Category: പ്രാദേശികം

Post

എസ് ജെ എഫ് കെ ദേശീയ സമ്മേളനം:വിളംബര ജാഥ നടത്തി

മലപ്പുറം: തിരുവനന്തപുരത്ത് ആഗസ്റ്റ് 20, 21 തിയ്യതികളിൽ നടക്കുന്ന സീനിയർ ജർണ്ണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളനത്തിൻറെ പ്രചരണാർത്ഥം മലപ്പുറത്ത് സംഘടിപ്പിച്ച വിളംബര സമ്മേളനവും ജാഥയും സംഘടനയുടെ പതാക സംസ്ഥാന സെകട്ടറി പി ബാലകൃഷ്ണന് കൈമാറിക്കൊണ്ട് പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. പരിമിതമായ സൗകര്യങ്ങളും, തുച്ഛമായ ശമ്പളവും മാതമുണ്ടായിരുന്ന പഴയ കാലത്ത് പൂർവ്വ പത്രപ്രവർത്തകർ നടത്തിയ പ്രവർത്തനം ത്യാഗോജജ്വലമായിരുന്നുവെന്ന് എം എൽ എ പറഞ്ഞു. വിളംബരത്തിൻറെ ഭാഗമായി ജില്ലയിലെ പഴയകാല പ്രസിദ്ധീകരണങ്ങളായിരുന്ന കവന കൗമുദി,...

Post

കടലുണ്ടി പുഴയിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപെടുത്തി

പരപ്പനങ്ങാടി : ഇന്നലെ ഉച്ചയോടെ പാലത്തിങ്ങൽ ന്യൂ കട്ടിൽ പുഴയിൽ കാണാതായ 17 കാരന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതപെടുത്തി. ഇന്നലെ ഉച്ചയോടെയാണ് താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17)കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടത്. ശക്തമായ അടിയൊഴുക്കുള്ള ഈ പ്രദേശത്ത് ഇന്നലെ തന്നെ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടന്നിരുന്നു. രാത്രിയായതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോട് കൂടി തെരച്ചിൽ ഊർജിതപെടുത്തിയിട്ടുണ്ട്. താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ,എൻ.ഡി.ആർ.എഫ്, ട്രോമ ക്രെയർ, മത്സ്യതൊഴിലാളികൾ,...

Post

മരിച്ച സ്ത്രീയുടെ പ്രാഥമിക റിസൽറ്റ് നെഗറ്റീവ് കബറടക്കം നടത്താൻ അനുമതി നൽകി

പരപ്പനങ്ങാടി : കോട്ടക്കലിൽ നിപ്പബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനി മരിച്ച സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ നെഗറ്റീവായതിനാൽ മൃതദേഹം മറവ് ചെയ്യാൻ ആരോഗ്യ വകുപ്പ് അനുമതി നൽകി. പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിനിയായ പാലശ്ശേരി ബീരാൻ കുട്ടിയുടെ ഭാര്യ കെ.വി. ഫാത്തിമ ബീവി (78) യുടെ കബറടക്കമാണ് അനിശ്ചിതത്വത്തിലായത് ഇവർ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും. ഇതിനിടെയാണ് ഫാത്തിമാ ബീവി മരണപെടുന്നത്...

Post

മുഹമ്മദ് മാസ്റ്റർ (68) നിര്യാതനായി

കൊടുവള്ളി :ആവിലോറ വഴിക്കടവ് മഹല്ല് സെക്രട്ടറിയും റിട്ടയേർഡ് അധ്യാപകനുമായ കളത്തിങ്ങൽ മുഹമ്മദ് മാസ്റ്റർ (68) നിര്യാതനായി. ഭാര്യ: കരിമ്പാര കുണ്ടത്തിൽ ആമിന. മക്കൾ : മുബീന ടീച്ചർ ( GHSS പൂനൂർ) അബ്ദുൽ മുജീബ് മാസ്റ്റർ (MJHSS എളേറ്റിൽ ) മുനവ്വിർ (ദമാം) മുബഷിർ (ഇഖ്റ ഹോസ്പിറ്റൽ ).മരുമക്കൾ: ഇൽയാസ് മാസ്റ്റർ (GHSS നരിക്കുനി ) ഹസ്ന (കാരശ്ശേരി), ഹസ്ന (പെരിയങ്ങാട്), ഫഹ്‌മിദ (തിരൂർ ).മയ്യിത്ത് നിസ്കാരം ഇന്ന് (ജൂലൈ 9 ബുധൻ ) 3 മണിക്ക്...

Post

ഹിജ്റ കലണ്ടർ പ്രകാശനവും പ്രവർത്തക സംഗമവും

തിരൂർ : ഹിജ്റ കമ്മിറ്റി ഇന്ത്യയുടെ സംസ്ഥാന പ്രവർത്തക സംഗമവും ഹിജ്റ വർഷം 1447 ലെ കലണ്ടറിൻ്റെ ഔപചാരിക പ്രകാശനകർമവും തിരൂർ സീതി സാഹിബ് പോളിടെക്നിക് ഓഡിറ്റോറിയത്തിൽ നടന്നു . സംഗമം അലാവുദ്ദീൻ മക്കി ( കുവൈത്ത് ) ഉദ്ഘാടനം ചെയ്തു. ഹിജ്റ കമ്മിറ്റി ഇന്ത്യ ചെയർമാൻ അഴീക്കോട് സൈനുദ്ദീൻ മൗലവി ആദ്ധ്യക്ഷ്യം വഹിച്ചു .വിവിധ സെഷനുകളിൽ ഡോ. കോയക്കുട്ടി ഫാറൂഖി, ഡോ. അബ്ദുൽ ഹഫീദ് നദ്‌വി , ശൈഖ് സെയ്തു മുഹമ്മദ് ഉസ്താദ് , സൂപ്പി...

