Category: പ്രാദേശികം

Post

വിദ്യാർഥികൾക്ക് നെയ്ചോറും ചിക്കൻ കറിയും പദ്ധതി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി:നെയ്ചോറും ചിക്കൻ കറിയും സ്കൂളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി ടൗൺ ജി.എം.എൽ.പി സ്കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ മാസത്തിൽ രണ്ട് തവണ വിദ്യാർഥികൾക്ക് നെയ്ചോറും ചിക്കൻ കറിയും നൽകുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർമാൻ പി.പി ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹമ്മദ്, ഡിവിഷൻ കൗൺസിലർ ബേബി അച്ച്യുതൻ, എച്ച്.എം ബോബൻ,പി.ടി.എ കമ്മിറ്റി അംഗങ്ങളായ കെ.പിമൻസൂർ, ജംഷീർ കറുത്താമാക്കത്ത്, നജ്മുദ്ദീൻ, സമീറ, സൂഫിലത്ത്, പി.അബ്ദുറബ്ബ്, റാഫി,ബാപ്പു സംബന്ധിച്ചു.

Post

പാട്ടും പറച്ചിലും “സർഗ്ഗ സല്ലാപം സംഘടിപ്പിച്ചു

രവിമേലൂർ മേലൂർ ,ഗ്രാമീനവായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനോത്സവം -2025 എന്ന പേരിൻ മേലൂരിലെ പഞ്ചായത്തിലെ സ്കൂളുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ് ഇതിൻ്റെ ഭാഗമായി.മേലൂർ സെൻറ് ജോസ്ഫ് ഹൈസ്കൂളിൽ “പാട്ടും പറച്ചിലും ” എന്ന സർഗ്ഗസല്ലാപം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട്ടി.ഒ.ബെന്നി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രശസ്ത കവിയും ഗാനരചയിതാവുമായ വാസുദേവൻ പനംമ്പിള്ളി ഉദ്ഘാടനം ചെയ്തു , ഇതോടെപ്പം സ്കൂളിലെ വിവിധ ക്ലബുകളുടെ...

Post

ഹജ്ജ് 2025- ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതൽ

ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്നായി എയർപോർട്ട് ഏജൻസികളുടെ യോഗം ചേർന്നു കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച മുതൽ ആരംഭിക്കും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി...

Post

മലബാറിനോടുള്ള റെയിൽവേ അവഗണനക്കെതിരെ പ്രതിഷേധ സംഗമം

തിരൂർ:മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയാസം വരുത്തി വെച്ചു കൊണ്ട് നിർത്തലാക്കിയ ഷൊര്‍ണൂര്‍ – കോഴിക്കോട് പാസ്സഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് വില കല്പിക്കാതെ യാത്രക്കാരെ കബളിപ്പിച്ചു കൊണ്ട് രണ്ട് വണ്ടികള്‍ അഞ്ചെണ്ണമാക്കി അവതരിപ്പിച്ച റെയില്‍വേയുടെ അതി ബുദ്ധി അപഹാസ്യമാണെന്ന് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍. ‘ഇരട്ടിപ്പിച്ച’ വണ്ടികൾ ഓടിത്തുടങ്ങിയ ദിവസം തന്നെ റെയില്‍വേയുടെ ജനവഞ്ചനക്കെതിരെ തിരൂരിൽ മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി.ഡിആർയുസിസി മെമ്പര്‍ അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന് ഉദ്ഘാടനം...

Post

ഭൂമിക സാംസ്ക്കാരിക വേദി വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു

രവിമേലൂർ ചാലക്കുടി -പൂലാനി ഭൂമിക സാംസ്കാരിക വേദിയുടെ മുപ്പത്തിരണ്ടാമത് വാർഷികാഘോഷത്തിൻ്റെ തുടക്കമായി അരങ്ങേറിയ ചെസ്സ് – ക്യാരംസ് മത്സരങ്ങളോടുകൂടി തുടക്കം കുറിച്ചു. (സെക്രട്ടറി) രനീഷ്, പി.ആർ. സ്വാഗതവും, (പ്രസിഡൻ്റ്) പി.എൻ. തരുണിൻ്റെ അദ്ധ്യക്ഷതയിൽ, പ്രദീപ് പൂലാനി ഉൽഘാടനം നിർവഹിച്ചു. ജൂൺ, ജൂലായ് മാസങ്ങളിലായി ഭൂമികയിൽ ഫുട്ബോൾ ടൂർണ്ണമെൻ്റുകളും, വിവിധ കലാപരിപാടികൾക്കും, തുടക്കം കുറിക്കുകയാണെന്ന് ക്ലബ്ബ് ഭാരാവാഹികളായ -രനീഷ് പി.ആർ, മറ്റു ഭാരവാഹികളും അറിയിച്ചു!

