Category: പ്രാദേശികം

Post

വാപ്പളം ചന്ദ്രേട്ടൻ( 72 ) നിര്യാതനായി

തിരൂർ : പൂക്കയിൽ ഫ്രിണ്ട്സ് ലോറി ഷോപ്പ് ഉടമയും പെട്രോൾ പമ്പിനടുത്ത് താമസകാരനുമായ വാപ്പളം ചന്ദ്രേട്ടൻ( 72 )അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ 14/07/25 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വിദേശത്തുള്ള മകൾ എത്തിച്ചേർന്നശേഷം. ഡോക്ടർ കുട്ടീസ് ഗ്രൂപ്പിലെ പ്രശോഭിന്റെ അച്ഛനും. DKH ഗ്രൂപ്പ് രവിയുടെ സഹോദരി ഭർത്താവുമാണ്.

Post

പാലതിങ്ങൽ പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടി നാളെ കൊച്ചിയിൽ നിന്ന് നേവിയും

ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ പുഴയിൽ കൂട്ടുക്കാരനോടൊത്ത് കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട 17 കാരനെ കണ്ടത്താൻ കൊച്ചിയിൽ നിന്ന് നേവി സംഘമെത്തുന്നു. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) ആണ് കഴിഞ്ഞ ബുധനാഴ്ച കടലുണ്ടി പുഴയിൽ ന്യൂ കട്ടിൽ കാണാതായത്. നാല് ദിവസമായി തുടരുന്ന തിരച്ചിലിൽ കുട്ടിയെ ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് താനൂർ മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ ,പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ്...

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന ഡിജിറ്റൽ ശില്പശാലക്ക് തുടക്കമായി

വളാഞ്ചേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് സംഘടിപ്പിച്ച സംസ്ഥാന ഡിറ്റിജൽ മീഡിയ ശില്പശാലക്ക് കരിപ്പോൾ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ തുടക്കമായി. ജില്ലാ മീഡിയ കോർഡിറ്റേഴ്സ്, ഓൺലൈൻ സിസ്റ്റം കോർഡിറ്റേഴ്സ് എന്നിവർക്കാണ് രണ്ട് ദിവസത്തെ ശില്പശാല. സംസ്ഥാനത്ത് നിന്ന് തിരത്തെടുത്ത നൂറോളം സ്കൗട്ട്സ് അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.സംസ്ഥാന ഓർഗനൈസിംങ്ങ് കമ്മീഷണർ സി.പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗൈഡ് സംസ്ഥാന കമ്മീഷണർ ഷീലജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.സുധീഷ് കുമാർ, ടി.പി.നൂറുൽ അമീൻ, പി.ജെ.അമീൻ , അനൂപ്...

Post

ഉന്നത വിജയികളേയും വടംവലി ജേതാക്കളേയുംമലപ്പുറം പ്രസ്‌ക്ലബ്ബ് അനുമോദിച്ചു

മലപ്പുറം: ഉന്നത വിജയം നേടിയ മാധ്യമ പ്രവര്‍ത്തകരുടെ മക്കളേയും, സംസ്ഥാന ജേണലിസ്റ്റ് വടംവലി മത്സരത്തില്‍ ചാമ്പ്യന്‍മാരായ പ്രസ്‌ക്ലബ്ബ് ടീമിനെയും മലപ്പുറം പ്രസ്‌ക്ലബ്ബ് അനുമോദിച്ചു.ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി വിതരണം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യാതിഥിയായി. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ...

Post

പാലത്തിങ്ങൽ പുഴയിൽ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം

രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നു. ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗത ചോദ്യം ചെയ്യപെടുന്നു. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന...

Post

മണ്ണും ജലവും സമൂഹ മനസ്സിലേക്ക്

തിരൂർ :തിരൂർ താലൂക് ചരിത്ര രചന സമിതിയുടെ നേതൃത്വത്തിൽ തിരൂർ താലൂക് ചരിത്ര ശില്പശാല കുറുക്കോളി മൊയ്‌ദീൻതിരൂർ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷ്മിക്കുട്ടി. Nന്റെ അധ്യക്ഷതയിൽചേർന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷകർഎ. പി. നസീമ (തിരൂർ മുനിസിപ്പൽ ചെയർ പേഴ്സൺ, യൂസഫ്ഒഴൂർ (പ്രസിഡണ്ട്‌ ഒഴൂർ പഞ്ചായത്ത്, Dr:വഹീദ (പ്രസിഡണ്ട്‌ കൽപകഞ്ചേരി പഞ്ചായത്ത്,). നജ്മത്. പി.സി. (വളവന്നൂർ പഞ്ചായത്ത്)എന്നിവർ പ്രസംഗിച്ചു.dr മഞ്ജുഷ ആർ വർമ പ്രാദേശിക ചരിത്ര പഠന ക്ലാസ്സെടുത്തു. വി. വിവിശ്വനാഥൻ, ഐ. വി. സമദ്,...

