Category: പ്രാദേശികം

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പച്ച്മറി ദിനാഘോഷവും ആയോധന കലാ പ്രദർശനവും

തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പച്ച്മറി ദിനാചരണത്തിൻ്റെ ഭാഗമായി ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്ദേശീയ സാഹസിക പരിശീലനകേന്ദ്രമായ പച്ച്മറിസ്ഥാപനത്തിൽ വളർത്തിയെടുത്ത നേതൃത്വത്തിൻ്റെയും സാഹസികതയുടെയും കമ്മ്യൂണിറ്റി സ്പിരിറ്റിൻ്റെയും സമ്പന്നമായ പാരമ്പര്യത്തെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കരാട്ടെ പ്രദർശനം, നാടൻ പാട്ട് അവതരണം എന്നിവ നടന്നു.വിവിധ ക്യാമ്പുകളിൽ പരിശിലനം ലഭിച്ച് വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു.വിജയിച്ചവർക്കുള്ള ഉപഹാരം പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്...

Post

ബിസ്ബൂം ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപിച്ചു

തിരൂർ :കഴിഞ്ഞ ഏഴു മാസമായി നടന്നു വരുന്ന തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ബമ്പർ നറുക്കെടുപ്പോടു കൂടി സമാപിച്ചു. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കോഹിനൂർ മാൾ പരിസരത്ത് വെച്ച് ഒന്നാം സമ്മാനമായ മാരുതി ബലേനോ കാറിനു വേണ്ടിയുള്ള നറുക്കെടുപ്പ് ബഹു: സബ് കലക്ടർ ദിലീപ് കൈനിക്കര നിർവ്വഹിച്ചു.രണ്ടാം സമ്മാനമായ ആക്ടിവ സ്കൂട്ടറുകൾ, മൂന്നാം സമ്മാനമായ മലേഷ്യൻ couple ട്രിപ്പ് നറുക്കെടുപ്പ് ബഹു:തിരൂർ Dysp A.J. ജോൺസൺ സാറും നിർവ്വഹിച്ചു. ബംബർ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ്...

Post

കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായിരുന്ന പി പി തങ്കച്ചൻ (86) അന്തരിച്ചു. അന്ത്യം ആലുവയിലെ ആശുപത്രിയിൽ വച്ച്. കെപിസിസി പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്.മുൻ സ്പീക്കറും കൃഷിമന്ത്രിയും ആയിരുന്നു. 13 വർഷക്കാലം യുഡിഎഫ് കൺവീനർ സ്ഥാനം വഹിച്ചിട്ടുണ്ട് പി പി തങ്കച്ചൻ.

Post

മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട് :കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്. എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

Post

104-ാം വയസ്സിൽ അന്തരിച്ചു

തിരൂർ മംഗലം വാളമരുതൂർ ചെറുപറമ്പിൽ വീട്ടിൽ എരിഞ്ഞിക്കൽ മീനാക്ഷിയമ്മ (വയസ് – 104) അന്തരിച്ചു. മക്കൾ: സി ശ്രീധരൻ നായർ (മുൻ സി.പി.ഐ.(എം.) മംഗലം ലോക്കൽകമ്മിറ്റി സെക്രട്ടറി), വിനോദിനിയമ്മ, ശ്യാമള (ജി.എം.യു.പി. സ്കൂൾ എടക്കനാട്)മരുമക്കൾ : വസന്ത, പരേതരായ നാരായണൻ നായർ, ചന്ദ്രശേഖരൻ

Post

പാങ്ങ് ജി എച്ച് എസ് എസ്സിന് അഭിമാനമായി ഫാത്തിമ റിൻഹ

പാങ്ങ് : മലപ്പുറം ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി എംഇഎസ് യൂത്ത് വിങ്ങ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പാങ്ങ് ജിഎച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനി കെ.വി. ഫാത്തിമ റിൻഹ സ്കൂളിന് അഭിമാനമായി. നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. 10000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി ലഭിച്ചത്. പാങ്ങ് പള്ളി പറമ്പ സ്വദേശി കെ.വി അലി, പി ഹസീന എന്നിവരുടെ മകളാണ് ഫാത്തിമ റിൻഹ .

