തിരൂർ : ഇസ്രായേൽ ഖത്തറിൽ നടത്തിയ ക്രൂരതയ്ക്കെതിരെ എസ് ഡി പി ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന്റെ സമാപനയോഗം എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇസ്രായേലിൻ തെമ്മാടി രാഷ്ട്രം ലോകജനതയുടെ മുന്നിൽ തന്നെ നാണംകെട്ടു കൊണ്ടിരിക്കുകയാണ്. ഗസയിലും, സിറിയയിലും, ഇറാനിലും കാലങ്ങളായി ബോംബുകൾ കൊണ്ട് കുരുതി നടത്തി കൊണ്ടിരിക്കെ ഇപ്പോൾ ഖത്തറിനുള്ളിലും ബോംബുകൾ വർഷിക്കുന്നതായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നതെന്നും, ഫലസ്തീനിലെ മനുഷ്യമക്കളെ ഇഞ്ചിഞ്ചായി പിച്ചി ചീന്തുന്നതും വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ നിസാർ അഹമ്മദ് സൂചിപ്പിച്ചു. മനുഷ്യമക്കളെ കൊന്നൊടുക്കുമ്പോൾ അവരുടെ ചെയ്തികൾ തുറന്നുകാട്ടുന്ന പത്രക്കാരെ കൊന്നൊടുക്കുന്ന സ്ഥിതിവിശേഷമാണ് അവിടെ നടന്നുകൊണ്ടിരിക്കുതെന്നും നിസാർ കൂട്ടിച്ചേർത്തു. പ്രതിഷേധ പ്രകടനം താഴെപ്പാലത്ത് നിന്നും തുടങ്ങി തിരൂർ നഗരം ചുറ്റി ബസ്റ്റാൻഡിൽ സമാപിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌, സഹീർ,ഹംസ തിരൂർ ഇബ്രാഹിം പി പി, നജീബ് തിരൂർ,റഫീഖ് സബ്ക,ജാഫർ തിരുനാവായ, യൂസുഫ് പുല്ലൂർ അബ്ദുൽ ഹക്കീം വെട്ടം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.