Category: പ്രാദേശികം

Post

മോണിംഗ് സ്റ്റാർ തിരൂർ യോഗ ദിനം ആചരിച്ചു

തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് യോഗാ ദിനം ആചരിച്ചു. മോണിംഗ് സ്റ്റാർ തിരൂർ മുഖ്യരക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ഇൻസ്ട്രക്ടർ ആസിഫ് മാസ്റ്റർ യോഗ ക്ലാസിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മാണ്ടി, ശരീഫ് മുണ്ടേകാട്, നൗഷാദ് മുണ്ടത്തോട്, സിയാദ് വെൽക്കം, അബ്ദുൽ റൗഫ്, നിസാർ പൂക്കയിൽ, ഹാരിസ് അന്നാര, തുടങ്ങിയവർ പ്രസംഗിച്ചു. വർക്കിംഗ്...

Post

കദീജക്കുട്ടി (83) നിര്യാതയായി

പറവണ്ണ : മുറിവഴിക്കൽ പരേതനായ സി. എം. സി മുഹമ്മദ്‌ സാഹിബിന്റെ ഭാര്യ പഴയ പുത്തൻ വീട്ടിൽ കദീജക്കുട്ടി (83) നിര്യാതയായി. മക്കൾ : പരേതയായ ഫാത്തിമബീവി, മൈമൂന രണ്ടത്താണി,സീനത്ത് അലാട്ടിൽ,പരേതയായ റസിയ, ജുമൈല കൽപകഞ്ചേരി മരുമക്കൾ : കെ.വി. ഒ മുഹമ്മദ്‌ കാസിം (റിട്ടയേർഡ് സ്റ്റോർ സുപ്രണ്ട്), ഹനീഫ ടി. കെ (ബാംഗ്ലൂർ ), സി. എം. അബ്ദുറഹ്മാൻ, അബ്ദുസ്സമദ് പി വി., അബ്ദുറബ്ബ് തെയ്യമ്പാട്ടിൽ.

Post

പ്രതിഭകളെ അനുമോദിച്ചു

കൊടകര : എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിപ്രതിഭകളെ അനുമോദിച്ചു. വിദ്യാലയാങ്കണത്തിൽ നടന്ന വിജയോത്സവം തൃശ്ശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സരിത രാജേഷ് സ്വാഗതം ആശംസിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ആധ്യക്ഷ്യം വഹിച്ചു. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 19 വിദ്യാർഥിപ്രതിഭകളെയും കലാകായികരംഗത്ത് മികവു പുലർത്തിയവരെയും അനുമോദിച്ചു. 135 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 19 പേർ ഫുൾ...

Post

എം.എൽ എ കാണിക്കുന്ന അവഗണനക്ക് എതിരെ എൽ.ഡി എഫ് പ്രതിഷേധ കൂട്ടായ്മ

രവിമേലൂർ തിരുമുടിക്കുന്ന്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ത്വക്ക് രോഗാശുപത്രിയായ തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയോടും, അന്തേവാസികളോടും ചാലക്കുടി എം. എൽ എ സനീഷ് കുമാർ ജോസഫ് കാണിക്കുന്ന അവഗണനക്ക് എതിരെ എൽ ഡി എഫ് കൊരട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. 2025 ജനുവരിയിൽ പണി പൂർത്തികരിച്ച ലെപ്രസി അന്തേവാസികൾക്കുള്ള കെട്ടിടത്തിലേക്ക് രോഗികളെ മാറ്റി താമസിപ്പിക്കുന്നിനും, മുൻ എം.എൽ എ കൊണ്ട് വന്ന ഹ്യൂമൻ റിസോഴ്സ് സെൻ്റർ, ഓ.പി. ബ്ലോക്ക് നിർമ്മാണം പൂർത്തികരിക്കാനും സ്ഥലം...

Post

വായന പക്ഷാചരണവും , പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

വായനോത്സവം -2025 രവിമേലൂർ മേലൂർ :മേലൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ മേലൂർ സെൻറ് ജോൺസ് സി യു പി സ്കൂളിൽ വയന പക്ഷാചരണത്തിൻ്റെ ഭാഗമായി വയനോത്സവം -2025സ്കൂൾ പി ടി എ പ്രസിഡണ്ട് ലിൻസൺ ആൻറണിയുടെ അധ്യക്ഷതയിൽ പ്രശസ്ത കവി ഡോ. പി. ബി.ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജോസ്ഫിൻ സ്വാഗതം പറഞ്ഞു.കവിയും,ചലക്കുടി ബി എഡ് കോളേജ് പ്രിൻസിപ്പാളുമായ ഡോ. സുരേഷ് മൂക്കന്നൂർ പി.എൻ പണിക്കൻ അനുസ്മരണവും കുട്ടികളോടെത്ത് കാവ്യ സല്ലാപവും നടത്തിവായനശല കുട്ടികൾക്ക്...

