തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ യു.പി വിഭാഗം ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവുംചാന്ദ്ര വാരാചരണവും ആഘോഷിച്ചു.പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ് കൺവീനർ ഷബീർ പള്ളിയത്ത് അധ്യക്ഷത വഹിച്ചു. കദീജാബി മയ്യേരി വിവിധ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. . ഇ.പി ആനന്ദ കൃഷ്ണൻ, ടി.വി ജലീൽ ,പി.സിറാജുദ്ധീൻ, കെ ആബിദ, നഫീസു കൊട്ടാരത്ത്, അനൂപ് ആനക്കര എന്നിവർ സംസാരിച്ചു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ലഹരിയെ തുരത്താൻ അരാജകവാദം തിരുത്തണം : ഐ എസ് എം
തിരൂർ : അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന പ്രമേയത്തിൽ ഐ.എസ്. എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന നല്ല കേരളം കാമ്പയിൻ്റെ ഭാഗമയി തിരൂർ മണ്ഡലം സമിതി ബി.പി. അങ്ങാടിയിൽ മണ്ഡലം സംഗമം സംഘടിപ്പിച്ചു. 26 ന് തലക്കാട് പഴയ വിശ്വാസ് തിയേറ്ററിനു സമീപം നടക്കുന്ന ജനകീയ ബാർ വിരുദ്ധ പ്രതിഷേധ സംഗമം വിജയിപ്പിക്കാനുള്ള സംഘാടക സമിതി രുപീകരിച്ചു. മണ്ഡലത്തിലെ വിവിധ ശാഖ തല സന്ദർശന പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി. കെ.എൻ.എം മർക്കസുദ്ദഅവ ജില്ലാസെക്രട്ടറി ഹുസൈൻ കുറ്റൂർ...
നഫീസയ്ക്ക് അന്ത്യാഞ്ജലി
മലപ്പുറം:ചൊവ്വാഴ്ച അന്തരിച്ച കെ.പി.ഒ. റഹ്മത്തുള്ളയുടെ മാതാവ് കെ.വി നഫീസയ്ക്ക് സീനിയർ ജെർണലിസ്റ്റ് ഫോറം മലപ്പുറം ജില്ലാ കമ്മറ്റി അന്ത്യോപചാരമർപ്പിച്ചു. ഫോറം സംസ്ഥാന സെക്രട്ടറി പി. ബാലകൃഷണൻ, ജില്ലാ പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, സെക്രട്ടറി എൻ.വി. മുഹമ്മദ് അലി, ട്രഷറർ സി.എം.അലി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായഇബ്രാഹിം കോട്ടയ്ക്കൽ, സിദ്ദീഖ് പെരിന്തൽമണ്ണ എന്നിവർ പരേതയുടെ വസതിയിലെത്തി ആദരാഞ്ജലികളർപ്പിച്ചു.
ജനതയുടെ വികാരവായ്‌പായിരുന്ന പോരാളി: മന്ത്രി ഡോ. ആർ ബിന്ദു
രവിമേലൂർ ഇരിങ്ങാലക്കുട :മണ്ണിലാദ്ധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവർക്കും കണ്ണും കരളുമായി പതിറ്റാണ്ടുകൾ നിലകൊണ്ട വിപ്ലവസൂര്യനാണ് അണഞ്ഞിരിക്കുന്നത് – മന്ത്രി പറഞ്ഞു. പുഴുക്കൾക്ക് തുല്യമായി ജീവിതം നയിക്കേണ്ടി വന്നവരായിരുന്നു കേരളത്തിലെ അദ്ധ്വാനവർഗ്ഗ ജനത. അവർ ആത്മാഭിമാനത്തിന്റെ ചെങ്കൊടി നെഞ്ചിലേറ്റി നടത്തിയ പോരാട്ടത്തിലാണ് തുല്യതയുടെയും സമഭാവനയുടെയും ഇടങ്ങൾ തുറന്നുകിട്ടിയത്. ആ പോരാട്ടചരിത്രത്തിലെ സുവർണ്ണ നാമധേയമായിരുന്നു...