Post

സഫിയ നിര്യാതയായി

പരിയാപുരം, കാനൂരിൽ താമസിക്കുന്ന ഉള്ളാട്ട് ആദം കാക്കയുടെ ഭാര്യ സഫിയ എന്നവർ മരണപെട്ടു.. ജനാസ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഉള്ളത്.മയ്യിത്ത് 5 മണിക്ക് വീട്ടിൽ എത്തുന്നതും, ഇന്ന് രാത്രി 7.30 മണിക്ക് വെട്ടം തീണ്ടാപള്ളി കബർസ്ഥാനിൽ കബറടക്കം നടക്കുന്നതുമാണ്. അല്ലാഹു അവരുടെ പരലോക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ.

Post

വി.പി. മൊയ്തീൻ അനുസ്മരണം ഞായറാഴ്ച

തിരൂർ. എം.ഇ.എസ്. മലപ്പുറം ജില്ല മുൻ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന വി പി മൊയ്തീൻ അനുസ്മരണ സമ്മേളനം ഞായറാഴ്ച തിരൂരിൽ നടക്കും. സൗഹൃദ വേദി തിരൂർ വൈകുന്നേരം നാലുമണിക്ക് താഴെപ്പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഡോക്ടർ ഹസ്സൻ ബാബു, കെ ഷാഫി ഹാജി, വി. പി. അബ്ദുറഹിമാൻ, കെ. സദയ് കുമാർ, പി. എ .റഷീദ്, പ്രൊഫസർ ബാബു, തുടങ്ങിയവർ പങ്കെടുക്കും

Post

കാവ്യ ജോസിന് ഡോക്ടറേറ്റ്

തിരൂർ:പ്രൈം മിനിസ്റ്റർ റിസർച്ച് ഫെലോഷിപ്പോടുകൂടി ഐസർ പൂനെയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കാവ്യ ജോസ്.മംഗലം വള്ളത്തോൾ എ.യു.പി.സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ ജോസ് സി.മാത്യുവിന്റെയും പുറത്തൂർ ഗവ.ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക പി.ബിന്ദുവിന്റെയും മകളാണ്.പ്രൊഫ.ആർ.ഭൂമിശങ്കറിന്റെ ഗൈഡ്ഷിപ്പിൽ ഡിസൈൻ ആൻഡ് സിന്തസിസ് ഓഫ് കൈറൽ ഫോസ്ഫറസ് ബേസ്ഡ് അസംബ്ലീസ് ഫോർ ഇഫക്റ്റീവ് എനാൻഷിയോസെലക്ട്‌ റ്റീവ് ആപ്ലിക്കേഷൻസ് എന്ന ടോപിക്കലിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.

Post

ഓര്‍മ്മിപ്പിക്കലുകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം

മലപ്പുറം :മലപ്പുറം ചരിത്രം മറന്നുപോകുകയും മായ്ച്ചുകളയപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നത് ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും, മലപ്പുറം പ്രസ്ക്ലബ്ബ് മുന്‍ പ്രസിഡന്റുമായ വിമല്‍ കോട്ടയ്ക്കല്‍.സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളന വിളംബരത്തിന്റെ ഭാഗമായി ജില്ലയിലെ പഴയകാല പ്രസിദ്ധീകരണങ്ങളായിരുന്ന കവന കൗമുദി, ധന്വന്തരി മാസികകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയ്ക്കലില്‍ നിന്ന് വൈദ്യരത്നം പി എസ് വാരിയാരാണ് ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധന്വന്തരി മാസിക തുടങ്ങിയത്. അദ്ദേഹത്തിന്റെ സഹോദരന്‍ കവികുലഗുരു പി വി കൃഷ്ണവാരിയര്‍ കവിതകള്‍ മാത്രം പ്രസിദ്ധീകരിച്ചിരുന്ന...