മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന് സെന്ററില്‍ ചികിത്സയിലായിരുന്നു.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി മരിച്ചു
കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി വെന്തുമരിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി. മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....
തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും
ജസ്റ്റിസ് എ ശശിധരന് നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്.
തേനീച്ചയുടെ കുത്തേറ്റയാൾ കനാലില്‍ ചാടി ഒഴുക്കില്‍പ്പെട്ട് മരിച്ചു
പാലക്കാട്: തേനിച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്‌ക്കൊപ്പം കൃഷിയിടത്തിലേക്ക് വരുമ്പോഴായിരുന്നു തേനീച്ചയുടെ ആക്രമണം. തേനീച്ചയുടെ കുത്തേറ്റ സത്യരാജ് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിലേക്ക് ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ സത്യരാജിന്റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂര്‍ താലൂക്ക്...
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി
തൃശൂർ: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.
ഐ എൻ എൽ ഓഫീസിന് 25 കോടി രൂപ പിരിച്ചു. കണക്ക് ചോദിച്ചതിന് കയ്യേറ്റം ചെയ്തു
പയ്യനങ്ങാടി: കോഴിക്കോട് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിക്കുകയുണ്ടായിട്ടില്ല.ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് എന്നെ കയ്യേറ്റം ചെയ്തു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി ഇന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ മുഖേനയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഓഫീസ് നിർമ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്.ഗൾഫ് നാടുകളിൽ നിന്നും...
തിരൂരങ്ങാടി താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ
കരുതലും കൈത്താങ്ങും തിരൂരങ്ങാടി :എംടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച തിരൂരങ്ങാടി താലൂക്കിലെ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് 14.01.2025-ന് രാവിലെ 9 മണിക്ക് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്. ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.പി.എ.മുഹമ്മദ് റിയാസ്, ബഹു. കായിക, ഹജ്ജ്, വഖഫ് മന്ത്രി ശ്രീ.വി.അബ്ദുറഹിമാൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. ബഹുമാനപ്പെട്ട എം.എൽ.എ-മാരും തദ്ദേശ സ്വയംഭരണ മേധാവികളും പങ്കെടുക്കുന്നതാണ്. ഇത് വരെ 368 പരാതികളാണ് ഓൺലൈൻ...
18 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം
ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു.
മുനമ്പം വഖഫ് ഭൂമി ജസ്റ്റിസ് രാമ ചന്ദ്രന്‍ നായരെ പുറത്താക്കണം
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രണ്ടു കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നീതിപൂര്‍വമായി തീര്‍പ്പ് കല്‍പ്പിക്കാനാണ് കമ്മീഷനെ നിയോഗിക്കുന്നത്. ഇരു കക്ഷികളില്‍ നിന്നും നിഷ്പക്ഷമായി വിവരങ്ങള്‍ ശേഖരിക്കേണ്ട ഉത്തരവാദിത്വമാണ് കമ്മീഷനുള്ളത്. അതേസമയം, കമ്മീഷന്‍ മേധാവി ഒരു കക്ഷിയുടെ പ്രതിനിധികളോട് വിധി നിങ്ങള്‍ക്കനുകൂലമാകട്ടെയെന്ന് ആശംസിക്കുന്നത്...
പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കെ.ടി മുഹമ്മദ് തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ജയചന്ദ്രന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു അക്കാദമിയില്‍ പൊതുദര്‍ശനം. കേരളത്തിന്റെ സാംസ്‌കാരിക ലോകം ഒന്നാകെ അക്കാദമിയിലേക്ക് ഒഴുകിയെത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു, എം.എല്‍എമാരായ പി. ബാലചന്ദ്രന്‍, എ.സി മൊയ്തീന്‍, മുരളി പെരുനെല്ലി, വി.കെ...