മാധ്യമപ്രവർത്തകൻ കെപിഒയുടെ മാതാവ് അന്തരിച്ചു
തിരൂർ: പരേതനായ മലപ്പുറം ഹാജിയാർ പള്ളി മണ്ണിശ്ശേരി സെയ്താലിക്കുട്ടിയുടെ മകളും തിരൂർ കെ പി ഓ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യയുമായ നഫീസ (85) നിര്യാതയായി.മാതാവ്: കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ ( പരേതനായ അവൂൽ ഖാദർകുട്ടി നഹയുടെ സഹോദരി).മക്കൾ: സുബൈദ, അബ്ദുൽസലാം, കെ പി ഓ റഹ്മത്തുള്ള, ബുഷറ, സുമയ്യ, സാബിറ, ഫൗസിയ. മരുമക്കൾ: ഈസ കുന്നുംപുറം, ഷറഫുന്നിസ രാമപുരം, ഫാമിദ ചേന്ദമംഗലം, ഇബ്രാഹിം കോലളമ്പ്, പരേതനായ അഷറഫ് കാസർഗോഡ്, സക്കീബ് കാഞ്ഞങ്ങാട്, കലാം കൈമലശ്ശേരി. വീട്: ഉണ്യാല്‍ പഞ്ചാരമൂല...
മരണപ്പെട്ട മിഥുന്റെ വീട് എസ്ഡിപിഐ നേതാവ് അഷ്റഫ് മൗലവി സന്ദർശിച്ചു
മരണപ്പെട്ട മിഥുന്റെ വീട് എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി സന്ദർശിച്ചു.കൊല്ലം ജില്ലാ പ്രസിഡണ്ട് ലത്തീഫ് കരുനാഗപ്പള്ളി,എസ് ഡി പി ഐ മൈനാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ് ഇടവനശ്ശേരി , പഞ്ചായത്ത് സെക്രട്ടറി സലീം മൈനാഗപ്പള്ളി എന്നിവർ സംബന്ധിച്ചു.
യങ് ഇനോവേറ്റേഴ്സ് പ്രോഗ്രാം – കെ.എച്ച്. എം.എച്ച്. എസ് സ്കൂൾ ജില്ലാതലത്തിൽ വിജയിച്ചു
ആലത്തിയൂർ:കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തിൽ ആലത്തിയൂർകെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികൾ ജില്ലാ തലത്തിൽ വിജയിച്ചു. ശാസ്ത്രപ്രതിഭകളായ പിഹാനിയ റഹ്‌മാൻ, ഇ.മുഹമ്മദ് സയാൻ എന്നിവരാണ് നേട്ടത്തിനർഹരായത്.സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കെ ഡിസ്കിന്റെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികൾക്ക് 25,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞും ഡയപർ നിർമാർജനം ചെയ്യുന്ന ഉപകരണം വികസിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. സ്കൂളിലെ വൈ.ഐ....
ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരണആല്‍ബവുമായി ഫിറോസ്ഖാന്‍
ഭാര്യ സുലൈഖ സ്‌കൂള്‍ അദ്ധ്യാപികയാണ്. ഉപജീവനത്തിനായി വേങ്ങരയില്‍ ഹോള്‍സയില്‍ ഫ്രൂട്ട് വ്യാപാരം നടത്തുന്നു. സാഹിത്യവും, കലയും ആല്‍ബരചനയും, നോവലെഴുത്തുമായി ശിഷ്ടകാല ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ജൂലൈ 22 ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ രാക്ഷസ ലഹരി ആല്‍ബം വൈസ് ചാന്‍സിലര്‍ പ്രൊഫ: സി.ആര്‍. പ്രസാദ് പ്രകാശനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്ത് സംസാരിക്കും.
അയ്ദിൻ (4) നിര്യാതനായി
തിരൂർ: മുറിവഴിക്കൽ പറനൂർ പറമ്പിൽ കെ.പി.ഒ ഒസൈനുദ്ധീൻ്റെ മകൻ ശംസാദിന്റെ മകൻ അയ്ദിൻ (4) മരണപ്പെട്ടു.ഖബറടക്കം നാളെതിങ്കൾ രാവിലെ 9 മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ദി ലൈറ്റ് പുല്ലൂർ ചാപ്റ്റർ വനിത വിംഗ് സംഗമവും വഴിവിളക്ക് പഠന പദ്ധതി സമർപ്പണവും
തിരൂർ : അനാഥ വിധവ സംരക്ഷണ സംഘടനയായ ദി ലൈറ്റ് പുല്ലൂർ ചാപ്റ്റർ വനിത വിംഗ് സംഗമവും വഴിവിളക്ക് പഠനപദ്ധതി സമർപ്പണവും നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാബിക്ക് പുല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ചാപ്റ്ററിനു കീഴിൽ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഭാരവാഹികളായി ഷരീഫ പുളിഞ്ചോട് (പ്രസിഡൻ്റ്), റംഷീദതൊട്ടി വളപ്പിൽ, പി.സമീന , സൈനബ അയനി പറമ്പിൽ ( വൈസ്. പ്രസിഡന്റ്)ആരിഫ ആയപ്പള്ളി (...
