താനൂർ. പൗരപ്രമുഖനും, സാമൂഹ്യ പ്രവർത്തകനും, മുസ്ലിം ലീഗ് കാരണവരുമായ സലാഹുദ്ദീനെ പഞ്ചാരമൂല സി. എച്ച് .സെൻറർ ആദരിച്ചു. വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ സി എച്ച് സെൻറർ പഞ്ചാര മൂല പ്രസിഡൻറ് കെ. ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി സലാഹുദ്ദീൻ സാഹിബിനെ പൊന്നാട അണിയിക്കുകയും നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ശിലാഫലകം നൽകിയ ആദരിക്കുകയും ചെയ്തു. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഇന്ന് പ്രഭാത നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു
ചെമ്മാട് : ചെമ്മാട് സ്വദേശിയും പരേതരായ ഡോക്ടർ സൈദ് മുഹമ്മദ്, ഡോക്ടർ ആരിഫാബി എന്നിവരുടെ മകൻ തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് ( 58) മരണപ്പെട്ടു. ഭാര്യ : സബീന ( ചെറുവണ്ണൂർ ) മക്കൾ : ഡോക്ടർ റസീൽ ( മുംബൈ) റാഹിദ്( മുംബൈ) റന്നമരുമകൾ : ഫിദ( വട്ടോളി ) മയ്യത്ത് കബറടക്കം ഇന്ന് വ്യാഴാഴ്ച രാത്രി 9.30 ന് ചെമ്മാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
അബ്ദുള്ള പൊന്നാനിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
തിരൂർ:കവിയും ആലത്തൂർ കെ എച്ച് എം എച്ച്എസ്എസിലെ മലയാളം അധ്യാപകനുമായ അബ്ദുള്ള പൊന്നാനിയുടെ കടൽവക്കത്തെ വീട് എന്ന കവിത സമാഹാരം പ്രശസ്ത സാഹിത്യകാരൻ പി രാമൻ പ്രകാശനം ചെയ്തു. വാക്കുകൾ കൊണ്ട് പുതിയ അർത്ഥതലങ്ങളും അനുഭവങ്ങളും സന്നിവേശിപ്പിക്കുന്നതാണ് അബ്ദുള്ളയുടെ കവിതകളെന്ന് പി രാമൻ അഭിപ്രായപ്പെട്ടു. കെ തുളസി സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡൻ്റ് എൻ.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ , പ്രധാനാധ്യാപിക എം ബിന്ദു, പി ടി...
കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
പരപ്പനങ്ങാടി : പരപ്പനങ്ങാടി ചിറമംഗലം ചെറിയച്ഛന്റെ പുരക്കൽ അഷ്‌റഫിന്റെ പോത്താണ് കിണറിൽ വീണത്. അഗ്നി രക്ഷസേനയെ വിവരം അറിയിച്ചതിനെതുടർന്നു താനൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജീഷ് കുമാർ, വിഷ്ണു വി, വിഷ്ണു പി, അജയ്‌മോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ സുധീർ, ഉമ്മർ, ഹോം ഗാർഡ് രഞ്ജിഷ് കുമാർ എന്നിവർ സ്ഥലത്തെത്തുകയും പോത്തിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.
ഗുലുമാൽ ഷോർട്ട് ഫിലിം റീലീസ് ചെയ്തു
മലപ്പുറം. സൂര്യ സുൽഫി സംവിധാനം ചെയ്ത ഗുലുമാൽ ഫോർട്ട് ഫിലിം റിലീസ് ചെയ്തു. പാവങ്ങളെ കബളിപ്പിക്കുന്ന രണ്ട് തട്ടിപ്പുകാരുടെ കഥയാണ് ഈ ഷോർട്ട് ഫിലിമിലൂടെ ഇതൾ വിരിയുന്നത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ആറ് കഥാപാത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ഹാരി പാലാ. മുഹമ്മദ് ഖാലിദ്, ഷമീർ പൈപ്പിതിനി പറമ്പ്, നാസർ ചെമ്മങ്കടവ്, ഉമ്മർ എന്നിവരാണ് അവർ. ഹാരിസ് അഷ്റഫ് എന്നിവരാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥാരചന നിർവഹിച്ചിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരിത കഥയാണ് ഈ...
വാഹന ഗതാഗതം നിരോധിച്ചു
തിരൂര്‍ -ചമ്രവട്ടം റോഡില്‍ ബി.എം ആന്‍ഡ് ബി.സി നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 30 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. വലിയ വാഹനങ്ങള്‍ ബി.പി. അങ്ങാടി-കുറ്റിപ്പുറം റോഡ് വഴിയും മറ്റു വാഹനങ്ങള്‍ ആലുങ്ങല്‍-മംഗലം-കാവിലക്കാട്, ആലത്തിയൂര്‍ – കൊടക്കല്‍ എന്നീ റോഡുകള്‍ വഴിയും പോകണം.