Post

ലൗസിന(49) നിര്യാതയായി

പരേതനായ ലവ് ഹാഷിമിന്റെയും (കണ്ണൂർ ) സൈനബിയുടെയും മകൾ പഴയ പുരയിൽ ലൗസിന(49)സിവിൽ സ്റ്റേഷൻ സമീപം എബിസി ഹൗസിൽ മരണപ്പെട്ടു ഭർത്താവ് :T.,മൻസൂർ മക്കൾ :അസ്മർ, അസർ, എലാന. മരുമകൻ :നിഹാൽ, സഹോദരങ്ങൾ :സലീം p p, ജാസ്മിൻ, നസീറ, ഷബ്‌ന, നസീബ മുൻ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് T നസീറുദ്ധീന്റെ മരുമകളാണ് നിസ്കാരം :11 മണിക്ക് കണ്ണം പറമ്പ് ജുമാ മസ്ജിദ് മയ്യിത്ത് ക്രിസ്ത്യൻ കോളേജ്നു സമീപം T നസീറുദ്ധിന്റ വീട്ടിൽ

Post

ചേരുരാൽ സ്ക്കൂളിൽ വിജയാദരം സംഘടിപ്പിച്ചു

തിരുന്നാവായ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരം നൽകി.വിജയാദരം 2025 കുറുക്കോളി മൊയ്തീൻ എം.എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, എൻ.എം.എം.എസ് , യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ വിജയിച്ചവരെയും വിവിധ മേഖലകളിൽ കഴിവ്തെളിയിച്ച അധ്യാപകരെയും അനുമോദിച്ചു. പി ടി എ പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ ആയപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷൻ എ.പി. നാസർ,പ്രിൻസിപ്പൽ ടി. നിഷാദ്,...

Post

പുരസ്ക്കാര ജേതാകളെ ആദരിച്ചു.വായനോത്സവം 2025 സമാപിച്ചു

രവിമേലൂർ മേലൂർ ഗ്രാമീണ വായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ മേലൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വായനാമത്സരങ്ങളും ചിത്രരചനയടക്കമുള്ള വിവിധ പരിപാടികൾ നടത്തിവന്നിരുന്ന വായനോത്സം 2025 സമാപിച്ചു. മേലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വായനശാല പ്രസിഡണ്ട് കെ കെ ശശിധരന്റെ അധ്യക്ഷതയിൽ നടന്ന വായനോത്സവം 2025 സമാപന സമ്മേളനം കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്ത്ജോസ് പല്ലിശ്ശേരി അവാർഡ് ജേതാവ് സുരേഷ് മുട്ടത്തി,മലയാള സാഹിത്യ...

Post

അജ്ഞാതൻ പുഴയിൽ ചാടി

രവിമേലൂർ ചാലക്കുടി – കാടുകുറ്റി സമ്പാളൂർ – ഞ്ഞർള കടവ് പാലത്തിൽ നിന്നും പുഴയിലേയ്ക്ക് എടുത്ത് ചാടിയ അജ്ഞാതനെ തിരഞ്ഞു കൊണ്ടിരിക്കയാണ്, ഇന്ന് ഏകദേശം രാവിലെയാണ് എടുത്ത് ചാടിയത് എന്നാണ് പരിസരവാസികൾ പറയുന്നത്! ആളെ കുറിച്ച് വൃക്തമായ ഒന്നും തന്നെ കിട്ടിയിട്ടില്ലാ ! തെരച്ചിൽ തുടർന്ന് കൊണ്ടിരിക്കയാണ് ! ചാലക്കുടി ഫയർഫോഴ്സും – കൊരട്ടി പോലീസും സംഭവസ്ഥലത്ത് എത്തി തിരച്ചിൽ നടത്തി കൊണ്ടിരിക്കയാണ്! പുഴയിൽ ചാടിയ വൃക്തിയുടെ എന്ന് സംശയിയിക്കുന്ന ബൈക്ക് പാലത്തിൽ കണ്ടെത്തി -ഇതിലെ Rc...

Post

മുഹറം: നോമ്പ് തുറക്ക് സാധനങ്ങൾ വാങ്ങാൻ പോയത് മരണത്തിലേക്ക്

ഹമീദ് പരപ്പനങ്ങാടി തലപ്പാറയിൽ മുഹമ്മദ് ഹാഷിർ മുഹറം നോമ്പ് തുറക്കുള്ള സാധനങ്ങൾ വാങ്ങി തിരിച്ച് വന്നത് മരണത്തിലേക്ക്. ഞായറാഴ്ച വൈകു:6.30 ന് തലപ്പാറ പാലത്തിൻ മേലുള്ള സർവീസ് റോഡിൽ വെച്ചാണ് കാറും ബൈക്കും കൂട്ടിയിടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ ഹാഷിർ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം സംഭവിച്ച ഞായാറാഴ്ച വൈകുന്നേരം മുതൽ തെരച്ചിൽ ചൊവ്വാഴ്ച രാവിലെ വരെ നടത്തിയിരുന്നു. ഇതിനിടെയാണ് രാവിലെ 6.30 ഓടെ ഹാഷിറിൻ്റെ തറവാട് വീടിൻ്റെ പരിസരത്ത് തന്നെ മൃതദേഹം കണ്ടത്തിയത്. അപകടം...