കെ.എൻ.എം മർകസുദ്ദഅവ ഇന്ത്യയിൽ ഭരണകൂടം സ്പോൺസർ ചെയ്യുന്ന തീവ്രവാദം കെ.സി വേണുഗോപാൽ ആലപ്പുഴ: പലസ്തീനിൽ കൂട്ടക്കുരുതി നടത്തി മതി വരാതെ അകാരണമായി ഇറാനെയും ആക്രമിച്ച ഇസ്‌റയേലുമായുള്ള എല്ലാ സഹകരണ പങ്കാളിത്ത പദ്ധതികളും കേരള – കേന്ദ്ര സർക്കാറുകൾ അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന സമ്പൂർണ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യ- ഇസ്റയേൽ സഹകരണ പദ്ധതികളിലെ കേരളത്തിൻ്റെ പങ്കാളിത്തം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാവണം. വിദ്യാഭ്യാസ, കാർഷിക, ടൂറിസം വാണിജ്യ മേഖലകളിൽ നിലവിൽ സംസ്ഥാന സർക്കാർ ഏർപെട്ടിട്ടുള്ള സഹകരണ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
നഗരസഭയിലെ ജനഹൃദയങ്ങളിലൂടെ അഡ്വ. സാദിഖ് നടുത്തൊടി
നിലമ്പൂർ : പതിറ്റാണ്ടുകളായി അവസരം ലഭിച്ചിട്ടും മണ്ഡലത്തിൽ വികസനമെത്തിക്കുന്നതിൽ പരാജയപ്പെട്ട ഇടതു വലതു മുന്നണികളോടുള്ള പ്രതിഷേധം അലയടിക്കുന്ന നിലമ്പൂർ നഗരസഭ പരിധിയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. വ്യാപാരികൾ, ഡ്രൈവർമാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, വനിതകൾ അടക്കം സ്വീകരണ യോഗങ്ങളിൽ പങ്കാളിയായി. എല്ലാവരോടും കുശലാന്വേഷണം നടത്തി നാടിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് അഡ്വ. സാദിഖ് നടുത്തൊടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഹൃദ്യമായിരുന്നു. രാവിലെ നിലമ്പൂർ നഗരസഭയിലെ ചന്തക്കുന്നിൽ നിന്ന് തുടങ്ങി ചാരകുളം, പള്ളിക്കുത്ത്, ചീരകുഴി, മുട്ടിക്കടവ്, വല്ലപ്പുഴ,...
മലയോര ജനതയെ മുന്നണികൾ വഞ്ചിക്കുകയാണ്: റോയ് അറയ്ക്കൽ
നിലമ്പൂർ : വന്യജീവി ആക്രമണങ്ങൾ ജനജീവിതത്തെ ഗൗരവമായി ബാധിച്ചിട്ടും ഇടപെടൽ നടത്താത്തവരാണ് മുതലക്കണ്ണീരുമായി ജനങ്ങളുടെ മുന്നിലെത്തുന്നതെന്നും മുന്നണികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ പറഞ്ഞു. നിലമ്പൂർ നിയോജകമണ്ഡലം എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ മുത്തേടം പഞ്ചായത്തിലെ വാഹന പ്രചരണ ജാഥയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ സാധാരണ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നില്ല. ജനങ്ങൾക്ക് പ്രയോജനമില്ലാത്ത ചർച്ചകളാണ് മണ്ഡലത്തിൽ മുന്നണികൾ ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരുന്നത്. ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റം...
പുതിയ കേരളം നിർമ്മിക്കാനാവണം: എം എ ബേബി
തൃശ്ശൂർ : നിരവധി പ്രതിസന്ധികൾ നാം അഭിമുഖീകരിക്കുകയാണെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പുതിയൊരു കേരളം നമുക്ക് സൃഷ്ടിക്കാൻ ആവുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. യുദ്ധ ഭീഷണിയും സാമ്പത്തിക പ്രതിസന്ധികളും മോദി സർക്കാരിന്റെ പകപോക്കലും സാമ്പത്തിക ഉപരോധവും സംഘപരിവാർ വെല്ലുവിളികളും എല്ലാം നാം നേരിടുന്നു ഇതിനെയെല്ലാം ബദൽ നയങ്ങളിലൂടെ അതിജീവിച്ച് സമ്പൽസമൃദ്ധമായ കേരളം ഇച്ഛാശക്തി കൊണ്ട് നമുക്ക് കെട്ടിപ്പടുക്കാനാവുമെന്ന് എം എ ബേബി പറഞ്ഞു. തൃശ്ശൂർ കെ ടി മുഹമ്മദ് സ്മാരക റീജ്യണൽ തിയറ്ററിൽ...
