Category: പ്രാദേശികം

Post

സി.പി. ഉബൈദ്( 52 )നിര്യാതനായി

തിരൂർ. നടുവിലങ്ങാടി സ്വദേശി പരേതനായ ചുള്ളിപ്പറമ്പിൽ സൈതലവി ( കണ്ടക്ടർ കുഞ്ഞാപ്പ) എന്നവരുടെ മകൻ സി. പി. ഉബൈദ്( 52 ) മരണപ്പെട്ടു. മാതാവ് പരേതയായ അലീമ. ഭാര്യ: സമീറ.മക്കൾ: മിൻഹ, മിസ്ന, ഹിസാൻ.സഹോദരങ്ങൾ : ഉമ്മുകുൽസു, സുബൈർ, സിദ്ദീഖ്, സക്കീർ .കബറടക്കം നാളെ 14.7.25 തിങ്കൾ ഉച്ചക്ക് മൂന്ന് ( 3.00 )മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ

Post

താനൂർ കോറാട് സബ്സെൻ്റർ റോഡ് ഉദ്ഘാടനം ചെയ്തു

താനൂർ കോറാട് സബ്സെൻ്റർ റോഡ് നാടിനു സമർപ്പിച്ചു . ന്യൂനപക്ഷ ക്ഷേമ – കായിക- വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ വകയിരുത്തിയാണ് കോറാട് സബ്സെൻ്റർ റോഡ് നിർമ്മാണം നടന്നത്. 60 വർഷത്തോളം പഴക്കമുള്ള ഇടവഴിയാണ് ഇതോടെ സൗകര്യപ്രദമായ റോഡ് ആയി മാറിയത്. പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അലവി മുക്കാട്ടിൽ, പി മൂസക്കുട്ടി, ജലാലുദ്ദീൻ കോറാട്,...

Post

ഭഗവാൻ അയ്യപ്പൻ ഒരു ബൗദ്ധ ദേവൻ പുസ്തകം-എം വി ഗോവിന്ദൻ മാസ്റ്റർ (15- ന് ) പ്രകാശനം ചെയ്യും

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചരിത്ര ഗവേഷകയും കാലടി സംസ്കൃത സർവ്വകലാശാലശാല പയ്യന്നൂർ ക്യാമ്പസിലെ ഗസ്റ്റ് ലക്ചറുമായ ഡോ.കെ ഷിബിയുടെ ഭഗവാൻ അയ്യപ്പ ൻ ഒരു ബൗദ്ധദേവൻ എന്ന രണ്ടാമത് പുസ്തകം നാളെ (15-ന്) വൈകുന്നേരം5-ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ഓരോ കാലത്തെയും ചരിത്രരേഖകളിൽ എങ്ങനെയാണ് അയ്യപ്പനെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അത് ഏത് സമൂഹത്തെയാണ് പ്രതിനി ധീകരിക്കുന്നതെന്നും വിശകലനം ചെയ്യുന്ന വളരെ ലളിതമായ ചരിത്രരചന...

Post

എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഫുമ്മ അനുമോദിച്ചു

കോഴിക്കോട് : എസ്എസ്എൽസി പ്ലസ് ടു വിജയികളെ ഫർണിച്ചർ മാനുഫാക്ചേർസ് ആൻ്റ് മർച്ചൻ്റ് വെൽഫെയർ അസോസിയേഷൻ (ഫുമ്മ) കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന കുടുംബ സംഗമവും അനുമോദനയോഗവും സംസ്ഥാന പ്രസിഡണ്ട് ടോമി പുലിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഹമ്മദ് പേങ്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹാർ, സംസ്ഥാന നേതാക്കളായ നാരായണൻകുട്ടി, എം എം ജിസ്തി, മോഹൻദാസ് പത്തനംതിട്ട, സഹജൻ എം ഇ , റഫി പി...

