Category: പ്രാദേശികം

Post

മാലിന്യ സംസ്കരണ പ്ലാന്റിൽ സുചീകരണത്തിനിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

അരീക്കോട് : മാലിന്യ സംസ്കരണ പ്ലാന്റിൽ സുചീകരണത്തിനിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഊർങ്ങാട്ടീരി വടക്കുംമുറി കളപ്പാറയിലെ സ്വകാര്യ കോഴിമാലിന്യ പ്ലാന്റിലെ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിലാണ് മരണം സംഭവിച്ചത്. ആസാം സ്വദേശി സമദ് അലി (20), ബീഹാർ സ്വദേശികളായ ഹിദേശ് ശരണ്യ (46),വികാസ കുമാർ (29) ആണ് മരിച്ചത് വടക്കുമുറി കളപ്പാറയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം നടന്നത് . കോഴി മാലിന്യങ്ങൾ ഉപയോഗിച്ച് മൃഗങ്ങൾക്ക് ഭക്ഷണം ഒരുക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്. സ്ഥിരം തൊഴിലാളികളായ...

Post

ഇതുവരെ 16,943 അപേക്ഷകൾ:-

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതു വരെ 2026 ഹജ്ജിന് 16,943 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.ഇതിൽ 3342 പേർ 65+ വിഭാഗത്തിലും, 2216 പേർ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും, 689 പേർ ജനറൽ ബി. (WL) വിഭാഗത്തിലും10696 പേർ ജനറൽ വിഭാഗത്തിലായുമാണ് അപേക്ഷകൾ ലഭിച്ചത്. -അസി. സെക്രട്ടറി.കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി.

Post

ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവർത്തിക്കാൻ സാമൂഹ്യ പ്രവർത്തകർ തയ്യാറാകണം

തിരൂർ : ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ സാമൂഹിക പ്രവർത്തകർക്കാകണമെന്നും, പാവപ്പെട്ട സാധാരണക്കാരുടെ ദൈന്യതയേറിയ വിഷയങ്ങളിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ അവർക്ക് കഴിയുമ്പോഴേ യഥാർത്ഥ മനുഷ്യാവകാശ പ്രവർത്തകരാകാൻ കഴിയുകയുള്ളൂവെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ ഡോ.അഡ്വ.പ്രകാശ് പി.തോമസ് പറഞ്ഞു.സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ് മുഖ്യാതിഥിയായി.വാഹിദ സി.എ.ആലുവ, മനാഫ് താനൂർ, അബ്ദുൽ റഹീം പൂക്കത്ത്, മുസ്തഫ ഹാജി പുത്തൻതെരു, ബാവ ക്ലാരി, റഷീദ് തലക്കടത്തൂർ...

Post

ചോലക്കൽ കാരക്കാടൻ അബ്ദുസലാം മൗലവി (71) നിര്യാതനായി

പയ്യനാട് : ചോലക്കൽ കാരക്കാടൻ അബ്ദുസലാം മൗലവി (71) നിര്യാതനായി.ചോലക്കൽ മഹല്ല് കമ്മറ്റി പ്രസിഡന്റ്, ട്രഷറർ, കച്ചേരിപ്പടി മദ്രസ കമ്മിറ്റി മുൻ പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്നു , കണ്ണൂർ അറക്കൽ മഹല്ല് ജുമാ മസ്ജിദ്,കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്, ഫറോക്ക് പേട്ട ജുമാ മസ്ജിദ്, മഞ്ചേരി കച്ചേരിപ്പടി ജുമാ മസ്ജിദ്, വാണിയമ്പലം ജുമാ മസ്ജിദ്, പഴേടം ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിൽ ഖത്തീബ് / ഖാസി ചുമതലകൾ നിർവഹിച്ചിരുന്നു , പിതാവ്: പരേതനായ അബ്ദുറഹിമാൻ...

Post

വ്യാപാരികൾ നിരാഹാര സമരത്തിലേക്ക്

വൈലത്തൂർ: വൈലത്തൂർ ടൗണിലെ നിരന്തരമായ ഗതാഗത കുരുക്കിനും അനുദിനം മുളച്ചുപൊന്തുന്ന തെരുവുകച്ചവട വിഷയത്തിനും ശാശ്വത പരിഹാരം കാണാതെ നിസ്സംഗത പുലർത്തുന്ന ഭരണകൂടത്തിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈ വരുന്ന വ്യാഴാഴ്ച ഏകദിന നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുന്നു.ആശുപത്രി ,റെയിൽവേ, മറ്റ് സർക്കാർ ഓഫീസുകൾ, എന്നിവയിലേക്ക് യാത്ര ചെയ്യുന്നവരും ഒട്ടനവധി വിദ്യാർത്ഥികളും,ടൗണിലെ നിത്യസംഭവമായ ഗതാഗത കുരുക്കിലപ്പെട്ട് സമയത്തിനെത്താൻ കഴിയാതെ പ്രയാസപ്പെടുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര ടൗണിലെ സ്ഥിരം...

