ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി. ഭാഗ്യചിഹ്നത്തിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിലൂടെ കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നിതായി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങിക്കൊണ്ട് ഗണപതി പറഞ്ഞു. ആലപ്പുഴയും ആലപ്പുഴക്കാരും ഏറെ പ്രിയപ്പെട്ടതാണെന്നും ഗണപതി പറഞ്ഞു.പേരിനുള്ള...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ: അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ നീട്ടി
സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. K MAT പരീക്ഷയുടെ റിസൾട്ട് വരാൻ വൈകിയ സാഹചര്യത്തിൽ ആണ് അപേക്ഷ തീയതി നീട്ടിയത്. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ പ്രവേശനമാണിത്. അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ പുതുതലമുറയ്ക്ക് എങ്ങനെ വിനിയോഗിക്കാം എന്ന് പരിശീലിപ്പിക്കാനുള്ള ശ്രമമാണിത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി...
കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. 12 PM;19/07/2024CWC-KSEOC-KSDMA
കേരള ഫീഡ്‌സ് തൊഴിൽപ്രശ്‌നം: ജൂലായ് 31ന് ഉന്നതതല യോഗം
കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്‌സിലെ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നു ഉന്നത വിദ്യാഭ്യസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കൂടി സാന്നിധ്യത്തിലായിരിക്കും ജൂലായ് 31 ന് യോഗം ചേരുക. വകുപ്പുതല ഉദ്യോഗസ്ഥർ, കേരളാ ഫീഡ്സ് മാനേജ്മെൻ്റ് , തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കേരളാ ഫീഡ്സിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അഭ്യർത്ഥനപ്രകാരം വിളിച്ചു ചേർക്കുന്ന യോഗത്തിൽ...
മഴ; തൃശൂർ ജില്ലയില്‍ 11 ക്യാമ്പുകള്‍
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണുള്ളത്. ഇതില്‍ 72 പുരുഷന്മാരും 79 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- ഒന്ന്, കൊടുങ്ങലൂര്‍- രണ്ട്, കുന്നംക്കുളം- ഒന്ന്, മുകുന്ദപുരം- ആറ്, തൃശൂര്‍- ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 58.33 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 17 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു....
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന:
ഘടകപദ്ധതികളിലേക്ക് അപേക്ഷിക്കാംകേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടക പദ്ധതികളായ ലൈവ്ഫിഷ് വെന്‍ഡിങ് സെന്റര്‍, ഫിഷ്‌കിയോസ്‌ക് എന്നിവയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള അപേക്ഷകര്‍ ജൂലൈ 25 ന് മുമ്പായി രേഖകള്‍സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലായത്തിലോ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0494-2420035
ഹോമിയാപ്പതി ദിനാചരണം
ഈ വര്‍ഷത്തെ ഹോമിയോപ്പതി ദിനാചരണം ജൂലൈ 20, ശനി രാവിലെ 9.30ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍.രേണുക, ഡി.എം.ഒ (ഐ.എസ്.എം) ഡോ. എം.ജി ശ്യാമള, ഡി.എം.ഒ (ഹോമിയോപ്പതി)ഡോ. ഹന്നാ യാസ്മിന്‍ വയലില്‍,...
പട്ടാപകലും കാട്ടാനയിറങ്ങുന്നു
കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി. ഭയന്ന് വിറങ്ങലിച്ച് നാട്ടുകാർ. ഗ്രാമവാസികളുടെ ഉറക്കംമാത്രമല്ല,നിത്യജീവിതംതന്നെ കാട്ടാനകളുടെ വിളയാട്ടംമൂലം പ്രതിസന്ധിയിരിക്കുകയാണ്.ആനകള്‍ വനത്തിലെന്നപോലെ നാട്ടിലും വിഹരിക്കുന്നകാഴ്ചയാണ് ഇവിടെ കാണാനാകുക.മറ്റ് പലയിടങ്ങളിലും രാത്രിമാത്രമാണ് ആനയെ ഭയപ്പെടേണ്ടതെങ്കില്‍ ഇഞ്ചത്തൊട്ടിയിൽ പകലും സ്ഥിതി സമാനമാണ്.വൈകുന്നേരംമുതല്‍ ആനകള്‍ ഒറ്റക്കോ കൂട്ടമായോ വനത്തിന് പുറത്തിറങ്ങും.പിന്നെ റബ്ബര്‍തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയുടെ സാന്നിദ്ധ്യം
കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്
മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികൾ അപകടങ്ങളിൽ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാൽ സ്കൂൾ അവധി പോലുള്ള അവസരങ്ങളിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തണം. നിരോധനം വകവെക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകുന്നതും അപകടകരമാണ്. ഇങ്ങനെ അനധികൃതമായി മഴക്കാലത്ത് വെള്ളച്ചാട്ടത്തിലും കടലിലും ഇറങ്ങുന്നത് പലപ്പോഴും വലിയ ദുരന്തങ്ങൾക്ക്...