Post

ബ്രേക്കിംഗ് ഡി പദ്ധതിയുടെ സ്കാനർ ജില്ലാപോലീസ് മേധാവി പ്രകാശനം ചെയ്തു

മലപ്പുറം: രാസലഹരിക്കെതിരെയുള്ള നിർമിത ബുദ്ധി അധിഷ്ഠിത പോരാട്ടവുമായി കേരള പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിക്കുന്ന
ബ്രേക്കിംഗ് ഡി പദ്ധതിയുടെ സ്കാനർ പ്രകാശനം ചെയ്തു.ജില്ലാപോലീസ് മേധാവി ആര്‍. വിശ്വനാഥ് – പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ക്രഡൻഷ്യൽ കമ്മിറ്റി കൺവിനർ വി അജയകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രസ്ക്ലബിൽ സ്ഥാപിച്ച സ്കാനർ ഉപയോഗിച്ച് രാസ ലഹരി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കും കൈമാറാനാകും. വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായിരിക്കും എന്നത് ബ്രേക്കിംഗ് ഡി യുടെ സവിശേഷതയാണ്. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതം പറഞ്ഞു....

Post

വിപി മൊയ്തീന് തിരൂരിന്റെ യാത്രാമൊഴി

തിരൂർ:- വിദ്യാഭ്യാസ, സാമൂഹ്യ,സാംസ്കാരിക, വാണിജ്യ,വ്യവസായ രംഗങ്ങളിൽ തിരൂരിലും താനൂരിലും പരിസരങ്ങളിലും അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന വിപി മൊയ്തീൻ എല്ലാ രംഗങ്ങളിലും മാതൃക യോഗ്യനായ വ്യക്തിയായിരുന്നു എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.സൗഹൃദവേദി തിരൂർതാഴെ പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രമുഖ പ്രവാസി വ്യവസായി ബഷീർ പടിയത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസരംഗത്തും, വ്യവസായ രംഗത്തും തിരൂർ താലൂക്കിൽ ഇന്നുണ്ടായ എല്ലാ വളർച്ചയിലും മൊയ്തീൻ സാഹിബിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നുവെന്ന് ബഷീർ പടിയത്ത് പറഞ്ഞു. എംഇഎസിലും ചെറുകിട വ്യവസായ രംഗത്തും...

Post

അറ്റത്തങ്ങാടി- നഴ്സറി റോഡ് ശോചന്യാവസ്ഥ; നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പൊളിഞ്ഞ് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന അറ്റത്തങ്ങാടി- നഴ്സറി റോഡ് ഉടൻ നിർമ്മാണം പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. റോഡ് പണി തുടങ്ങിയ ഉടനെ മഴ വന്നതു കാരണമാണ് റോഡ് നിർമ്മാണം മുടങ്ങിയത്. എന്നിരുന്നാലും റോഡിലെ കുഴികളിൽ മെറ്റലെങ്കിലും ഇട്ട് താൽക്കാലിക പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനകീയ പ്രക്ഷോഭത്തിന് കറുത്തേടത്ത് മൂസ ഹാജി, എൻ.കെ.റഫീഖ്, മുജീബ് തറയിൽ,എൻ.കെ.യൂസഫ്, സമീർ ലോഗോസ്, ഫസൽ കൊന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post

പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു

ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തെരച്ചിലിനും പരിസമാപ്തി പാലതിങ്ങൽ പുഴയിൽ കാണാതായ കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു. കുട്ടികൾ അപകടത്തിൽ പെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താൻ കഴിഞ്ഞില്ല. പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു. തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും...

Post

കൈത്തക്കര കൂട്ടായ്മപ്രതിഭ സംഗമവും ആദരവും

തിരുന്നാവായ :കൈത്തകര പ്രദേശത്ത് നിന്ന് വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെകൈത്തക്കര കൂട്ടായ്മ ആദരിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ. എസ് എസ്, യു.എസ് എസ്, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർ,മികച്ച കർഷകർ, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് ആദരിച്ചത്.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. അടിയാട്ടിൽ അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.സീനത്ത് ജമാൽ, മെമ്പർ മുസ്തഫ...

Post

തൃശൂർ അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു

പാലത്തിങ്ങൽ പുഴയിൽ കാണാതായ യുവാവിൻ്റെതാണന്ന സംശയം ബന്ധുക്കൾ പുറപ്പെട്ടു പരപ്പനങ്ങാടി : തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. പാലത്തിങ്ങൽ പുഴയിൽ കാണാതായ 17 കാരൻ്റെ തെന്ന സംശയത്തിൽ ബന്ധുക്കൾ പുറപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ ന്യൂകട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെ കാണാതായത്. അഞ്ച് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് തൃശൂർ ജില്ലയിലെ അഴീക്കോട് ബീച്ചിൽ രാവിലെ പത്ത് മണിയോടെ അഞ്ച് ദിവസം...