Category: പ്രാദേശികം

Post

പ്രേമനാഥൻ അന്തരിച്ചു

പൂഴിക്കുന്നത്ത് വിശ്വനാഥൻ (Late) മകൻ പ്രേമനാഥൻ മരണപ്പെട്ടു. അമ്മ: യെശോദ,ഭാര്യ: സിജി, മക്കൾ: സ്നേഹ, പുണ്യ, പൂജ. സഹോദരി: ഷീല. സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ 11.30 ന് (15/06/2025) വീട്ടുവളപ്പിൽ.

Post

നെറ്റ്‌വയുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരിലെ മോഷണ പരമ്പരയുടെ പശ്ചാത്തലത്തിൽ തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ നേതൃത്വത്തിൽ തിരൂരിലെ മോഷണ പരമ്പരയുടെ പശ്ചാതലത്തിൽ തൃക്കണ്ടിയൂർ പ്രദേശത്തുകാർക്ക് ജിഎൽപി സ്കൂളിൽ വെച്ച്ജാഗ്രത ക്ലാസ് സംഘടിപ്പിച്ചു. തൃക്കണ്ടിയൂർ പ്രദേശത്ത് നിരവധി കളവുകൾ നടക്കുകയുണ്ടായി. പണവും ആഭരണങ്ങളുംവീട്ടുപകരണങ്ങളുംനശിപ്പിച്ച സാഹചര്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ജാഗ്രത ക്ലാസ്കെ. കെ അബ്ദുൾ റസാഖ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ ഡി.വൈ.എസ്.പി പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്ഐ ടി.കെ ഉണ്ണികൃഷ്ണൻ ബോധവൽക്കരണ ക്ലാസിന്...

Post

സുലൈമാൻ മേൽപ്പത്തൂരിന്റെ പിതാവ് നിര്യാതനായി

പുത്തനത്താണി : കോന്നല്ലൂർ സ്വദേശിയുംപ്രമുഖ കൗൺസലറും സൈക്കോളജിസ്റ്റുമായ ഡോ.സുലൈമാൻ മേൽപത്തൂരിൻ്റെ പിതാവുമായ പരേതനായ കായൽ മഠത്തിൽ പുത്തൻ പീടിയേക്കൽ മാനു എന്നവരുടെ മകൻ മമ്മുഹാജി എന്നവർ ഇന്ന് 14 06.2025 ശനി ഉച്ചക്ക് ശേഷം മൂന്നര മണിക്ക് അള്ളാഹുവിൻ്റെ റഹ് മത്തിലേക്ക് യാത്രയായ വിവരം വിഷമത്തോടെ അറിയിക്കുന്നു .ഹസൻ എന്ന ബാവ ,ഡോ.സുലൈമാൻ ജെഎം മേൽപത്തൂർ ,നാസർ, ഫാത്തിമ്മ എന്ന മാളു ,ഫൈസൽ , ഖദീജ ,മുംതാവ് എന്നിവർ മക്കളാണ്. ജനാസ ഇന്ന് രാത്രി ഒമ്പതര മണിക്ക്...

Post

നാഷ്ണൽ ഹൈവേ അടിപാത മേൽപാല നിർമാണത്തിൻ്റെ അശാസ്ത്രീയതക്കെതിരെ

കൊരട്ടി: നാഷ്ണൽ ഹൈവേയിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ എന്നിവടങ്ങളിലെ അടിപാത – മേൽപാല നിർമ്മാണത്തിലെ അശാസ്ത്രിയതക്കെതിരെയും, മെല്ലെ പോക്കിനും എതിരെയും, നിർമ്മാണ പ്രവത്തനത്തിൽ സ്ഥലം എം.പി. -എം എൽ എ എന്നിവരുടെ അനാസ്ഥക്ക് എതിരായും എൽ.ഡി.എഫ് കൊരട്ടി പഞ്ചായത്ത് കമ്മിപ്പിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ ജനകീയ കൂട്ടായ്മ സി.പി.ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കൊരട്ടി...

Post

പ്രഥമ നോവലിന് സംസ്ഥാന പുരസ്കാരം

ചാലക്കുടി – മേലൂർ,പ്രമുഖ കവിയും നാടക രചയിതാവും സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.ജോൺ പന്തലിന്‍റെ ആദ്യ നോവലായ ” പരിസമാപ്തി ” തിരുവനന്തപുരം മലയാള സാഹിത്യ അക്കാദമി & റിസർച്ച് സെൻ്ററിൻ്റെ പ്രഥമ സംസ്ഥാനതല ‘കൃതി വെൽഫയർ പുരസ്കാരം ‘ നേടിയിരിക്കുന്നു. നാടക /കവിത രചനാ രംഗത്തും നാടക അഭിനയത്തിനും സംവിധാനത്തിനും വിവിധങ്ങളായ അവാർഡുകൾ നേടിയിട്ടുള്ള ശ്രീ. ജോണിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരമാണ് “വാക്കിൻ്റെ തുറുകണ്ണൻ”. അദ്ദേഹത്തിൻ്റെ “ഭൂതം വർത്തമാനം ഭാവി” എന്ന നാടക സമാഹാരം കഴിഞ്ഞ...

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ബണ്ണീസ് അധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിവിധ വിഭാഗങ്ങളിലെ അധ്യാപകർക്ക് വേണ്ടി എടക്കുളം ഖിദ്മത്ത് ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ സംഘടിപ്പിച്ച സംസ്ഥാന പരിശീലന ക്യാമ്പ് സമാപിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിലെ ബണ്ണീസ് ,ഫ്ലോക്ക്,ഗൈഡ് ക്യാപ്റ്റൻമാരായഅധ്യാപികമാർക്ക് വേണ്ടിയാണ് ഏഴ് ദിവസം വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറോളം ലീഡർമാർ പങ്കെടുത്തു. ക്യാമ്പിൻ്റെ സമാപനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വൈസ് പ്രസിഡൻ്റുമായ...

