Category: പ്രാദേശികം

Post

റി എക്കൗ ക്ക് സ്വർഗ വാതിൽ സ്നേഹപുരസ്കാരം

തിരുനാവായ: സാസ്കാരിക പരിസ്ഥിതി പ്രവർത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിടുന്ന റി എക്കൗ തിരുന്നവായക്ക് ജീവകാരുണ്യ പ്രവർത്തകരുടെ സംസ്ഥാന തല കുട്ടാഴ്മയായ സ്വർഗവാതിലിന്റെ സ്നേഹ പുരസ്ക്കാരം ലഭിച്ചു. സ്വർഗവാതിൽ കൂട്ടായ്മ പ്രസിഡന്റ് സഹദേവൻ കണ്ണൂർ അദ്യക്ഷത വഹിച്ചു. ഉടയോൻ ജമാൽ കൊല്ലം ഉത്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം , എൽ എ , കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ:വഹീദ , സ്വർഗ വാതിൽകൂട്ടായ്മ സ്ഥാപകൻ അബ്ദുസമദ് വരമ്പനാല, സെക്രട്ടറി അൻസാർ ബുസ്താൻ കോട്ടക്കൽ, രക്ഷാധികരികളായ മൊയ്തീൻ...

Post

ചേരുരാൽ സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പും യൂണിഫോം വിതരണവും

തിരുന്നാവായ: ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും യൂണിഫോം വിതരണവും നടന്നു. ക്യാമ്പിൻ്റെഉദ്ഘാടനം പ്രധാനധ്യാപകൻ പി. സി അബ്ദുറസാക്ക് നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഇ. പി ആനന്ദ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഉപപ്രധാനധ്യാപകൻ ഇ.സക്കീർ ഹുസൈൻ ,കൈറ്റ് മെൻ്റർമാരായ എം.യൂനുസ്, വി.പി. ഷൈമ എന്നിവർ സംസാരിച്ചു.പുതുതായി അംഗത്വം എടുത്ത കുട്ടികൾക്കുള്ള പ്രത്യേക യൂണിഫോം വിതരണോദ്ഘാടനം കൈറ്റ് മാസ്റ്റർ ട്രൈനർ ലാൽ ശ്രീകുമാർ നിർവ്വഹിച്ചു.

Post

അബ്ദുൽ ലത്തീഫ് ഹാജി (73 ) നിര്യാതനായി

കല്പകഞ്ചേരി: പുത്തനത്താണി എൻ. എം കഫ്ത്തീരിയ ഉടമ കോട്ടക്കുളത്ത് അബ്ദുൽ ലത്തീഫ് ഹാജി (73 ) നിര്യാതനായി. ഭാര്യ: പരേതയായ റസിയ.മക്കൾ. അൻവർ ( ഖത്തർ ) , അഷ്‌റഫ്‌ (ബിസിനസ് ) , ഹസീന ( അധ്യാപിക എ.എം. യു.പി. സ്ക്കൂൾ. വൈരങ്കോട് ).മരുമക്കൾ: സബീർ വൈരങ്കോട് ( അബൂദാബി )ഫസീല, താഹിറ, തൻസില.

Post

ചിറങ്ങര ഇടതാവളം പണി 80ശതമാനം പൂർത്തീകരിച്ചു

രവിമേലൂർ ചിറങ്ങരയിലെ ശബരിമല ഇടത്താവളം നിർമ്മാണം എൺപത് ശതമാനം പൂർത്തിയായതായും അവശേഷിക്കുന്ന പ്രവർത്തികൾ ഒക്ടോബർ മാസത്തിൽ പൂർത്തീകരിയ്ക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതിയുടെ പി എം സി അറിയിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടി നല്കുകയായിയുന്നു മന്ത്രി. പ്രവർത്തിയുടെ സ്ട്രക്ച്ചറൽ നിർമ്മാണം പൂർത്തിയായി. തടിപ്പണി, ടൈൽ വിരിക്കൽ , പ്ലംബിങ് , ഇലക്ട്രിക്കൽ പ്രവർത്തികൾ , റൂഫിങ്ങ് , പെയിന്റിംഗ് ,...

Post

മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കും

തിരൂർ: കോഴിക്കോട് എയർപോർട്ട് ഡയറക്ടറായി ചുമതലയേറ്റമുനീർ മാടമ്പാട്ടിനെതിരൂർ പൗരാവലി ശനിയാഴ്ചആദരിക്കുമെന്ന്സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മലപ്പുറം ജില്ലകാരനായആദ്യത്തെ കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ഡയരക്ടറാണ്താനാളൂർ സ്വദേശിയായ മുനീർ.പൊതുവിദ്യാലയങ്ങളിൽ പഠിച്ചു ഉന്നത പദവിലെത്തിയ വ്യക്തിയാണ് അദ്ദേഹം.താനാളൂർ എഎംഎൽപി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവുംപുളിക്കൽ എഎംഎംഎച്ച്എസിൽ നിന്നും സെക്കൻഡറി വിദ്യാഭ്യാസവും നേടി.തിരൂർ എസ്എസ്എംപോളിടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സിൽഡിപ്ലോമ പൂർത്തിയാക്കിയ ശേഷം വിവിധ സർവ്വകലാശാലകളിൽ നിന്നു.ബി.ടെക്, എം ടെക്, എം.ബി എ ബിരുദവും കരസ്ഥമാക്കി.ശനിയാഴ്ച വൈകിട്ട് 4.30 ന്തുഞ്ചൻപറമ്പിൽ നടക്കുന്ന ചടങ്ങ്ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം...

