ്പ്‌ , പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ്‌ പ്രോഡക്റ്റ്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.പിതാവ് : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്‌).മാതാവ് : ആയിശുമോൾ.ഭാര്യ :...

Post

കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മുത്തലിബിന്റെ മാതാവ് മരണപ്പെട്ടു

കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മുത്തലിബിന്റെ മാതാവ് മരണപ്പെട്ടു.കബറടക്കം ഇ : അ വൈകിട്ട് 5 30ന് ചേരാനല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post

ഈദ് ഗാഹ് സംഘടിപ്പിച്ചു

തിരൂർ: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ എം.ഇ.എസ് സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. ISM സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് റിഹാസ് പുലാമന്തോൾ നേതൃത്വം നൽകി. പരിപാടിക്ക് ചെയർമാൻ ഡോ: അബ്ദുൾ നാസിർ കെ., കൺവീനർ ലത്വീഫ് കായൽ മഠത്തിൽ, മുണ്ടേക്കാട്ട് അബ്ദുറഹിമാൻ, സൈനുദ്ദീൻ, കുഞ്ഞിപ്പ, മനാഫ്, സമദ്, അബൂബക്കർ, ഹംസ ഉമരി , മജീദ് മങ്ങാട്ടിൽ, കുഞ്ഞീതു, അലവിക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Post

പാത്തുമ്മു ഹജ്ജുമ്മ ( 88 ) നിര്യാതയായി

തലക്കടത്തൂർ പഴയ പോസ്റ്റൊഫീസിന് പടിഞ്ഞാർവശം താമസിക്കുന്ന പരേതനായ തയ്യിൽ കോയക്കുട്ടി എന്നവരുടെ ഭാര്യ പാത്തുമ്മു ഹജ്ജുമ്മ ( 88 ) എന്നവർ നിര്യാതയായി..പരേതയുടെ ജനാസ ഇന്ന് (8 /6/2025 ഞായറാഴ്ച) രാവിലെ 11 മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും മക്കൾ: അബ്ദുഹാജി ,ഇസ്മായിൽ ,അഷ്‌റഫ്‌ (ജിദ്ദ) ,അബ്ദുറസാഖ് (ജിദ്ദ) ,നഫീസമോൾമരുമക്കൾ :പരേതനായ റസാഖ്‌ കൈമലശ്ശേരി ,മാറിയാമു ഹജ്ജുമ്മ കരുമ്പിൽ ,ഖദീജ കോട്ട് ,ഫൗസിയ മങ്ങാട് ,തസ്‌ലീമ കരുമ്പിൽ .

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ വൃക്ഷതൈകൾ വിതരണം ചെയ്തു

അനന്താവൂർ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ പരിസ്ഥിതി ദിനം ആഘോഷിച്ചു. മരം നടൽ , തൈ വിതരണം, ബോധവൽക്കരണം, പോസ്റ്റർ നിർമ്മാണം, ശുചീകരണ പ്രവർത്തനം എന്നിവ നടന്നു. ഫലവൃക്ഷ തൈകളുടെ വിതരണോത്ഘാടനം പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഉപ പ്രധാന അധ്യാപകൻ ഇ.പി. സക്കീർ ഹുസൈൻ, സ്റ്റാഫ്സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ,ഹാരിസ് മാങ്കടവത്ത്,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്...

