സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എന്‍ പി ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
ദേശീയപാതക്കു കുറുകെ നടപ്പാത നിര്‍മ്മാണം; യോഗം ചേര്‍ന്നു
മണ്ണൂത്തി ഡോണ്‍ബോസ്‌കോ സ്‌കൂളിന് മുന്‍പില്‍ ദേശീയപാതക്കു കുറുകെ നടപ്പാത നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ സെപ്തംബര്‍ മാസത്തില്‍തന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി യോഗത്തില്‍ എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സെപ്തംബറില്‍തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുന്‍ഗണനയില്‍ ഒന്നാമതായെടുത്ത് ഈ അധ്യയന വര്‍ഷം കഴിയുന്നതിന് മുന്‍പായി തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. മണ്ണൂത്തി ഡോണ്‍ബോസ്‌കോ സ്‌കൂളിന് സമീപം അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന...
ശക്തമായ കാറ്റും മഴയും
08/09/2024 & 09/09/2024 : ആന്ധ്ര പ്രദേശ് തീരം, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ...
ചിമ്മിനി ഡാമിനി ഇനി പുതിയ ടൂറിസം മുഖം
ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ...
ഹജ്ജ് 2025ഇതു വരെയായി 11,013 അപേക്ഷകൾ ലഭിച്ചു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി 11,013 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 2506 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 10,75 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 7432 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും...
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊന്നാനി സ്വദേശിയായ വീട്ടമ്മ
എസ്പി സുജിത്ത് ദാസ് ബലാല്‍സംഗം ചെയ്തു; പോലീസുകാര്‍ മാറി മാറി പീഡിപ്പിച്ചു മലപ്പുറം സസ്‌പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി എസ്. സുജിത് ദാസിനും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. എസ്പി സുജിത്ത് ദാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതി. പോലീസുകാര്‍ മാറി മാറി പീഡിപ്പിച്ചു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി....
മോറിസ് കോയിൻ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
1,200 കോടിയുടെ മോറിസ് കോയിൻതട്ടിപ്പ് കേസിൽ ഒരാളെ ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റുചെയ്തു. മലപ്പുറം ഒതുക്കുങ്ങൽ ചക്കരത്തൊടി സി.ടി. ഹംസ(45)യെയാണ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.എ. ബോസ് അറസ്റ്റുചെയ്തത്. 2020-ൽ പൂക്കോട്ടുംപാടത്താണ് മോറിസ് കോയിൻ തട്ടിപ്പ് നടന്നത്. 2021-ലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കേസിലെ ഒന്നാംപ്രതി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഹംസ നിരവധി ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ഈ തുക നിഷാദിനു അയച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി....
ദേശീയപാതയോരവാസികൾക്ക് ആശ്വാസവാർത്ത
ദേശീയപാതാ സർവീസ് റോഡുകൾക്ക് സമീപമുള്ള വീട് നിർമ്മാണത്തിന് ആക്സസ് പെർമിറ്റ് നിർബന്ധമാക്കില്ല- മന്ത്രി എം.ബി രാജേഷ് എം എൽ എ യുടെ പരാതിക്ക് ഉദ്ഘാടന വേദിയിൽ തന്നെ തീർപ്പ്; എയർപോർട്ട് എൻ ഒ സി പ്രശ്നം പരിഹരിക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കും താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ...
ഓണത്തിനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം: ഓണവിപണിയില്‍ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. കണ്‍സ്യൂമര്‍ഫെഡിന്റെ മലപ്പുറം, എടപ്പാള്‍ ഗോഡൗണുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കഴിഞ്ഞു. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഴി 95 ചന്തകളും ത്രിവേണി യൂണിറ്റുകള്‍ വഴി 12 ചന്തകളും ഉള്‍പ്പെടെ സെപ്റ്റംബര്‍ ഏഴ് മുതല്‍ 14 വരെ 107 ചന്തകളാണ് ജില്ലയില്‍ ആരംഭിക്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം നടത്തുന്നത്. 13 ഇന സബ്‌സിഡി ്‌സാധനങ്ങള്‍ക്ക് പുറമേ...
അൻവറിനെ തള്ളാതെ ഗോവിന്ദൻ
തിരുവനന്തപുരം; നിലമ്പൂർ എംഎൽഎ പി വി അൻവറിനെ തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി. ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആരോപണം സംബന്ധിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. പിവി അൻവർ സംസ്ഥാന സർക്കാരിന് ആകെ പ്രതിസന്ധി ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രസ്താവനയാണ് ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചത്. ഇതേ തുടർന്ന് സംസ്ഥാന പോലീസിലെ ഉന്നതരടക്കം പ്രതിക്കൂട്ടിലാണ് എന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം അൻവർ പ്രതികരിച്ചത്.