Post

സാമൂഹ്യ പ്രതിബദ്ധതയോടെ നൂറ്റിപ്പതിനൊന്ന് തികഞ്ഞ പൊന്നാനി ടി ഐ യു പി സ്കൂൾ

പൊന്നാനി: വായനയും പേനയുമാണ് ജീവിതത്തിന്റെ ചാലക ശാക്തികളെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു. “വായിക്കുക” എന്ന ആഹ്വാനത്തോടെ ആരംഭിച്ച ഇസ്‌ലാം ഇക്കാര്യം മനുഷ്യ നാഗരിക ചരിത്രത്തിൽ കൊത്തിവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശതകവും ദശകവും പിന്നിട്ട പൊന്നാനി ടി ഐ യു പി സ്കൂൾ അധ്യാപക രക്ഷാ കർതൃ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖാസിം കോയ. അറിവും സന്മാർഗവും നിലനിൽക്കാൻ എഴുത്തും വായനയും അവിരാമം സജീവമാകേണ്ടതുണ്ട്....

Post

ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ്അനാഥ വിധവാ കുടുംബങ്ങൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

തിരുന്നാവായ : ദ ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പുല്ലൂർ മേഖല സമിതി അനാഥ വിധവാ കുടുംബങ്ങളിലെഅംഗങ്ങൾക്ക് വായന ശീലം വളർത്തുന്നതിനു വേണ്ടി വായനാ വാരത്തോടനുബന്ധിച്ച് പുസ്തകങ്ങൾ സമ്മാനിച്ചു. തലക്കാട്, തിരുന്നാവായ, വളവന്നൂർ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കാണ് പുസ്തകങ്ങൾ നൽകിയത്. സ്നേഹ വീട്, കിണർ നിർമ്മാണം, പഠന സഹായം, അവാർഡ് ദാനം, കുടുംബ സംരക്ഷണം എന്നിവ ദിലൈറ്റിനു കീഴിൽ നടന്നു വരുന്നു. വൈരങ്കോട് നടന്ന പ്രവർത്തക സംഗമത്തിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചറിൽ നിന്നും ദ...

Post

പ്രതിഷേധ സംഗമം

തിരൂർ : ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4.30 ന് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാറ്റ്പയുടെ പ്രതിഷേധ സംഗമം. യാത്രക്കാര്‍ക്ക് ഉപകരിക്കാതെ വണ്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്ന റെയിൽവേയുടെ പുതിയ പരിഷ്‌ക്കരണത്തിനെതിരെ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ 23.6.25 തിങ്കളാഴ്ച വൈകുന്നേരം നാലര മണിക്ക് സായാഹ്ന പ്രതിഷേധ സംഗമം തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തുന്നു. നമ്മുടെ പരമാവതി അംഗങ്ങൾ തിങ്കളാഴ്ച വൈകുന്നേരം 4.30 ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കെ...

Post

ഡോ. ബഷീർ അഹമ്മദ് മുഹിയിദ്ദീൻ ഫൗണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും

തിരൂർ: ആഗോള ഇസ്ലാമിക പണ്ഡിതനും പ്രശസ്ത ഖുർആൻ വിവർത്തകനും ആയിരുന്ന പറവണ്ണയിലെ ഡോ: ബഷീർ അഹമ്മദ് മുഹിയുദ്ധീൻ അസ്ഹരിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ജൂൺ 25 ബുധനാഴ്ച പറവണ്ണ അരിക്കാൻചിറ ഇനായത്ത് കൺവെൻഷൻ സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ വി. എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.കുറുക്കോളി മൊയ്തീൻ MLA, ഡോ:...