Post

ഓട്ടോ പാർക്കിംഗ് തീരുമാനം കടലാസിൽ

തിരൂർ: പൂങ്ങോട്ടുകുളം ഓട്ടോ പാർക്കിങ്ങ് മാറ്റുന്നത് സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കഴിഞ്ഞ ജൂൺ മാസം ഒരു തീരുമാനം എടുത്തിരുന്നു. ആ തീരുമാനം എടുത്തിട്ട് ഇപ്പോൾ മാസങ്ങൾകഴിഞ്ഞു. എന്നാൽ ആ തീരുമാനം ഇത് വരെ നടപ്പിൽ വരുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. പൂങ്ങോട്ടുകുളത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം ലഭിക്കുന്ന ഒരു തീരുമാനമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്തിട്ടുള്ളത്. എന്നാൽ ജനോപകരപ്രദമായ ഈ തീരുമാനം നടപ്പിലാക്കുന്നതിന് എന്ത് കൊണ്ട് സാധിക്കുന്നില്ല എന്നത്...

Post

വിജയത്തിന് കുറുക്കുവഴികളില്ല.- രാജു നാരായണസ്വാമി ഐ. എ. എസ്

കൽപകഞ്ചേരി : വിജയത്തിന് കുറുക്കുവഴികളില്ല എന്നും സ്ഥിരപരിശ്രമത്തിലൂടെ മാത്രമേ വിജയത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ എന്നും രാജു നാരായണസ്വാമി പറഞ്ഞു. കല്ലിങ്ങൽപറമ്പ് എം. എസ്. എം ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുൽ ലത്തീഫ് കോട്ടയിൽ ഉപഹാരസമർപ്പണം നടത്തി. പി. ടി. എ വൈസ് പ്രസിഡൻറ് സി . പി . രാധാകൃഷ്ണൻ സ്റ്റാഫ് സെക്രട്ടറി ഏറമു . കെ എ...

Post

ആയിഷ കുട്ടി ഹജ്ജുമ്മ(65)നിര്യാതയായി

ആലത്തിയൂർ:ആലത്തിയൂർ പരേതനായ മുളന്തല മുഹമ്മത് എന്ന കുഞ്ഞിബാപ്പുവിൻ്റെ ഭാര്യ മുളന്തല ആയിഷ കുട്ടി ഹജ്ജുമ്മ(65) എന്നവർ അബൂദാബിയിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.പരേതയുടെ ജനാസ മറവ് ചെയ്യൽ ഇന്ന് വ്യാഴം രാവിലെ8 മണിക്ക് ആലത്തിയൂർ ജുമാമസ്ജിദ് മഹല്ല് ഖബർസ്ഥാനിൽ’ നടത്തപ്പെടുന്നതാണ്. മകൻ ഷാഫി അബൂദാബി, മകൾ സാഫിറ എടക്കുളം, മരുമകൻ ഷരീഫ്’ എടക്കുളം.

Post

ദിൽഷാദക്ക്‌ രസതന്ത്രത്തിൽ ഡോക്ടറേറ്റ്

കോഴിക്കോട് എൻ.ഐ ടി യിൽ നിന്ന് രസതന്ത്രത്തിൽഡോക്ടറേറ്റ് നേടിയ ദിൽഷാദകുറുമ്പടിതായാട്ടിൽ പറമ്പത്ത്ഫാത്തിമസുഹറ(മംഗലം – M.ESഅധ്യാപിക)യുടെയുംപരേതനായ വെട്ടം അലിക്കുട്ടിയുടെയും മകളാണ്ഭർത്താവ് പി.പിഷമീൽ പൊൻമുണ്ടം (ഓഡിറ്റർഡിഫൻസ് അക്കൗണ്ട് സ്ഡിപ്പാർട്ട്മെൻ്റ് കണ്ണൂർ)മകൻ – അയാൻ ഹംദ്’

Post

മരുഭൂവസന്തം പ്രകാശനം ചെയ്തു.

മലയാളത്തിലെ പ്രവാചക കവിതകളുടെ അപൂർവസമാഹാരമായ ‘മരുഭൂവസന്തം’ പാണക്കാട്മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. എഴുത്തുകാരനും, മുതിർന്ന മാധ്യമപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി ഏറ്റുവാങ്ങി. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.ഒ. എസ് കോർഡിനേറ്റർ പി.ടി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. കവിതകളുടെ സമാഹർത്താവ്  അബ്ദുറഹിമാൻ മങ്ങാട് , എഴുത്തുകാരൻഡോ. ബാവ കെ. പാലുകുന്ന്,ഐ.ഒ.എസ് സെക്രട്ടറിഇ.എം സാദിഖ് എന്നിവർ സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒബ്റ്റീവ് സ്റ്റഡീസ് കേരള ചാപ്റ്ററാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുനബിയുടെ ആയിരത്തി അഞ്ഞൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ  സമാഹാരത്തിൽ  63 മലയാളകവികളുടെ രചനകളാണുള്ളത്.,...