മഴകനത്തതോടെ നിലമ്പൂർ ജനത ആശങ്കയിൽ: അഡ്വ. സാദിഖ് നടുത്തൊടി
നിലമ്പൂർ. മഴ ശക്തമായതോടെ നെഞ്ചിടിപ്പോടെയാണ് നിലമ്പൂരിലെ ജനങ്ങൾ കഴിയുന്നതെന്ന് നിലമ്പൂർ മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി.കവളപ്പാറ ദുരന്തത്തിൽ ഇരയായവർക്ക് ഇന്നും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല.പിവി അൻവർ എംഎൽഎ ഒൻപതു വർഷം നിലമ്പൂരിനെ പ്രതിനിധികരിച്ചത് തീരാ നഷ്ടമായിരുന്നു.ഇടത് വലത് മുന്നണികളിൽ നിലമ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുയാണ്. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മണ്ഡലത്തിൽ ഇരുമുന്നണികളും ചർച്ചയാക്കുന്നില്ല. ഇടതു . വലതു മുന്നണികളുടെ ജനവിരുദ്ധ നിലപാടുകൾക്കും വാഗ്ദാന ലംഘനങ്ങൾക്കും രാഷ്ടീയ വഞ്ചനയ്ക്കുമെതിരേ ജനങ്ങൾ ഒരു ബദലിനെ തേടുന്നു എന്നതാണ്...
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണവുമായി പുത്തിരിപ്പാടത്ത് യുവാക്കൾ
കൃഷ്ണൻ എരഞ്ഞിക്കൽ നിലമ്പൂർ: വഴിക്കടവ് പഞ്ചായത്തിലെ പുത്തിരിപ്പാടത്ത് യുവാക്കൾ ഇലക്ഷൻ ബഹിഷ്ക്കരണവുമായി രംഗത്ത്, മാറി മാറി വരുന്ന ജനപ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങൾ നിരസിക്കുകയും തെരഞ്ഞെടുപ്പാകുമ്പോൾ വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയും ചെയ്തതിനെ തുടർന്നാണ് ഇലക്ഷൻ ബഹിഷ്ക്കരണ ഫ്ലക്സുമായി യുവാക്കൾ രംഗത്തെത്തിയത് . വർഷങ്ങൾക്ക് മുമ്പ് സെവൻസ് ഫുട്ബാേൾ വരെ കളിച്ചിരുന്ന പുത്തിരികണ്ടം ഗ്രൗണ്ട് റോഡ് പ്രവർത്തിക്കായി മെറ്റലും ടാറു ഉൾപ്പെടെ നിക്ഷേപിച്ച് കുട്ടികൾക്ക് വരെ കളിക്കാൻ പറ്റാത്തതരത്തിൽ ഉപയോഗശൂന്യമാക്കിരി യിരിക്കയാണ്ഗ്രൗണ്ട്.നവീകരണത്തിന് ഫണ്ട് നീക്കിവെക്കാൻ പഞ്ചായത്തും ഇതുവരെ തയ്യാറായിട്ടില്ല. ഈ പ്രദേശത്തെ...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് :മലയോര മേഖല കീഴടക്കി അഡ്വ.സാദിഖ് നെടുത്തൊടി
നിലമ്പൂര്‍: ജനഹൃദയങ്ങളെ കീഴടക്കി എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു. അധികാരികളുടെ അനാസ്ഥ മൂലം ദുരിതം പേറുന്ന നിലമ്പൂരിലെ മലയോര മേഖലകളിലെ ജനങ്ങളുമായി നേരിട്ട് സംവദിച്ചും മേഖലയിലെ വികസന മുരടിപ്പ് അവരുമായി പങ്കുവെച്ചുമാണ് അദ്ദേഹം പര്യടനം നടത്തുന്നത്. ഇടത് വലത് മുന്നണികളോടും ഒന്‍പതു വര്‍ഷം നിലമ്പൂരിനെ പ്രതിനിധീകരിച്ച പി വി അന്‍വറിനോടുമുള്ള ജനവികാരം പ്രകടമാക്കുന്നതായിരുന്നു സ്വീകരണ പരിപാടികളിലെ വര്‍ധിച്ച ജനപങ്കാളിത്തം. വ്യാഴാഴ്ച രാവിലെ പോത്തുകല്ലില്‍ നിന്ന് തുടങ്ങിയ വാഹന പ്രചാരണ ജാഥ മലയോര...
