മലപ്പുറം : ബ്രിട്ടീഷ് ഭരണ കാലത്ത് പാട്ടത്തിന് കൊടുത്ത് ഇപ്പോൾ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആദിവാസികളെ സന്ദർശിച്ചു പിന്തുണ അറിയിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. നേരത്തെ ഭൂമി നൽകാമെന്ന് ഉറപ്പ് നൽകിയതാണ്. നാലു മാസം കഴിഞ്ഞിട്ടും കളക്ടർ കരാർ പാലിക്കുന്നില്ല. സമരം പൊളിക്കാൻ വേണ്ടി 10 സെന്റ് വീതം കൊടുത്തു എന്ന് പറയുന്നു. ഒരു ഏക്കറിൽ കൂടുതൽ ഭൂമി ആദിവാസികൾക്ക് കൊടുക്കണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല. പാട്ടകാലാവധി കഴിഞ്ഞ തോട്ടം ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തതിനു യു ഡി എഫ് ഭരണ കാലത്ത് ഉദാഹരണമുണ്ട്.ആറളം, സുഗന്ധഗിരി എസ്റ്റേറ്റ് പോലെ. . നൂറു വർഷത്തെ പാട്ടകാലാവധി കഴിഞ്ഞിട്ടും ഭൂമി പിടിച്ചെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ആദിവാസി സമരം ന്യായമാണ്. പാവങ്ങൾ ആയത് കൊണ്ടാണ് ആദിവാസി സമരത്തെ സർക്കാർ ഗൗനിക്കാത്തത്.വിഷയം സംബന്ധിച്ച് ഇന്ന് തന്നെ മുഖ്യന്ത്രിക്ക് കത്ത് നൽകും. സമരത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു. പി ഉബൈദുല്ല എം എൽ എ, യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ്മോഹൻ, ഗ്രോ വാസു,എം കെ മുഹ്സിൻ എന്നിവർ സംസാരിച്ചു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Politics
Leave a Reply