Post

സി വി വേലായുധന്റെ നിര്യാണത്തിൽ സൗഹൃദവേദി തിരൂർ അനുശോചിച്ചു

തിരൂർ : മുൻ മണ്ഡലം പ്രസിഡൻ്റും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനുമായ മുതിർന്ന കോൺഗ്രസ് നേതാവ് സി വി വേലായുധന്റെ നിര്യാണത്തിൽ സൗഹൃദവേദി , തിരൂർ അനുശോചനം രേഖപ്പെടുത്തി.സാധാരണക്കാരൻ്റെ പ്രശ്നങ്ങളിൽ ഇടപെട്ട് അതിന് ഉചിതമായ തീരുമാനം എടുക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തിച്ചിരുന്നു അതാണ് അദ്ദേഹത്തെ മറ്റുനേതാക്കളിൽ നിന്നും വ്യത്യസ്തമായി ആളുകൾ കണ്ടിരുന്ന ഗുണങ്ങൾ എന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.കൂടാതെ സൗമ്യനും ദയാലുവും ആയിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം വളരെ ലളിതമായിരുന്നു.രാഷ്ട്രീയ എതിരാളികൾക്ക് പോലും ബഹുമാനമായിരുന്നു, അതു...

Post

ഹജ്ജ് തുക തിരികെ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം

കോഴിക്കോട് : 2025 സ്വകാര്യ ഹജ്ജ് യാത്രികരിൽ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തിൽ ഹജ്ജ് സേവനങ്ങൾക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ ഹജ്ജ് ടൂർ ഓപ്പറേറ്റർമാരുടെ അംഗീകൃത കൂട്ടായ്മ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ്‌ അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ഹജ്ജ് ഏജൻസികൾ തങ്ങളുടെ സംയുക്ത ഹജ്ജ് ഗ്രൂപ്പ്‌ വഴി ഹാജിമാർക്ക് ആവശ്യമായ തുക കൃത്യ സമയത്തു തന്നെ ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേകം...

Post

യുദ്ധം നിര്‍ത്താന്‍ യു.എന്‍.ഇടപെടണം: പി.ഡി.പി.

തവനൂർ : ഇസ്രയേല്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. ഇസ്രയേല്‍ ഫലസ്തീന് നരനായാട്ട് തുടരുകയും ലബനോനിലേക്കും സിറിയയിലേക്കും ആക്രമണം നടത്തുകയും ഇപ്പോള്‍ ഇറാന് നേരെ കടന്നാക്രമണം നടത്തി യുദ്ധക്കൊതി വ്യാപിപ്പിക്കുകയാണ്. ഇസ്രയേലിന്റെ അന്യായമായ അതിക്രമങ്ങള്‍ക്ക് അമേരിക്കയാണ് എല്ലാ ഒത്താശ്ശയും ചെയ്തു കൊടുക്കുന്നത്. ലോകസമാധാനത്തിന് തന്നെ ഭീഷണിയായി ഇത്തരം ഇസ്രയേല്‍ നടത്തുന്ന യുദ്ധവെറിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതികരിക്കണം. ഭീകര ഇസ്രയേലിന്റെ യുദ്ധക്കൊതിക്കെതിരെ...

Post

ചെക്കുന്ന് മലയോരവാസികൾ ഭീതിയിൽ

അരീക്കോട്- ഊർങ്ങാട്ടീരിയിൽ ചെക്കുന്ന് മലയോര മേഖലയിൽ താമസിക്കുന്നവർ ഭീതിയിൽ. മഴ കനത്തതോടെ ചെക്കുന്ന് മലയുടെ താഴ് വാരാങ്ങളില്‍ താമസിക്കുന്ന ആദിവാസികളും നിരവധി കുടുബങ്ങള്‍ മലയിടിച്ചില്‍ ഭീതിയിലാണ്. 2019ലെ പ്രളയത്തില്‍ ചെക്കുന്ന് മലയില്‍ 800 മീറ്ററോളം നീളത്തില്‍ വീണ വിള്ളലില്‍ മഴ കനത്താല്‍ വെള്ളം ഊർന്നിറങ്ങി മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സർവെയുടെ പഠനത്തില്‍ വ്യക്തമാക്കിയതാണ്. ഈ മലയുടെ മറുവശത്ത് 2018ലെ ഉരുൾപൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരിക്കുകയും നിരവധി വീടുകൾ തകരുകുയം ചെയ്തിരുന്നു. അതീവ ദുർബല മേഖലയായ ചെക്കുന്ന് മലയിലും...

Post

ബീപാത്തു ഹജ്ജുമ്മ(80) നിര്യാതയായി

തിരൂർ :പൊയിലിശ്ശേരി സ്വദേശി പരേതനായ പി മുഹമ്മദ് ഹാജിയുടെ ഭാര്യ പുഴവക്കത്ത് മണ്ണാം പറമ്പിൽ ബീപാത്തു ഹജ്ജുമ്മ(80) നിര്യാതയായി.മക്കൾ റംല ബീഗം, പരേതയായ സലീന, മുനീറ. മരുമക്കൾ നാലകത്ത് അബ്ദുൽ കാദർ മാസ്റ്റർ (പൊയിലിശ്ശേരി), അബ്ദുൽ സമദ് പി (വെളിയങ്കോട്),ജാബിർ മാടംമ്പാട്ട് (പൊറൂർ കല്ലിങ്ങൽ).സഹോദരങ്ങൾ പരേതരായ പുഴവക്കത്ത് ബാപ്പു ഹാജി,അലിക്കുട്ടി ഹാജി (ബോംബെ)ഹംസ കുട്ടി ഹാജി.മയ്യത്ത് കബറടക്കം 20/6/25 ന് വെള്ളി രാവിലെ 8 മണിക്ക് പൊയിലിശ്ശേരി ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.