Post

തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി മേലേപ്പാട്ട് ധർമ്മരാജൻ അന്തരിച്ചു

തിരൂർ :തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും, ഐൻടിയുസി തിരൂർ മണ്ഡലം പ്രസിഡൻ്റുമായ അരുൺ ചെമ്പ്രയുടെ പിതാവും തിരൂർ മുൻസിപ്പാലിറ്റി Booth No:52 ന്റെ മുൻപ്രസിഡണ്ടും KSSPA മെമ്പറുമായ മേലേപ്പാട്ട് ധർമ്മരാജൻ എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു. 14/06/25 രാവിലെ 7 മണിക്ക് ഐവർ മടത്തിൽ വച്ചാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. വേട്ടുവഞ്ചേരി ചെമ്പ്രക്കളത്തിൽ ഗിരിജയാണ് ഭാര്യ,അരുൺ ചെമ്പ്ര, അഭിലാഷ് എന്നിവരാണ് മക്കൾ. ചിത്ര സിപി, ചിത്ര R എന്നിവരാണ് മരുമക്കൾ. പേരമക്കൾവിഘ്നേഷ് , വിദ്യുത് ,...

Post

ചരിത്ര രചന സെമിനാർ പ്രൊവിഡൻസ് കോളേജിൽ സംഘടിപ്പിച്ചു

തിരൂർ :തിരൂർ താലൂക്ക് ചരിത്ര രചന സെമിനാർതിരൂർ 10 6 2025 ചൊവ്വാഴ്ച തിരൂർ പ്രൊവിഡൻസ് കോളേജിൽ തിരൂർ താലൂക്ക് ചരിത്ര പൊതുസഭയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ നടത്തി ശ്രീമതി നർഗീസ് ടീച്ചർ കല്പകഞ്ചേരിയുടെ അധ്യക്ഷതയിൽ ശ്രീമതി സൈനബ ചേനാത്ത് പ്രസിഡണ്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് , ഉദ്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണങ്ങൾ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡണ്ട്‌ പി സി നജ്മത്, ഒഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യൂസഫ് കൊടിയേങ്ങൽ എന്നിവർ നടത്തി.പൊതു സമ്മേളനത്തിൽ വാർഡ് മെമ്പർ ഷബീർ...

Post

പഠന രീതി പോലെ പ്രവേശനോത്സവവും പൊന്നാനി ബെൻസി മോണ്ടിസ്സോറി സ്‌കൂൾ

പൊന്നാനി: ആഹ്ളാദവും ആവേശവും അലയടിച്ച അന്തരീക്ഷത്തിൽ പൊന്നാനി തൃക്കാവ് ഇന്റർനാഷണൽ സ്‌കൂളിലെ പുതിയ അധ്യയന വർഷാരംഭം കുറിച്ച് കൊണ്ടുള്ള പ്രവേശനോത്സവം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഗംഭീരമാക്കി. മൗലികമായ മികവ് പുലർത്തുന്ന മോണ്ടിസ്സോറി പാഠ്യപദ്ധ്വതിയോടെ വ്യതിരിക്തമായ സ്‌കൂളിലേക്ക് മാതാപിതാക്കളോടൊപ്പം കാലെടുത്ത് വെച്ച കുരുന്നുകൾ ആദ്യത്തിൽ പരിഭ്രമത്തിലും അങ്കലാപ്പിലും ആയിരുന്നെങ്കിലും അവിടെ അരങ്ങേറിയ കളികളും ചിരികളും ആവിഷ്കാരങ്ങളും രസിച്ചതോടെ അവർ അധ്യാപകരുടെയും സഹപാഠികളുടെയും ഇടയിൽ ലയിച്ചു ചേരുകയുണ്ടായി. വർണാഭമായി അരങ്ങേറിയ പരിപാടികളിലും അധ്യാപകരുടെ സ്നേഹപൂർവ്വമായ ഇടപെടലുകളിലും ആകൃഷ്ടരായ കുട്ടികൾ...

Post

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു

🔸സർക്കാരിലേക്ക് എല്ലാം ഓൺലൈൻ ആണ്, തിരിച്ചെല്ലാം ഓഫ് ലൈനും കോഴിക്കോട്: പ്രവാസികൾക്കായി സർക്കാർ രൂപീകരിച്ച പ്രവാസി ക്ഷേമനിധി ബോർഡിൽ 60 വയസ്സ് കഴിഞ്ഞവർ പ്രവാസി ക്ഷേമനിധിയിലേക്ക് പെൻഷന് അപേക്ഷിച്ച് ആറുമാസവും അതിലധികവുമായി കാത്തിരിക്കുകയാണ്. മാസംതോറും പ്രവാസി ക്ഷേമനിയിലേക്ക് പ്രവാസികൾ 350 രൂപയും കേരളത്തിലേക്ക് തിരിച്ചെത്തിയവർ മാസാന്തം 200 രൂപയും അംശാദായം അടച്ചു അഞ്ചു വർഷങ്ങൾക്ക് ശേഷം 60 വയസ്സ് കഴിഞ്ഞവർ പെൻഷൻ അപേക്ഷിക്കുമ്പോഴാണ് ഈ കാലതാമസം. കോഴിക്കോട് മാത്രം രണ്ടായിരത്തിൽപരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിലേക്ക് അംശാദായവും പെൻഷൻ...