തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകുല്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവിലുള്ളവരുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് പോലും ഗുണഭോക്താക്കള്‍ ഏറെ പ്രയാസപ്പെടുകയാണ്. 2019 ലാണ് അവസാനമായി കാര്‍ഡ് വ്യവസ്ഥാപിതമായ രീതിയില്‍ പുതുക്കിയത്. പിന്നീട് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പുതുക്കലും പുതിയ രജിസ്‌ട്രേഷനും എല്ലാം നിര്‍ത്തിവെച്ചു. നിലവില്‍ വ്യക്തിഗതമായാണ് ആനുകുല്യം നല്‍കുന്നത്. അതിനായി ചികില്‍സയ്‌ക്കെത്തുമ്പോള്‍ ആശുപത്രിയില്‍ പുതുക്കണമെന്നാണ് സര്‍ക്കാര്‍...
FlashNews:
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല
അരൂർ – തുറവൂർ റൂട്ടിൽ കണ്ടെയിനർ ഹെവി വാഹനങ്ങളുടെ യാത്ര അനുവദിക്കില്ല
ഹൈവേ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്ത് കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾ കടത്തി വിടാതിരിക്കാൻ നടപടികൾ കർശനമായി നടപ്പാക്കാൻ മന്ത്രി പി പ്രസാദിന്റെ നിർദേശപ്രകാരം ചേർത്തല റസ്റ്റ് ഹൌസിൽ ചേർന്ന ജനപ്രതിനിധികളുടെയും ദേശീയ പാത അധികൃതരുടെയും യോഗത്തിൽ തീരുമാനിച്ചു. നിലവിൽ തെക്കു നിന്നു (ആലപ്പുഴ നിന്ന്) വരുന്ന വാഹനങ്ങൾ തുറവൂരിൽ നിന്ന് ടി ഡി ഹൈസ്കൂൾ വഴി തിരിഞ്ഞു കുമ്പളങ്ങി വഴി മരട് ജംഗ്ഷനിൽ എത്തുന്ന ക്രമീകരണവും വടക്കു നിന്നും(അരൂർ ഭാഗത്തുനിന്ന്)...
കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസം
തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ 30 രൂപ ഊൺ തുടരും. സബ്‌സിഡി അരി പുനസ്ഥാപിച്ചതോടെയാണ് പുതിയ തീരുമാനം.സബ്‌സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലായത് കുറഞ്ഞ ചിലവിൽ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാൽ സബ്‌സിഡി നിരക്കിൽ അരി നൽകുന്നത് സപ്ലൈ കോ നിർത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം തന്നെ താളം തെറ്റി. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിൽ പൊതുവിപണിയിൽ നിന്നും അരി വാങ്ങി ഊണു വിളമ്പേണ്ടി വന്നപ്പോൾ ഹോട്ടൽ നടത്തിപ്പുക്കാർ ആകെ പ്രതിസന്ധിയിലായി. മറ്റു...
‘കീം’ എൻജിനീയറിങ് പ്രവേശന പരീക്ഷ: രണ്ടാം റാങ്ക് മലപ്പുറം സ്വദേശിക്ക്
കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പ്രഖ്യാപിച്ചു. ആലപ്പുഴ ചന്തക്കാവ് ദേവാനന്ദ് പി ഒന്നാം റാങ്കും മലപ്പുറം പൊന്ന്യാക്കുറിശ്ശി ഹാഫിസ് റഹ്മാൻ രണ്ടാം റാങ്കും കരസ്ഥമാക്കി. പാലാ സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ജോർഡൻ ജോയിക്കാണ് നാലാം റാങ്ക്. ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ വഴിയായിരുന്നു ഇത്തവണ പരീക്ഷ നടന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തി ഒരു മാസത്തിനു ശേഷമാണ്...
അസാപ്പ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ ന്യൂമീഡിയ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടെ പഠിക്കുവാന്‍ അവസരം. വിവിധ കോഴ്‌സുകളിലായി 10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഗെയിം ഡെവലപ്പര്‍, വി.ആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്‌സുകളിലാണ് സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ അവസരം. അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന ഈ കോഴ്‌സുകളില്‍ അതാത് മേഖലകളിലുള്ള...
അംഗത്വം പുനഃസ്ഥാപിക്കാം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടേയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ള, 2022 മാർച്ച് മാസം മുതൽ അംശദായം ഒടുക്കുന്നതിൽ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായ ക്ഷേമനിധി അംഗങ്ങൾക്ക് പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 2024 ജൂലൈ 10 മുതൽ 2024 ആഗസ്റ്റ് 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ അംഗത്വ പാസ്സ്ബുക്ക്, റദ്ദായ കാലയളവ് മുതൽ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട്...
നിരൂപണസാഹിത്യ ശില്‍പശാല: തീയതി നീട്ടി
പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റില്‍ പാലക്കാട് സംഘടിപ്പിക്കുന്ന ത്രിദിന നിരൂപണസാഹിത്യ ശില്‍പശാലയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 17 വരെ നീട്ടി. 40 വയസ്സിനു താഴെയുള്ള 30 പേര്‍ക്കാണ് അവസരം. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍- 680020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന ഇ-മെയിലിലോ...
“സദ്ഗമയ”ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതി ഏറ്റെടുക്കൽ!
സാമൂഹ്യ പ്രത്യാഘാത പഠനം ആരംഭിച്ചു ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെന്ന് പി.രാജീവ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ എറണാകുളത്തെ വീട് ‘സദ്ഗമയ’ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള സാമൂഹ്യപ്രത്യാഘാത (സോഷ്യല്‍ ഇംപാക്ട്) പഠനത്തിന് തുടക്കമായി. രാജഗിരി കോളജ് ഓഫ് സയന്‍സിലെ രാജഗിരി ഔട്ട്‌റീച്ചിൻ്റെ നേതൃത്വത്തലാണ് നടപടികൾ ആരംഭിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കരട് തയ്യാറാക്കി പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പബ്ലിക് ഹിയറിംഗ് നടത്തും. അതിന്‌ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തുടർ...
സുരേന്ദ്രന്‍ നായര്‍ക്ക് രാജാ രവിവര്‍മ്മ പുരസ്‌കാര സമര്‍പ്പണം ജൂലൈ 11
മലയാളിയായ പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്ക് വിഷ്വല്‍ ആര്‍ട്ട് രംഗത്ത് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരം സമര്‍പ്പിക്കുന്നു. കലാരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയനായ സുരേന്ദ്രന്‍ നായര്‍ക്ക് 2022-ലെ പുരസ്‌കാരം സമര്‍പ്പിക്കുന്നത് സംസ്ഥാന സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്. ജൂലൈ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക. മൂന്നുലക്ഷം രൂപയും കീര്‍ത്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. കേരളം ഇന്ത്യന്‍ ചിത്രകലയ്ക്കും ലോകത്തിനും സംഭാവന ചെയ്ത വിഖ്യാത കലാകാരനായിരുന്ന...









