തിരൂർ, നബിദിനറാലിയിൽ പങ്കെടുത്ത മുത്തൂർ നൂറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്ക് മുത്തൂർ കാരുണ്യ യൂത്ത് ക്ലബ്ബിലെ ഹൈദ്ധവസഹോദരങ്ങൾ വൈലിശേരി അമ്പല പരിസരത്ത് വെച്ച് മധുര പലഹാരം വിതരണം ചെയ്തു,ക്ലബ് പ്രസിഡന്റ് സി. വി. ജയേഷ്,വിശ്വരാജ് വാരിയത്ത്,സുരേഷ് കറുപ്പത്ത്,കെ. പി. സുന്ദരൻ എന്നിവർ നേതൃത്വം നൽകി
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഗുരും അറിവും വെളിച്ചവും:എം.ജി.എം അധ്യാപക സംഗമവുംആദരവും
തിരൂർ: എം.ജി.എം സംസ്ഥാന സമിതിയുടെ ഗുരു അറിവുംവെളിച്ചവും കാമ്പയിൻ്റെ ഭാഗമായിതെക്കൻ കുറ്റൂർ മേഖല സമിതി’ പ്രിയ അധ്യാപകരോടൊപ്പം ‘ സംഗമം സംഘടിപ്പിച്ചു. കെ.എൻ. എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു. റിട്ട അധ്യാപക ദമ്പതികളായ കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ഗീതാ ലക്ഷ്മി, വൈരങ്കോട് എ.എം. യു.പി.സ്ക്കൂൾ അധ്യാപകൻ പി. വാസുദേവൻ ഉണ്ണി എന്നിവരെ ആദരിച്ചു. എം.ജി.എം ജില്ലാ വൈസ് പ്രസിഡൻ്റ് സൈനബ കുറ്റൂർ ഉപഹാരം നൽകി. സി.പി. ജാനിസ...
മോണിംഗ് സ്റ്റാർ തിരൂർ ഓണാഘോഷം സംഘടിപ്പിച്ചു
തിരൂർ:ആശ്രയം കെയർ ഹോമിൽ അന്തേവാസികളോടൊപ്പം മോണിംഗ് സ്റ്റാർ തിരൂർ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മുഖ്യ രക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ സ്വാഗതം പറഞ്ഞു. ആശ്രയം കെയർ ഹോം ചെയർമാൻ കോയ മാസ്റ്റർ, റെജീന, ഫാറൂഖ് റഹ്മാൻ, ആസിഫ് മാസ്റ്റർ, നൗഷാദ് മുണ്ടത്തോട്, ഷെരീഫ് മുണ്ടേകാട്, സജയ് മാസ്റ്റർ, സിയാദ് വെൽക്കം, സുന്ദർജി, വികെസി അബ്ദുറഹ്മാൻ ഷഹീർ ബാബു,തുടങ്ങിയവർ പ്രസംഗിച്ചു. കെ എം നൗഫൽ...
നബിദിനം സമുചിതമായി ആഘോഷിച്ചു
തിരൂർ : സൗത്ത് മുത്തൂർ നൂറുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം സമുചിതമായി ആഘോഷിച്ചു. ഖത്തീബ് മുഹമ്മദ് കുട്ടി ബാഖവി വിളത്തൂരിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച നബിദിന പരിപാടി പ്രസിഡന്റ് കെ ആലിക്കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നു. നബിദിന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ പി ഫസലുദ്ദീൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം സുന്നി മഹല്ല് ഫെഡറേഷൻ മേഖലാ പ്രസിഡണ്ട് പി.കെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. വ്യഭി പ്രവാചകചര്യ ജീവിതത്തിൽ പകർത്തുവാനും നബിയുടെ സുന്നത്ത് മുറുകെപ്പിടിച്ച് ജീവിക്കുവാനും...
എ.പി. ഹുസൈൻ മാസ്റ്ററെ കെ. എസ്. ടി. യു ആദരിച്ചു
കല്ലകഞ്ചേരി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കെ. എസ്. ടി. യു ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ യൂണിറ്റ് ആപ്പറമ്പിൽ ഹുസൈൻ മാസ്റ്ററെ ആദരിച്ചു. മുപ്പത്തി അഞ്ച് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എ.പി ഹുസൈൻ മാസ്റ്റർ വിദ്യാഭ്യാസ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനാണ്. കുറ്റിപ്പുറംബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ഇ. സക്കീർ ഹുസൈൻ ഉപഹാരം നൽകി ആദരിച്ചു. കെ. എസ്. ടി.യു ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് , വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനസ് മയ്യേരി ,...