Post

പഠിക്കാൻ പണത്തിനായി സാജിത കുടകൾ നിർമ്മിച്ച് വിപണിയിൽ ഇറക്കി

തിരൂർ: പരിമിതികൾക്കിടയിലും നാലാം ക്ലാസ് തുല്യതയിൽ തുടങ്ങി നിലവിൽ തിരൂർ തുഞ്ചൻ കോളെജിൽ ബി.എ മലയാളത്തിന്പഠിക്കുന്ന പയ്യനങ്ങാടിസ്വദേശിനി സാജിതഅവസാന വർഷ പുസ്തകൾ വാങ്ങാൻപണം കണ്ടെത്താൻ കുടകൾ നിർമ്മിച്ചു വിപണിയിലിറക്കി.മികച്ച ചിത്രകാരി കൂടിയായ സാജിത വരച്ച ചിത്രങ്ങൾഗവർണ്ണർക്കും മന്ത്രിമാർക്കുംനൽകിയിട്ടുണ്ട്. തിരൂരിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി തിരൂർ ചേംബർഓഫ് കോമേഴ്സ് ആക്ടിംഗ് പ്രസിഡണ്ട് പി.പി.അബ്ദുറഹിമാന് നൽകി.കുട വിപണിയിൽ ഇറക്കി.കിൻഷിപ്പിലൂടെയാണ്ആവശ്യമായ പരിശിലനം നേടിയത്.കുട ആവശ്യമുള്ളവർക്ക്സാജിതയെ വിളിക്കാവുന്നതാണ്.9744086253ഭിന്നശേഷി കുട്ടായ്മയായ വരത്തിൻ്റെകോഡിനേറ്റർമുജീബ് താനാളൂർ അധ്യക്ഷത വഹിച്ചു.അബ്ദുൽ കാദർ കൈനിക്കര,ബഷീർ പുത്തൻവീട്ടിൽ,കെ.പി....

Post

സർക്കാർ വാക്ക് പാലിക്കണം: നിലമ്പൂർ ആദിവാസി ഭൂസമരസമിതി

മലപ്പുറം: നിലമ്പൂരിലെ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും വേണ്ടി ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നിലമ്പൂർ ITDP ഓഫീസിന് മുൻപിൽ , 314 ദിവസം നീണ്ടു നിന്ന പട്ടിണി സമരം ഒത്തുതീർപ്പാക്കിക്കൊണ്ട് 18/03/24ന് കലക്ടർ അന്ന് എഴുതി ഒപ്പിട്ട് നൽകിയ എഗ്രിമെന്റ് വ്യവസ്ഥ മാസങ്ങൾ കാത്തിരുന്നിട്ടും നടപ്പിലാക്കാത്തതിനെ തുടർന്ന് ആദിവാസി നേതാക്കളും ബന്ധപ്പെട്ടവരും വീണ്ടും കളക്ടറെ കാണുകയും എഗ്രിമെന്റ് നടപ്പാക്കാൻ ഞങ്ങൾ വീണ്ടും സമരം ചെയ്യേണ്ട അവസ്ഥ വന്നിരിക്കുകയാണ് എന്നും കളക്ടറെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർ വീണ്ടും...

Post

ഓവുങ്ങൽ , തറയിൽ പ്രദേശത്ത് മോഷണം പതിവാകുന്നു

ചെറിയമുണ്ടം :ഓവുങ്ങൽ , തറയിൽ പ്രദേശത്ത് വർധിച്ച് വരുന്ന മോഷ്ടാക്കളുടെ ശല്യത്തിന് അറുതി വരുത്താൻ പോലീസിൻ്റെ നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് തിരൂർ SHO ശ്രീ. ജിനേഷ് അവർകൾക്ക് നിവേദനം നൽകുന്നു.

Post

ആയിശ ബീവി( 82 ) നിര്യാതയായി

പരപ്പനങ്ങാടി ബീച്ച് റോഡിൽ കുന്നത്തു ഹൗസിൽആയിശ ബീവി( 82 ) നിര്യാതയായി (മുൻ മന്ത്രി അവു ഖാദർ കുട്ടി നഹയുടെ മകളും അബ്ദുറബിൻ്റെ സഹോദരിയും പരേതനായ മഹമുദ് നഹ എന്ന ബാപ്പു എന്നവരുടെ ഭാര്യയുമാണ് ജനാസ നമസ്കാരം നാളെ (6/6/25 ന് വെള്ളി) രാവില ഒമ്പത് മണിക്കു പനയത്തിൽ ജുമാ മസ്ജിദിൽ