Post

ചാപ്പപ്പടി കടലാക്രമണം

ഉടൻ പരിഹാരം കാണുക മലപ്പുറം ജില്ലാ കളക്റുമായി ചർച്ച ചെയ്യുകയും നിവേദനം കൊടുക്കുകയും ചെയ്തു. പരപ്പനങ്ങാടി :രപ്പനങ്ങാടി ചാപ്പപ്പടിയിലെ ഖബർസ്ഥാനിയുടെ പടിഞ്ഞാറ് ഭാഗത്തും പരിസര പ്രദേശത്തുമുള്ള കടലാക്രമണമത്തിന് ഉടൻ പരിഹാരം കാണാണെന്ന് ആവശ്യപ്പെട്ട് കൊണ്ട് KPA മജീദ് MLA യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കളക്ടറുമായി ചർച്ച ചെയ്യുകയുംനിവേദനം നൽകുകയും ചെയ്തു. പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയിലെ തീരദേശ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചാപ്പപ്പടി പള്ളിയും, ശ്മശാനവും കടല് കയറി തകരുന്നത് സ്ഥിരം സംഭവമായതിനാൽ ഇവിടെ കടൽഭിത്തി നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ നിരന്തരമായി...

Post

തിരുന്നാവായയിൽ മത്സര പരീക്ഷ പരിശീലന കേന്ദ്രം ആരംഭിക്കണം

തിരുന്നാവായ : മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആധുനിക സംവിധാനത്തോടെ തിരുന്നാവായയിൽ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് സീതി സാഹിബ് എജ്യുക്കേഷൻ ഫൗണ്ടേഷൻ ആവശ്യപെട്ടു. ഡിജിറ്റല്‍ ഉറവിടങ്ങള്‍, എ.ഐ അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, മികച്ച സ്ഥാപനങ്ങളുമായി സഹകരിച്ച് പരീക്ഷാ തയ്യാറെടുപ്പ് തുടങ്ങിയസൗകര്യങ്ങളോട് കൂടി ആയിരിക്കണം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും നല്ല കോച്ചിംങ് സെന്ററിൽ പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സർക്കാർ തലത്തിൽ പരിശീലന കേന്ദ്രം തുടങ്ങാനുള്ള നടപടികൾ അധികൃതർസ്വീകരിച്ചാൽ ഏറെ സഹായകമാകും. സീതി സാഹിബ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അക്കാദമിക്...

Post

ഇഖാമ’ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രം പകർത്തിയ നോവൽ

തൂലിക ഫോറം പുസ്തക ചർച്ച: ദുബൈ: അമ്മാർ കിഴുപറമ്പ് എഴുതിയ ‘ഇഖാമ’ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രവും സാഹസികതയും പകർത്തിയ നോവലാണെന്ന്ദുബൈ കെഎംസിസി തൂലിക ഫോറം സംഘടിപ്പിച്ച പുസ്തക ചർച്ച അഭിപ്രായപ്പെട്ടു.കേരളവും ഗൾഫും ഒരുപോലെ വളർന്ന പുതിയ കാലത്ത് പൂർവ്വീകർ സഞ്ചരിച്ച വഴികളും ജീവിതവും എത്രമാത്രം ദുഷ്ക്കരവും സാഹസികത നിറഞ്ഞതുമായിരുന്നുവെന്ന്മനസിലാക്കാൻ നോവൽ സഹായിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ഭൂതകാലവും വർത്തമാന സാഹചര്യവുംരാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി പഠിച്ച് വസ്തുതാപരമായ ഒരു രേഖപ്പെടുത്തൽ നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ അമ്മാർ കിഴുപറമ്പിന്റെ നോവൽഅതിലേക്ക്...

Post

ചേരുരാൽ സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ഉപ പ്രധാന അധ്യാപകൻ ഇ.പി. സക്കീർ ഹുസൈൻ നിർവ്വഹിച്ചു. കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. സി.പി. ഖദീജ, ഇ.പി. ആനന്ദ കൃഷ്ണൻ, പി.വി.സുലൈമാൻ , എം.ഫൈസൽ, കെ.പി.പ്രജിത, കെ.പി റംല, കെ.പി. ലീന, കെ.ഷാഫി , എ.ഹസീനഎന്നിവർ പ്രസംഗിച്ചു. എസ്.എസ്. ക്ലബ്ബിനു കീഴിൽ നടന്ന സ്ക്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ പി. കമലേഷ് സ്ക്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, എസ്.പി.സി, ജെ.ആർ.സി,...

Post

ടീം തിരൂർ യു.എ.ഇ അബുദാബി കമ്മിറ്റി പ്രവാസികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

യു.എ.ഇ.യിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ യു.എ.ഇ അബുദാബി കമ്മിറ്റി പ്രവാസികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്നലെ തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന സംഗമത്തിൽ നിരവധി പ്രവാസികൾ കുടുംബസമേതം പരിപാടികളിൽ പങ്കെടുത്തു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. എ.പി നസീമ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ ശ്രീ ഗഫൂർ പി ലില്ലീസ്, കീഴേടത്തിൽ ഇബ്രാഹിം ഹാജി എന്നിവർ പ്രഭാഷണം നടത്തി. കേരള പ്രവാസി വെൽഫെയർ ബോർഡിൻ്റെ ക്ഷേമ പദ്ധതികളിൽ...