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണം : രമേശ് ചെന്നിത്തല
മലപ്പുറം : ബ്രിട്ടീഷ് ഭരണ കാലത്ത് പാട്ടത്തിന് കൊടുത്ത് ഇപ്പോൾ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആദിവാസികളെ സന്ദർശിച്ചു പിന്തുണ അറിയിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. നേരത്തെ ഭൂമി നൽകാമെന്ന് ഉറപ്പ് നൽകിയതാണ്. നാലു മാസം കഴിഞ്ഞിട്ടും കളക്ടർ കരാർ പാലിക്കുന്നില്ല. സമരം പൊളിക്കാൻ വേണ്ടി 10 സെന്റ് വീതം കൊടുത്തു എന്ന് പറയുന്നു. ഒരു ഏക്കറിൽ കൂടുതൽ ഭൂമി...
മലപ്പുറം ജില്ലാ വിഭജനം അനിവാര്യം: മുന്നണികള്‍ നിലപാട് വ്യക്തമാക്കണം
തിരുവനന്തപുരം: മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ആരോഗ്യ- വിദ്യാഭ്യാസ മേഖല നേരിടുന്ന പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തത, വന്യജീവി സംഘര്‍ഷങ്ങള്‍ തുടങ്ങി നിരവധിയായ പ്രതിസന്ധികളാണ് മലപ്പുറം ജില്ല ഇന്ന് അനുഭവിക്കുന്നത്. മലപ്പുറത്തിനോടുള്ള അവഗണയില്‍ ഒന്‍പതു വര്‍ഷം എംഎല്‍എ ആയിരുന്ന പി വി അന്‍വറും കുറ്റക്കാരനാണ്. അന്‍വര്‍ ഇപ്പോള്‍ കാണിക്കുന്ന മുതലക്കണ്ണീര്‍ കാപട്യത്തിന്റേതും വഞ്ചനയുടേതുമാണ്. ശക്തമായ തീരുമാനമെടുപ്പിക്കാന്‍ സ്വാധീനവും അധികാരവുമുണ്ടായിരുന്നപ്പോള്‍ അതിന് ശ്രമിക്കാന്‍...
കേരളത്തിൽ കമ്മ്യൂണിസത്തിൽ നിന്ന് കമ്മ്യൂണലിസത്തിലേക്ക് വഴിമാറിയ ഭരണം
നിലമ്പൂർ: കേരളത്തിൽ കമ്മ്യൂണിസത്തിൽ നിന്ന് കമ്മ്യൂണലിസത്തിലേക്ക് വഴിമാറിയ ഭരണമാണ് നടക്കുന്നതെന്ന് എസ്ഡിപിഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് പറഞ്ഞു. നിലമ്പൂരിൽ എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ: സാദിഖ് നടുത്തൊടിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടത് വലത് രാഷ്ട്രീയം ട്രിപ്പിൾ സി യിൽ അധിഷ്ഠിതമാണെന്നും കറപ്ഷൻ കമ്മ്യൂണൽ, കോർപ്പറേറ്റ് സഖ്യത്തിൻ്റെ കൂട്ടുഭരണമാണ് നടക്കുന്നത്. ജനകീയ വികസനം കേട്ടുപഴകിയ വായ്ത്താരിയായി മാറ്റിയ ഇത്തരത്തിലുള്ളവരെ ഒഴിപ്പിക്കാനും രാഷ്ട്രീയ മാറ്റം ഉറപ്പാക്കാനും ജനങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്.നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ നിസാരവൽക്കരിക്കരുത്....