ഉപ്പുട്ടുങ്ങൽ കദീജ (78) നിര്യാതയായി
പറവണ്ണ : പറവണ്ണയിൽ താമസിക്കുന്ന ഉപ്പുട്ടുങ്ങൽ കദീജ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ‘മക്കൾ:അബ്ദുൽ മജീദ് ( റിട്ടയേർഡ് അധ്യാപകൻ നിറമരുതൂർ ഹൈസ്കൂൾ), അബ്ദുൽ ഗഫൂർ ( സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്.ഐ), നിഷിദ സോണി ‘ മരുമക്കൾ: നിഷാത്ത് ബീഗം (പെരുന്തിരിത്തി), അബ്ദുൽ റഷീദ് (താനൂർ)
മുതിർന്ന അധ്യാപക ദമ്പതികൾക്ക് വൈരങ്കോടിൻ്റെ ആദരം
തിരുന്നാവായ : മുതിർന്ന അധ്യാപക ദമ്പതികളെ ആദരിച്ച് വൈരങ്കോട് കൂട്ടായ്മ അധ്യാപക ദിനം ആഘോഷിച്ചു.താനൂർ കാട്ടിലങ്ങാടി ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ റിട്ട:പ്രിൻസിപ്പൽ മാങ്കടവത്ത് അഹമ്മദ് കുട്ടി മാസ്റ്ററെയും വൈരങ്കോട് എ.എം.യു.പി.സ്ക്കൂൾ റിട്ട: അധ്യാപിക എം. മറിയാമ്മു ടീച്ചറെയുമാണ് അവരുടെ ഭവനത്തിൽ ചെന്ന് നാട്ടുകാർ ആദരിച്ചത്. വിരമിച്ചതിനു ശേഷവും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ സജീവമായ ദമ്പതികളുടെ മക്കളും മരുമക്കളും അധ്യാപകരാണ്. തലമുറകളെ പഠിപ്പിച്ച അധ്യാപക ദമ്പതികളെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ...
ഓണനാളിൽ ആരോഗ്യപ്രവർത്തകയെ ആദരിച്ചു
താനൂർ: ഒന്നര പതിറ്റാണ്ട് കാലമായി ആരോഗ്യ പ്രവർത്തനരംഗത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ടി പി ജന്യയെ സി .എച്ച്. സെൻറർ പഞ്ചാര മൂല ആദരിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉപഹാരം കൈമാറി. പത്തുവർഷത്തോളം തിരൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പാലിയേറ്റീവ് കെയർ ട്രെയിനർ ആയിരുന്ന ജന്യ ഇപ്പോൾ പോണ്ടിച്ചേരിയിലെ ജിപ്പ്മർ ആശുപത്രിയിലെ നേഴ്സിങ് ഓഫീസറാണ്. അവിടെയെത്തുന്ന മലയാളികൾക്ക് എല്ലാം ഇവർ വലിയ സഹായമാണ് നൽകുന്നത്ജ.ന്യയെ പോലുള്ളവർ നാടിൻറെ അഭിമാനമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ...
ഈഴുവത്തിരുത്തിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
പൊന്നാനി: ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളിൽ ഈഴുവത്തിരുത്തി കുമ്പളത്തുപടിയിൽ കിങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു, കമ്പവലി, വരകളി, ലെമൺ സ്പൂൺ, കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. മുൻ നഗരസഭ കൗൺസിലർ എ.പവിത്രകുമാർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കെ സനീഷ്, പി രാഗേഷ്, സിപി അക്ബർ, കെ സജീഷ്, കെ സൈനുദ്ദീൻ, പി ആനന്ദ്, എ റിജു കെ രതീഷ്, ഉണ്ണിക്കുട്ടൻ, കെ പ്രദീപ് എന്നിവർ നേതൃത്വം നൽകി
കണ്ണൻമാസ്റ്റ്ർ (അടുക്കത്ത് എൽ പി.സ്കൂൾ ) നിര്യാതനായി
തോട്ടുകോവുമ്മൽ കണ്ണൻമാസ്റ്റ്ർ (അടുക്കത്ത് എൽ പി.സ്കൂൾ ) മരണപ്പെട്ട വിവരം വ്യസനസമേതം അറിയക്കുന്നു. ഭാര്യ നാരായണി(Late).മക്കൾ മല്ലിക, ഇന്ദിര, Dr. K.C. മോഹൻ കുമാർ, സുരേഷ്കുമാർ. K.C, സിന്ദൂ ടീച്ചർ. മരുമക്കൾ ബാലൻ, സുധാകരൻ, Dr. ബാബു. സഹോദങ്ങൾ തോട്ടുകോവുമ്മൽ കുഞ്ഞിരാമൻ (Late), കല്യാണി (Late) (പാലോത്ത് കുളങ്ങര)തോട്ടുകോവുമ്മൽ ബാലൻ (Late), തോട്ടുകോവുമ്മൽ നാണു. K.C. കൃഷ്ണൻ മാസ്റ്റ്ർ, ദേവി (വടകര). കുടംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നു. ആദരഞ്ജലികൾ.