Category: പ്രാദേശികം

Post

ചാലക്കുടി പ്രദേശത്തെ മണിക്കൂറുകൾ ഇടവിട്ട പവർ കട്ടിന് പരിഹാരം കാണുക

രവിമേലൂർ ചാലക്കുടി ,ടൗണിലും പരിസര പ്രദേശങ്ങളിലും ഇടക്കിടെ ഓരോ മണിക്കൂറുകൾ ഇടവിട്ട് വൈദ്യുതി തടസ്സപെടുന്ന സംഭവം ആവർത്തിക്കുന്നതായി വ്യാപകമായ പരാതി ഉണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകളേയും , വ്യാപാരികളേയും ദോഷകരമായി ബാധിക്കുന്ന ഈ വിഷയത്തിൽ വൈദ്യുതവിതരണം നടത്തുന്ന സെക്ഷൻ ഓഫീസിൽ പരാതിപെടുമ്പോൾ അറിയാൻ കഴിയുന്നത് ചാലക്കുടി 220 കെ വി സബ്സ്റേഷനിലെ തകരാർ മൂലമാണ് എന്നാണ്. പല തവണ ജീവനക്കാരും തൊഴിലാളി സംഘടനകളും പരാതി പെട്ടിട്ടും ഈ വിഷയത്തിൽ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. സബ്റ്റേഷൻ എക്സികുട്ടീവ് എഞ്ചിനിയർക്ക്...

Post

കോനൂർ ഓണംക്കളി മത്സരം: നാദം ആർട്സ് നെല്ലായി ജേതാക്കൾ

രവിമേലൂർ കൊരട്ടി. 15-ാം മത് കോനൂർ അഖില കേരള ഓണക്കളി മത്സരത്തിൽ നാദം ആർട്സ് നെല്ലായി ജേതാക്കളായി. ട്യൂൺൻസ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും, യുവധാര കോൾക്കുന്ന് മുന്നാം സ്ഥാനവും നേടി. മികച്ച ഗായകനായി പ്രസന്നൻ ( നാദം ആർട്സ് നെല്ലായി) , മികച്ച കളിക്കാരനായി കെ. ശരത് (യുവധാര കോൾക്കുന്ന്) മികച്ച ഭാവി താരം ആയി (ട്യൂൺൻസ് ഇരിങ്ങാലക്കുട) തിരഞ്ഞെടുത്തു. സമ്മാനദാനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഢരു മടത്തിൽ നിർവ്വഹിച്ചു. കോനൂർ പൗരാവലി ചെയർമാൻ...

Post

സായി വേദ വാഹിനി പരിഷത്ത് സംഘടിപ്പിച്ച സമൂഹ വേദ പാരായണം നടന്നു

തിരൂർ :തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സായി വേദ വാഹിനി പരിഷത്ത് സംഘടിപ്പിച്ച സമൂഹ വേദ പാരായണം നടന്നു. പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും പങ്കെടുത്തു.

Post

ടി.ഷിനോദ് കുമാർ സ്മാരക മാധ്യമ പുരസ്കാരം പി.വി. ജീജോയ്ക്ക്

കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്നടി. ഷിനോദ് കുമാറിൻ്റെ സ്മരണാർഥം മലയാളപത്രങ്ങളിലെ മികച്ച ഹ്യൂമൻ ഇൻ്ററസ്റ്റ് സ്റ്റോറിക്ക് കോഴിക്കോട് പ്രസ് ക്ലബ്ബും മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയമാധ്യമപുരസ്കാരത്തിന് ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി. ജീജോ അർഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ദേശാഭിമാനി ദിനപത്രം വാരാന്തപ്പതിപ്പിൽ 2025 ഏപ്രിൽ 20ന് പ്രസിദ്ധീകരിച്ച ‘റിയൽ കേരള സ്റ്റോറി’ എന്ന ഫീച്ചറിനാണ് അവാർഡ്. കണ്ണൂർ ജില്ലയിലെ കയരളം സ്വദേശിയാണ് പി.വി. ജീജോ....

Post

പൊന്നാനിക്കിനി സാംസ്കാരികോത്സവത്തിന്റെ നാളുകൾ

പൊന്നാനി കൾചറൽ ഫെസ്റ്റിവൽ 2025 ന് തിരി തെളിഞ്ഞു പൊന്നാനി പൊന്നാനിയുടെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പെരുമ വിളിച്ചോതുന്ന ‘പൊന്നാനി കൾച്ചറൽ ഫെസ്റ്റ് 2025’ന് ശനിയാഴ്ച എരമംഗലത്ത് തുടക്കമായി.കോതമുക്ക് പി.വി റീജൻസിയിൽ നടന്ന കൊളാടി ബാലകൃഷ്ണൻ അനുസ്മരണ സാംസ്കാരിക സദസ്സ് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.നവോത്ഥാനത്തിന്റെ ഏടുകളിൽ നിന്ന് മാഞ്ഞുപോയ പേരാണ് കൊളാടി ഉണ്ണി എന്ന കൊളാടി ബാലകൃഷ്ണനെന്ന് വി.കെ ശ്രീരാമൻ അനുസ്മരിച്ചു. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ച, അവരെ പുരോഗമന പാതയിൽ എത്തിക്കാൻ...

