
ഉണ്യാൽ :തീരദേശത്തെ ജനങ്ങളെയും യാത്രക്കാരെയും പ്രയാസപ്പെടുതിക്കൊണ്ട് അടച്ചിട്ട ഉണ്ണിയാൽ പാലം പുനർ നിർമ്മിക്കണമെന്നും പുതിയ പാലം നിർമ്മിക്കുന്നത് വരെ തീരദേശത്തെ യാത്രക്കാർക്ക് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും താനൂർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി ഉണ്ണിയാലിൽ സംഘടിപ്പിച്ച സമര സദസ്സ് അധികൃതരോട് ആവശ്യപ്പെട്ടു. അറ്റകുറ്റ പണിയുടെ പേരിൽ ഉണ്ണിയാലിലെ പാലം അടച്ചത് മൂലം ഈ പ്രദേശത്തുകാർ ആകെ പ്രയാസത്തിലാണ്. പല തവണ ഈ വിഷയം മന്ത്രിയുടെയും മറ്റു അധികൃതറുടെയും ശ്രദ്ധയിൽ പെടുത്തുയിട്ടും അത് ചെവിക്കൊള്ളാൻ തയ്യാറാവാതെ നിരുത്തരവാദ സമീപനമാണ് ഇവർ കൈക്കൊള്ളുന്നത്. ഈ സമരത്തിൻ്റെ ഭാഗമായിട്ടെങ്കിലും എത്രയും പെട്ടന്ന് ഇവ പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്നും അല്ലാത്തപക്ഷം ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വലിയ സമരപരിപാടികളുമായി UDF മുന്നോട്ടു പോകുമെന്നും അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് KN മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം UDF ചെയർമാൻ P രത്നാകരൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ. PP റഹൂഫ്, DCC സെക്രട്ടറി ഒ, രാജൻ, നിയോജക മണ്ഡലം UDF കൺവീനർ MP അഷ്റഫ്, PP വാസുദേവൻ, നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ പുതുശ്ശേരി, യൂസഫ് കല്ലേരി, നൂഹ് കരിങ്കപ്പാറ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് CP ഹനീഫ മാസ്റ്റർ, സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ (STU) മലപ്പുറം ജില്ല സെക്രട്ടറി M റാഫി, ബി സൈദലവി ഹാജി, ഉവൈസ് കുണ്ടുങ്ങൽ, കുന്നുമ്മൽ ദാസൻ, KM നൗഫൽ, റസാഖ് കമ്മുട്ടകത്ത്, ചാരാത്ത് ഷെരീഫ് ഹാജി എന്നിവർ പ്രസംഗിച്ചു. KP കോയ മോൻ, A നിയാസി, PP അക്ബർ, അഫ്സൽ ഉണ്ണിയാൽ, ബഷീർ കല്ലേരി, നാസർ പുതി യകടപ്പുറം, കുമാരൻ തോലൻ്റകത്, കൃഷ്ണൻ നമ്പൂതിരി, മുസ്തഫ പുത്തൻതെരു, മങ്കുഴി വാസുദേവൻ, സൈനുദ്ദീൻ പുതിയകടപ്പുറം, CP സിദ്ദീഖ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ VEM ഇഖ്ബാൽ, CP സഹദുള്ള, ആബിദ പുളിക്കൽ, ഫാത്തിമ ടീച്ചർ, സാവാൻകുട്ടി, YP അൻവർ, അശോകൻ, മാനു പുതിയ കടപ്പുറം, കെ ഹംസ കോയ എന്നിവർ നേതൃത്വം നൽകി.

Leave a Reply