തിരൂർ : സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ നിയമ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ മാതൃക യോഗ്യമായ ജീവിതം നയിച്ച വലിയ വ്യക്തിത്വമായിരുന്നു തിരൂരിലെ കാരണവർ അഡ്വക്കേറ്റ് വിഎംകെ അഹമ്മദ് എന്ന് സൗഹൃദവേദി തിരൂർ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു . സൗഹൃദവേദി തിരൂർ ഐഎംഎ ഹോളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എംഎസ്എസ് സംസ്ഥാന സെക്രട്ടറി പിടി മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പ്രവർത്തിച്ച എല്ലാ മേഖലയിലും വലിയ വിജയം കൈവരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മൊയ്തീൻകുട്ടിമാസ്റ്റർ പറഞ്ഞു..സൗഹൃദവേദി തിരൂർ പ്രസിഡണ്ട്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
വീണു കിട്ടിയ സംഖ്യഉടമക്കു തിരിച്ചുനൽകി
വൈലത്തൂർ:വൈലത്തൂർ ടൗണിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തു നിന്നും വീണു കിട്ടിയ പതിനായിരത്തോളം രൂപ യഥാർത്ഥ ഉടമക്ക് തിരിച്ചുനൽകി. ആദൃശ്ശേരി കണ്ണത്തപ്പടി സ്വദേശിയും പൊൻ മുണ്ടം കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരിയുമായ കണ്ണംപുലാക്കൽ ലക്ഷമിയാണ് തനിക്ക് വീണുകിട്ടിയ സംഖ്യ ഉടമയായ മുണ്ടേക്കാടൻ കബീറിനു തിരിച്ചുനൽകി സമൂഹത്തിനു മാതൃകയായത്.പൊൻ മുണ്ടം കൃഷി ഓഫീസർ മുഹ്സിന ,കൃഷി അസിസ്റ്റൻ്റുമാരായ സുഭീഷ്, നാദിറ ,ADC മെമ്പർ അഷറഫ് പന്നിക്കണ്ടത്തിൽ എന്നിവരും സന്നിഹിതരായി.
മമ്മുട്ടിയുടെ ഭാര്യ പിതാവ് നിര്യാതനായി
മട്ടാഞ്ചേരി:സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ്റെ മകൻ പി.എസ്.അബു (90) നിര്യാതനായി.കബറടക്കം 11.06.2025 (ബുധനാഴ്ച്ച) രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ.മാതാവ്: പരേതയായ ആമിന.ഭാര്യ:പരേതയായ നബീസ.മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്.മരുമക്കൾ: മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ. 62825888719447222705
അഡ്വ: വി.എം.കെ .അഹമ്മദ് അനുസ്മരണയോഗം ഇന്ന്.
തിരൂർ : ഇന്നലെ അന്തരിച്ച തിരൂരിലെ കാരണവർ അഡ്വക്കറ്റ് വി.എം.കെ .അഹമ്മദിന്റെ അനുസ്മരണയോഗം സൗഹൃദവേദി, തിരൂരിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം നാലുമണിക്ക് തൃക്കണ്ടിയൂർ ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ഹാളിലാന്ന് അനുസ്മരണ സമ്മേളനം നടക്കുക. തിരൂർ നഗരസഭ ചെയർപേഴ്സൺ എ .പി .നസീമ, അഡ്വ. എം. കെ .മൂസക്കുട്ടി, അഡ്വ : എസ് ഗിരീഷ്, ഡോക്ടർ ഹസ്സൻ ബാബു, അഡ്വ: വിക്രംകുമാർ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും
തിരൂരിലെ കാരണവർ അഡ്വക്കേറ്റ് വി എംകെ അഹമ്മദ് സാഹിബ് നിര്യാതനായി.
തിരൂരിലെ കാരണവരും മുതിർന്ന അഭിഭാഷകനും പൗരപ്രമുഖനുമായ അഡ്വക്കേറ്റ് വി എംകെ അഹമ്മദ് സാഹിബ് (101) നിര്യാതനായി. തിരൂരിന്റെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ, എം.ഇ.എസ്, എം.എസ്. എസ്., ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, തുടങ്ങിയ ഒട്ടനവധി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. താഴെപ്പാലംപള്ളി, ടൗൺ പള്ളി, റെയിൽവേ സ്റ്റേഷൻ പള്ളികളിൽ അദ്ദേഹം പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ജംഇയ്യത്തുൽ തർബിയ്യത്തില്‍ ഇസ്ലാമിയയുടെ പ്രസിഡണ്ടാണ് . ചേന്നമംഗലത്തെ അഞ്ചാം പരുത്തി തറവാട്ടിലെ ഖദീജയാണ് സഹധർമ്മിണി....