മലപ്പുറത്തെ വോട്ടർ പട്ടികയിൽ വീണ്ടും വ്യാപകമായ ക്രമക്കേട്
കള്ളവോട്ടിൻ്റെ പേരിൽ മുഖം കെട്ട് ഇടതുപക്ഷം മലപ്പുറം നഗരസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്എസ്എൽസി ബുക്കുകൾ ഉൾപ്പെടെയുള്ളവയിൽ ക്രമക്കേടുകൾ നടത്തിയതിന് ശേഷം വീണ്ടും ഗുരുതരമായ ക്രമക്കേടിന്റെ തെളിവുകൾ പുറത്തുവന്നു.മലപ്പുറം നഗരസഭയിലെ വാർഡ് 22 ചീനിതോട് പ്രദേശത്തു നിന്ന് മാത്രം 122 വോട്ടുകൾ അനധികൃതമായി കണ്ടെത്തി. മുൻകാലഘട്ടങ്ങളിൽ കലക്ടറേറ്റിൽ ഉൾപ്പെടെ ജീവനക്കാരായി വന്ന ഉദ്യോഗസ്ഥരുടെ പേരിലാണ് നിലവിൽ വാടക കെട്ടിടങ്ങളിലെയും ക്വാർട്ടേഴ്സുകളിലെയും പൊളിച്ചു മാറ്റപ്പെട്ട കെട്ടിടങ്ങളുടെയും നമ്പർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് തിരുകിക്കയറ്റിയത്. നിലവിൽ മൈലപ്പുറം വാർഡിൽ പൊളിച്ചു...
ഫാത്തിമകുട്ടി (91) നിര്യാതയായി
:പ്രമുഖണ്ഡിതൻ മുൻ KNM സംസ്ഥാന ജനറൽ സെക്രട്ടറി മർഹൂം കെ പി മുഹമ്മദ് മൗലവിയുടെ ഭാര്യ ഫാത്തിമകുട്ടി (91) നിര്യാതയായി.വളവന്നൂർ ,നെരാല (സിറാജ് മഹല്ല് ) -മയ്യിത്ത് നമസ്കാരം 27/08-11.00 am മണിക്ക് സിറാജു ഇസ്ലാം മസ്ജിദിൽ .
എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക യോഗം ഇന്നും നാളെയും കോഴിക്കോട്
കോഴിക്കോട്: എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതി (എന്‍ ഡബ്ല്യൂ സി) യോഗം ഇന്നും നാളെയും കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അറിയിച്ചു. കോഴിക്കോട് രാജാജി റോഡിനു സമീപം ഡോ. പി ടി കരുണാകരന്‍ വൈദ്യര്‍ ഹാളില്‍ നടക്കുന്ന യോഗം ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ഉദ്ഘാടനം ചെയ്യും. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. വോട്ട് കൊള്ള ഉള്‍പ്പെടെ രാജ്യത്തെ ആനുകാലിക രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങള്‍ രണ്ടു ദിവസത്തെ യോഗത്തില്‍...
ചിത്രരശ്മി എഴുത്തുകൂട്ടം സംസ്ഥാന സംഗമം 13ന് തിരൂരിൽ
തിരൂർ : ചിത്രരശ്മി എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽഎഴുത്തുകാരുടെ സംസ്ഥാനതല സംഗമം സെപ്റ്റംബർ 13ന് ശനിയാഴ്ച തിരൂർസംഗം ഓഡിറ്റോറിയത്തിൽ നടക്കും.പരിപാടിയുടെ ഭാഗമായിസാഹിത്യസംവാദംപുസ്തകങ്ങളുടെ പ്രകാശനം,പുരസ്കാര വിതരണം,സാംസ്കാരിക സദസ്സ്എന്നിവ നടക്കും.പരിപാടിമലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ പി.എ പ്രസാദ്ഉദ്ഘാടനം ചെയ്യും.സിനിമാ ഛായാഗ്രാഹകൻ മധു അമ്പാട്ട്,സിനിമാ സീരിയൽ താരം വിനോദ് കോവൂർ,ശബ്ദകലാകാരൻബന്ന ചേന്ദമംഗലൂർഎന്നിവർ പങ്കെടുക്കും.പരിപാടിയുടെ വിജയത്തിനായി മുജീബ് താനാളൂർ ചെയർമാനുംമിഥുൻ വർമ്മ കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. തിരൂർ ഗവ:ബോയ്സ് ഹൈസ്കൂൾ മുൻ ലൈബ്രറേറിയൻ എം.എറഹ്മാന് ഫോം നൽകിഎസ്എസ്എം പോളിടെക്നിക് കോളെജ് കമ്പ്യൂട്ടർ...