Home » Kerala » Page 27

Category: Kerala

Post
സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

​ ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വച്ച് രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post
ബോട്ട് സർവീസ്: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാരിടൈം ബോർഡ്

ബോട്ട് സർവീസ്: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാരിടൈം ബോർഡ്

ഓണം അവധി പ്രമാണിച്ച് കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ബോട്ട് സർവ്വീസ് നടത്തുന്നവർ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സംസ്ഥാന മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു. സാധുവായ രജിസ്ട്രേഷനോ, സർവെ സർട്ടിഫിക്കറ്റോ, ഇൻഷുറൻസോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ടുകൾ സർവ്വീസ് നടത്താൻ പാടില്ല. പരിശോധനയിൽ പിടിക്കപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും, ബോട്ട് ഉടമസ്ഥനും ഉറപ്പുവരുത്തേണ്ടതാണെന്നും ബേപ്പൂർ...

Post
മാലിന്യ മുക്ത നവകേരള ക്യാമ്പെയ്ന്‍

മാലിന്യ മുക്ത നവകേരള ക്യാമ്പെയ്ന്‍

2025 മാർച്ച് 30ന് മാലിന്യ മുക്ത നവകേരള പ്രഖ്യാപനം നടത്തുമ്പോൾ തൃശൂർ ജില്ല ഒന്നാം സ്ഥാനത്ത് എന്ന് കേൾക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടേയും സഹകരണം ഉണ്ടാകണമെന്ന് റവന്യൂ ഭവന വകുപ്പ് മന്ത്രി കെ.രാജൻ അഭ്യർത്ഥിച്ചു. മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പെയ്ൻ ജില്ലാ തല നിർവ്വഹണ സമിതി രൂപീകരണ യോഗം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാതല സമിതിയുടെ ചെയര്‍പേഴ്‌സണ്‍, വൈസ്...

Post
‘മതേതര ഇന്ത്യക്ക് കനത്ത നഷ്ടം’

‘മതേതര ഇന്ത്യക്ക് കനത്ത നഷ്ടം’

ഭാരതത്തിൻ്റെ ഭരണഘടന നിലനിർത്താനും മനുഷ്യത്വം സംരക്ഷിക്കാനും ഒരായുസ്സ് മുഴുവനും ചെലവഴിച്ച സീതാറാം യെച്ചൂരി എന്ന നന്മനിറഞ്ഞ മനുഷ്യൻറെ വേർപാട് വളരെയധികം വേദനിപ്പിക്കുന്നു ഭാരതത്തിന് സംഭവിച്ച വൻ നഷ്ടങ്ങളിൽ ഒന്നാണ് അദ്ദേഹത്തിൻറെ വേർപാട്. ജീവിതത്തിൻറെ അന്ത്യഘട്ടത്തിലും ഫാസിസത്തിനോട് സന്ധിയില്ലാ സമരം നടത്തിയ നല്ല വ്യക്തിത്വത്തെ അംഗീകരിക്കുന്നു. സീതാറാം യെച്ചൂരിയുടെ മരണം ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും തീരാനഷ്ടമാണ് വരുത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നും ഭിന്നമായി സിപിഎമ്മിനെ നയിച്ച ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ വീരനായകനായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ഏറെ അനിവാര്യമായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ...

Post
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍

ജില്ലാതല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും നവകേരളം കര്‍മ്മപദ്ധതി 2 മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല നിര്‍വ്വഹണ സമിതി രൂപീകരണ യോഗം സെപ്തംബര്‍ 13 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജനകീയ ക്യമ്പയിന്‍ ആമുഖ അവതരണം നടത്തും. എ.ഡി.എം...

Post
മില്‍മ ഷോപ്പി-മില്‍മ പാര്‍ലര്‍ വായ്പ പദ്ധതി

മില്‍മ ഷോപ്പി-മില്‍മ പാര്‍ലര്‍ വായ്പ പദ്ധതി

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പൊതുമേഖലയിലെ സഹകരണ സ്ഥാപനമായ മില്‍മയുമായി സംയോജിച്ച് മികച്ച സംരംഭകര്‍ക്ക് മില്‍മ ഷോപ്പി-മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിനായി വായ്പ നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 12 രാവിലെ 9 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിക്കും. കോടാലി കണ്ണൂക്കാടന്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് മുഖ്യാതിഥിയാകും....

Post
ഓണ വിപണി; ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ പരിശോധന നടത്തും

ഓണ വിപണി; ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ പരിശോധന നടത്തും

ഓണവിപണിയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വിവിധ സ്‌ക്വാഡുകളായി പ്രത്യേക പരിശോധനകള്‍ നടത്തും. മുദ്രപതിപ്പിക്കാത്ത അളവ്-തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പ്പന്നത്തിന്റെ പേര്, പായ്ക്ക് ചെയ്ത തീയ്യതി, അളവ്, തൂക്കം, പരമാവധി വില്‍പ്പന വില തുടങ്ങിയവയില്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുക, എം.ആര്‍.പിയെക്കാള്‍ അധികവില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ഈടാക്കുകയോ പ്രോസിക്ക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതാണെന്ന് തൃശ്ശൂര്‍...

Post
ഓണകാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

ഓണകാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് & വിജിലൻസ് വിങ്, മുനക്കകടവ് തീരദേശ പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോൾ, എഫ് ഇ ഒ അശ്വിൻരാജ്, എക്സൈസ് ഇൻസ്പെക്ടർമാരായ സി എച്ച് ഹരികുമാർ, പി എം പ്രവീൺ, മുനക്കകടവ്...

Post
പാലിന്‍റെ ഗുണമേന്മ പരിശോധിക്കാന്‍ സൗകര്യം

പാലിന്‍റെ ഗുണമേന്മ പരിശോധിക്കാന്‍ സൗകര്യം

ഓണക്കാലത്ത് പൊതുജനങ്ങൾക്ക് പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകൾ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നൽകുന്നതിനുമായി ക്ഷീര വികസന വകുപ്പ് എറണാകുളൺ ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഇ൯ഫ൪മേഷ൯ സെന്റ൪ സെപ്തംബ൪ 10 മുതൽ 14 വരെ പ്രവ൪ത്തിക്കും. പൊതുവിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാ൯ഡുകളിലെ പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് സൗജന്യമായി പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷനി൯ അഞ്ചാം നിലയിലെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ഏ൪പ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ചൊവ്വ...