Post

സംസ്ഥാന ജേതാക്കൾക്ക് സ്വീകരണവും സ്കൂൾ കായികമേളയും സംഘടിപ്പിച്ചു

ആലത്തിയൂർ:തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ റെക്കോർഡുകളോടെ രണ്ട് സ്വർണ്ണ മേഡൽ നേടിയ ഫഹദ്, അണ്ടർ 18 ഗേൾസ് വാക്കിംഗ് വെള്ളി മെഡൽ നേടിയ നിരഞ്ജന പി, അണ്ടർ 20 ഗേൾസ് വാക്കിംഗ് ബ്രൗൺസ് മെഡൽ ഗീതു, അണ്ടർ 18 ഗേൾസ് ഹാമർ ത്രോ സിൽവർ മെഡൽ എം റിദ, അണ്ടീൻ ബോയ്സ് 4*100 മീറ്റർ റിലേ വെള്ളി മെഡൽ ജസീൽ സി, അണ്ടർ 18 ഗേൾസ് വാക്കിംഗ് ബ്രൗൺസ് മെഡൽ ഗായത്രി എന്നിവരാണ് മെഡൽ...

Post

രാക്ഷസലഹരി ലഹരിവിരുദ്ധ സംഗീത ആൽബം ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

മലപ്പുറം : മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും സൗഹൃദവേദി തിരൂരിന്റെയും സഹകരണത്തോടുകൂടി കവിയും സാഹിത്യകാരനുമായ ഫിറോസ്ഖാൻ പരപ്പനങ്ങാടി തയ്യാറാക്കിയ രാക്ഷസലഹരി ലഹരി വിരുദ്ധ സംഗീത ആൽബം മലപ്പുറം ജില്ല കളക്ടർ വിആർ വിനോദ് ഐഎഎസ് കളക്ടറുടെ ചേംബറിൽ വച്ച് പ്രകാശനം ചെയ്തു. ലഹരിക്കെതിരെ സമൂഹം ഒന്നാകെ രംഗത്തിറങ്ങണമെന്ന് കലക്ടർ പറഞ്ഞു . ജനങ്ങൾ ലഹരി വിരുദ്ധ പോരാട്ടം ഏറ്റെടുത്തു എന്നത് സന്തോഷം നൽകുന്ന കാര്യമാണ് . പോലീസിനും എക്സൈസ് ഡിപ്പാർട്ട്മെന്റിനും നാട്ടുകാരിൽ നിന്നും നിർണ്ണായക വിവരങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .അതുകൊണ്ടാണ്...

Post

ഉണ്ണി വൈരങ്കോടിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്ത് 20-ാം വാർഡ് മെമ്പറും കോൺഗ്രസ്സ് പ്രവർത്തകനും കലാകാരനുമായ കമ്മറമ്പിൽ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി വൈരങ്കോടിൻ്റെനിര്യാണത്തിൽ വൈരങ്കോട് പൗരാവലി അനുശോചിച്ചു.വൈരങ്കോട് അങ്ങാടിയിൽ നടന്ന അനുശോചനയോഗത്തിൽ ഉസ്മാൻ അമരിയിൽ അധ്യക്ഷത വഹിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് വി.സീനത്ത് ജമാൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. മുസ്തഫ, ഹാരിസ് പറമ്പിൽ,കോൺഗ്രസ് തിരുന്നാവായ മണ്ഡലം പ്രസിഡൻ്റ് എം. മുഹമ്മദ് അലി, അലി മണ്ണന്തറ, ജാബിർ അമരിയിൽ,ജലീൽതൊട്ടി വളപ്പിൽ,അബു...

Post

വേങ്ങര ആസ്ഥാനമായി പുതിയ എക്സൈസ് റെയിഞ്ച് ഓഫീസ് അനുവദിക്കണം

08.09.2025 തീയതിയിൽ ചേർന്ന തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗത്തിൽ വേങ്ങര ആസ്ഥാനമായി പുതിയ എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ തിരൂരങ്ങാടി ആസ്ഥാനമായ റേഞ്ച് ഓഫീസിന്റെ പരിധി താലൂക്ക് പരിധിയിൽ കവിഞ്ഞതും ഓഫീസിലെ ജീവനക്കാർ 1977ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമായതിനാലും വർധിച്ചു വരുന്ന മദ്യം-മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഓണം സ്പെഷ്യൽ ഡ്രൈവിൽ റേഞ്ചിന് കീഴിലെ പ്രവർത്തനം പ്രശംസനീയമാണെന്നും യോഗം നിരീക്ഷിച്ചു.നിലവിൽ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന തെന്നല...