അല്‍-അമീന്‍ നൂറാം വാര്‍ഷികവുംസെമിനാറും വിളംബര സമ്മേളനവും
മലപ്പുറം: എസ് ജെ എഫ് കെ ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി അല്‍-അമീന്‍ ദിനപ്പത്രത്തിന്‍റെ നൂറാം വാര്‍ഷികവും മാദ്ധ്യമ സെമിനാറും സംഘടിപ്പിക്കാന്‍ മലപ്പുറം പ്രസ്ക്ലബ്ബില്‍ ചേര്‍ന്ന ഫോറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം-കേരളയുടെ പ്രഥമ ദേശീയസമ്മേളനത്തിന്‍റെ വിളംബര സമ്മേളനവും ഇതോടൊപ്പം നടക്കും. ജൂലൈ അവസാന വാരത്തില്‍ മലപ്പുറം പ്രസ്ക്ലബ്ബുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജൂണ്‍ 21ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. ദേശീയ സമ്മേളനത്തിനുള്ള അംഗങ്ങളുടെ വിഹിതം ജൂണ്‍ മുപ്പതിനു മുമ്പ്...
തിരൂർ താലൂക്ക് ചരിത്ര പൊതുസഭ സമ്മേളനം
തിരൂർ :തിരൂർ താലൂക്ക് ചരിത്ര സഭ സമ്മേളനം 10.6 2025ന് തിരൂർ പ്രൊവിഡന്റ്‌സ് കോളേജിൽ ശ്രീമതി നർ ഗീസ് ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീമതി സൈനബ ചേനാത്തു (താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ യൂസഫ് ഒഴുവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,പി സിനജ്മത് പ്രസിഡണ്ട് ചെറിയമുണ്ടം ഗ്രാമപഞ്ചായത് മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞി മൂസ,പി. വി.ഷബീർ താനാളൂർപഞ്ചായത്ത് മെമ്പർ ,സുശീലൻ മാസ്റ്റർ. (Ttc)കെ പുരംസദാ നന്ദൻ,ഷാഫി വെട്ടം, കെ. ടി. മുസ്തഫ, മൊയ്‌ദീൻകുട്ടി സി. M, സുനിൽ...
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു
തിരൂർ :സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മലപ്പുറം ജില്ലാ സിറ്റിംഗ് തിരൂര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്തിലെ കാരത്തൂര്‍, ഖത്തര്‍ ഓഡിറ്റോറിയത്തിലെ മാലിന്യം കത്തിച്ച് പുറന്തള്ളുന്ന ദുര്‍ഗന്ധമേറിയ പുക പരിസരവാസികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പരിസരമലിനീകരണം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓഡിറ്റോറിയം അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
പരിസ്ഥിതി വാരാചരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
രവിമേലൂർ മേലൂർ :മേലൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ മേലൂർ സെൻറ് ജോൺസ് സി യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. സ്കൂൾ പി ടി എ പ്രസിഡണ്ട് ലിൻസൺ ആൻറണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്കൃത സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ.കവിത സോമൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജോസ്ഫിൻ സ്വാഗതം പറഞ്ഞു.കുട്ടികളുടെ പഠനോപകരണ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ജിറ്റി സാജു നിർവഹിച്ചു. കവിയും ഗാനരചയിതാവുമായ പി.വി രമേശൻ,...
പാലൂർകോട്ടയിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു;ഒരാൾ മരണപ്പെട്ടു
കടുങ്ങപുരം : പാലൂർകോട്ട വെള്ളച്ചാട്ടത്തിനു മുകളിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.വെങ്ങാട് സ്വദേശി മുത്തേടത് ശിഹാബുദീനാണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 3:30ന് ആയിരുന്നു അപകടം.പെരുന്നാൾ അവധി പ്രമാണിച്ചു സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് നിന്നും പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു. ശിഹാബുദ്ധീൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് അറിയുന്നത്. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തൽമണ്ണ അൽഷിഫയിലും ഒരാളെ മാലാപറമ്പ്എം ഇ എസ് ഹോസ്പിറ്റലിലും പ്രവേശിച്ചിട്ടുണ്ട്.