Post

ടി കെ എം. ബഷീർ അനുസ്മരണം നടത്തി

ഏഴൂർ ഗവൺമെൻറ് ഹൈസ്കൂളിന്റെ പ്രഥമ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നെടുംതൂണായിരുന്നു പരമ്പര ബഷീർ എന്ന ടി കെ എം ബഷീർ. 2016 ൽസ്കൂളിൻറെ ആദ്യത്തെ മൂന്ന് ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രഥമ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം വിജയിപ്പിക്കുന്നതിൽ ബഷീറിൻറെ നേതൃത്വവും പാടവം മുഖ്യ ഘടകം ആയിരുന്നു. കൂട്ടായ്മയുടെ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ k.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സഹപാഠികൾ ആയ പുതിയ പുരക്കൽ ദാമോദരൻ, നാരായണൻകുട്ടി മാപ്പല,...

Post

പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ചു

തിരൂർ :തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടി ഡോക്ടർ നിഖിൽ നാഥ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി പി മണികണ്ഠൻ,ഊരാളന്മാരായ പത്മിനി അന്തർജനം, ശ്രീദേവി അന്തർജനം എന്നിവർ പ്രസംഗിച്ചു.ഉദ്ഘാടന ശേഷം വിവിധ പരിപാടികൾ അരങ്ങേറി.

Post

എം.എസ്. സി. ബയോ കെമിസ്ട്രി റാങ്ക് ജേതാവ് കദീജ ഷിഫയ്ക്ക് നാടിൻ്റെ ആദരം

തിരുന്നാവായ : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ബയോ കെമിസ്ട്രി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ വൈരങ്കോട് കുന്നത്ത് കദീജ ഷെറിക്ക് നാടിൻ്റെ ആദരം. ആതവനാട് മർക്കസ് ആർട്സ് ആൻ്റ് കോളേജ് പി.ജി. വിദ്യാർത്ഥിയായിരിക്കെപാഠ്യ പഠ്യേതര പ്രവർത്തനത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്. ബയോളജിക്കൽകെമിസ്ട്രിയിൽ പി.എച്ച്. ഡി നേടാനാണ് കദീജ ഷെറിയുടെ ആഗ്രഹം. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി ആദരിച്ചു. പാറപ്പുറത്ത് ബീരാൻ അധ്യക്ഷത വഹിച്ചു. ബക്കർ അമരിയിൽ അനുമോദന ഭാഷണം നടത്തി. കെ....

Post

KPO കദീജകുട്ടി (87)നിര്യാതയായി

ജനതാബസാർ,ശാന്തിനഗർ: പരേതനായ കെഎം പരീദ് എന്നവരുടെ ഭാര്യKPO കദീജകുട്ടി (87)മരണപെട്ടു.മക്കൾ: സൈനബ, മുബാറക്, മുംതാസ്, അൻവർ. മരുമക്കൾ: VE ലത്തീഫ് മുറിവഴിക്കൽ, സാബിറ തലകടത്തൂർ, നാസർ നാടുവിലങ്ങാടി (നാഷണൽ സ്റ്റോർ, തിരൂർ), ഫെമീല അന്നാര.ഖബറടക്കം ഇന്ന് ഞായർ (28/09) ന് വൈകുന്നേരം 5 മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post

നാളത്തെ ജനപ്രതിനിധി നിങ്ങളോ

കൊച്ചി:മഹാത്മ ഗാന്ധി വിഭാവന ചെയ്ത ഗ്രാമ സ്വരാജ് എന്ന ആശയം ജനങ്ങളിലെത്തിക്കാൻ ബോധവത്കരണശില്പശാല സംഘടിപ്പിച്ചു.സാമൂഹിക-സാംസ്ക്കാരിക സംഘടനയായ ട്രയാങ്കിളിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച ശില്പശാല ഏക ദിന ശില്പശാലയായാണ് സംഘടിപ്പിച്ചത്. ശില്പശല റിട്ട. ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ട്രയാങ്കിൾ സംഘാടക സമിതി ചെയർമാൻ കല്ലറ മോഹൻ ദാസ് അധ്യക്ഷനായി. പഞ്ചായത്ത് ഗ്രാമസഭകളും കമ്മിറ്റി പ്രവർത്തങ്ങളും എന്ന വിഷയത്തിൽ റിട്ട. കേരള ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടർ...