തിരൂർ : ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനവും ഭരണഘടന വിരുദ്ധമായ ഭേദഗതി ബില്‍ കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് റഹീസ് സംസാരിച്ചു. സമൂഹത്തിന്റെ പൊതു നന്മ പ്രതീക്ഷിച്ചുകൊണ്ട് ഒരു വിശ്വാസി അവന്റെ ഇഷ്ടപ്പെട്ടതിൽ നിന്നും ദൈവ പ്രീതികാംക്ഷിച്ചുകൊണ്ട് നൽകിയ സ്വത്താണ്...
FlashNews:
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി.ഐപ്രതിഷേധം
തിരൂരങ്ങാടി : രാജ്യ സഭയിൽ അടക്കം നടപ്പിലാക്കിയ വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി ഐ. പ്രതിഷേധം.തിരൂരങ്ങാടി മണ്ഡലത്തിൽ ചെമ്മാട് , പരപ്പനങ്ങാടി, കൊടിഞ്ഞി, കോഴിച്ചെന, എടരിക്കോട് എന്നിവിടങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ബില്ല് കത്തിച്ച് പ്രതിഷേധിച്ചത്. ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ല് അംഗീക്കരിക്കില്ലന്നും, ന്യൂനപക്ഷസമുധായത്തെ അസ്ഥിരപെടുത്താനുള്ള നീക്കം അനുവദിക്കില്ലന്നും ചെമ്മാട് ബില്ല് കത്തിച്ചുള്ള പ്രതിഷേധം ഉത്ഘാടനം ചെയ്ത് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.വിവിധ ഇടങ്ങളിൽ നൗഫൽപരപ്പനങ്ങാടി, അക്ബർ, ഫിറോസ്, മുഹമ്മദലി പ്രസംഗിച്ചു.
കിഫ്ബി റോഡിന് ടോള്‍:ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം പുനപ്പരിശോധിക്കണം
എം എം താഹിര്‍ തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ചുമത്തി ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം ഇടതു സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. ജനങ്ങളുടെ നികുതിപ്പണവും ഇന്ധന സെസും ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് കിഫ്ബി റോഡ് നിര്‍മിക്കുന്നത്. ഒരു വശത്ത് ധൂര്‍ത്തും ആഡംബര മേളകളും നടത്തി ഖജനാവ് കാലിയാക്കിയ ശേഷം അമിത നികുതി ചുമത്തി ജന ജീവിതം ദുസ്സഹമാക്കുകയാണ്. മറുവശത്ത് ബജറ്റിനു പുറത്ത് കിഫ്ബിയും കടമെടുപ്പും നടത്തി ജനങ്ങളെ ആജീവനാന്ത കടക്കാരാക്കുകയും അതിലൂടെ നിര്‍മാണം...
ഭരണഘടനാ വിരുദ്ധ വഖഫ് ബില്‍:രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചന-
റോയ് അറയ്ക്കല്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു തിരുവനന്തപുരം: വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏജീസ് ഓഫീസിനു മുമ്പില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. വര്‍ഗീയ...
ഇന്ത്യയിൽ മതേതരത്വത്തിന്റെ നിലനില്പിനായി എല്ലാവരും രംഗത്തുവരണമെന്ന്
അശീഷ് ഖേതൻ കോഴിക്കോട്: ഇന്ത്യയിൽ മതേതരത്വത്തിന്റെ നിലനില്പിനായി എഴുത്തുകാരും.സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തുവരണമെന്ന് മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ആശിഷ് ഖേതന്‍. ശബാബ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വം കനത്ത വെല്ലുവിളി നേരിടുമ്പോള്‍ എഴുത്തിലൂടെയും ചിന്തയിലൂടെയും പ്രതിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണ് . ഭരണകൂടം മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രമല്ല, ബുദ്ധിജീവികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സാമൂഹിക നവോത്ഥാനത്തിലും സ്ത്രീ ശാക്തീകരണത്തിലും മത സൗഹാര്‍ദരംഗത്തും ശബാബ്...
ഇനിയെങ്കിലും പി.സി ചാക്കോ വിശ്രമജീവിതം നയിക്കണം
സർക്കാരിന്റെ കാലാവധിക്കൊപ്പം എൻസിപി-എസിന്റെയും കാലാവധി തീരും: എൻ എ മുഹമ്മദ് കുട്ടി മലപ്പുറംഎൻസിപി-എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയുമായ പി.സി ചാക്കോ ഇനിയെങ്കിലും വിശ്രമ ജീവിതം നയിക്കണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. യാതൊരു ആശയ ദൃഢതയും ഇല്ലാതെ അധികാരത്തിന് പിന്നാലെ മാത്രം അലയുന്നവർക്ക് ചാക്കോയ്ക്ക് ഉണ്ടായ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്. രണ്ടുവർഷം മുൻപ്...
സിപിഐഎം ജില്ല സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ഇരുപതിനായിരം പേരുടെചുവപ്പു സേന മാർച്ച്കാൽലക്ഷം പേരുടെ ബഹുജന പ്രകടനം തൃശ്ശൂർ : കുന്നംകുളം നഗരസഭാ ഹാളിൽ( സ. കോടിയേരി ബാലകൃഷ്ണൻ നഗർ ) ഞായറാഴ്ച ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം ആവേശകരമായിരണ്ടാം ദിനത്തിൽ.ചൊവ്വാഴ്ച മഹാ റാലിയോടെയാണ് ജില്ലാ സമ്മേളനം സമാപിക്കുക. സമ്മേളനം വൈകിട്ട് അഞ്ചിന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐതിഹാസികമായ സമരങ്ങളിലൂടെയും ധീര രക്തസാക്ഷികളുടെയും സ്മരണകൾ ജ്വലിക്കുന്ന കുന്നംകുളത്ത് ഇതാദ്യമായി സിപിഐ എം ജില്ലാ സമ്മേളനം നടക്കുന്നുവെന്നതിനാൽ തൃശ്ശൂർ...
പകുതി വില തട്ടിപ്പ്: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം
എൻ എ മുഹമ്മദ് കുട്ടി എൻസിപി രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് തുടക്കമായി കാഞ്ഞങ്ങാട്: പകുതി വില തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണമാണ് അനിവാര്യമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. പകുതി വില തട്ടിപ്പിൽ ഉത്തരവാദിത്തപ്പെട്ട പല രാഷ്ട്രീയപാർട്ടികളിലെയും നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന തട്ടിപ്പിന്റെ കഥകൾ ഞെട്ടിക്കുന്നതാണ്. എൻസിപി ഇതിന്റെ വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തുകയാണ്. അത് എത്രയും പെട്ടെന്ന് പൂർണമായും വെളിപ്പെടുത്തും. രാഷ്ട്രീയ നേതാക്കൾക്ക് സംഭാവനയായി കൊടുത്തുവെന്ന് അനന്തു വെളിപ്പെടുത്തുന്ന പണം വൻകിട...
എസ്ഡിപിഐ വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും
17 ന് കൊല്ലത്തും 19ന് മലപ്പുറത്തും വഖഫ് സ്വത്തുക്കള്‍ നിയമാനുസൃതം കവര്‍ച്ച ചെയ്യുകയെന്ന ഗൂഢലക്ഷ്യം വെച്ചാണ് വഖഫ് ഭേദഗതി ബില്‍ 2024 തയ്യാറാക്കിയിട്ടുള്ളതെന്ന് അതിന്റെ വ്യവസ്ഥകളില്‍ നിന്നുതന്നെ വ്യക്തമാണ്. ഇത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ്. ഭരണഘടനാ സംവിധാനങ്ങള്‍ക്കു പോലും യാതൊരു വിലയും നല്‍കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) യുടെ അഭിപ്രായങ്ങളും പ്രതിപക്ഷ ആവശ്യങ്ങളും പാടെ അവഗണിച്ചത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ഭരണാനുകൂലികളുടെ നിര്‍ദേശങ്ങള്‍ മാത്രം പരിഗണിച്ച് ഫെബ്രുവരി ഇരുപതോടെ പാര്‍ലമെന്റില്‍...
ആയിരം പേരെ പങ്കെടുപ്പിക്കും
താനൂർ : വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന തലക്കെട്ടിൽ എസ്.ഡി. പി.ഐ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഫെബ്രുവരി 19 ന് മലപ്പുറത്ത് നടത്തുന്ന വഖഫ് മഹാസമ്മേളനത്തിലേക്കും റാലിയിലേക്കും താനൂർ മണ്ഡലം എസ് ഡി പി ഐ വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരംപേരെ പങ്കെടുപ്പിക്കാൻ താനൂർ മണ്ഡലം വഖഫ് സംരക്ഷണ സമിതി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മുന്നൊരുക്ക യോഗം ജില്ലാ സെക്രട്ടറി എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ സി....