പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ ജയ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരിക്കുകയായിരുന്നു.
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
‘നാടിന് നിരക്കാത്ത പ്രവർത്തനം’
ആലപ്പുഴ: നാടിന് നിരക്കാത്ത രീതിയില്‍ ആയിരുന്നു മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു. ഭരണം സ്തംഭിപ്പിക്കാനായിരുന്നു മുന്‍ ഗവര്‍ണര്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം. സര്‍വകലാശാലകള്‍ ഭരിക്കേണ്ടത് അക്കാദമിക് നിലവാരമുള്ളവരാണ്. യുജിസിയുടെ പുതിയ ഭേദഗതി അംഗീകരിക്കാനാകില്ല. സര്‍വകലാശാലയുടെ തലപ്പത്ത് ആര്‍ക്കും വന്നിരിക്കാമെന്നതാണ് പുതിയ ഭേദഗതി. ഏത് ഫാക്ടറി ഉടമയ്ക്കും അവിടെ...
സ്കൂള്‍ ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു
ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കുട്ടി റോഡിൽ ഉണ്ടായിരുന്ന കേബിൾ വയറിൽ കാല് കുരുങ്ങി വീഴുകയായിരുന്നു.
വൈദ്യുതി മുടങ്ങും
പെരിന്തൽമണ്ണ: 110 KV സബ്സ്റ്റേഷൻ പെരിന്തൽമണ്ണയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 12-01-2025 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പെരിന്തൽമണ്ണ സബ്സ്റ്റേഷൻ കീഴിലുള്ള എല്ലാ 11 KV ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
റിപ്പോർട്ട് നൽകണം
ആന എഴുന്നള്ളത്തിലെ അകലവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിലും സർക്കാർ മറുപടി അറിയിക്കണം.
സിനിമ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ?
കൊച്ചി: സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷനാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചിലര്‍ പറയുന്നത് വിഷമം ഉണ്ടാക്കിയതായി നടി ഹണി റോസ്. ‘എനിക്ക് നേരെ അതിക്രമം ഉണ്ടായാല്‍ സിനിമകളുടെ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ? ഇപ്പോള്‍ പേരു പറയുന്ന സിനിമയുടെ സെന്‍സറിങ് പോലും നടത്തിയിട്ടില്ല. റിലീസ് ഡേറ്റും തീരുമാനിച്ചിട്ടില്ല’എന്ന്ഹ ണി റോസ്. തന്റെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തിയ രാഹുല്‍ ഈശ്വറിനെയും നടി വിമര്‍ശിച്ചു. ഭാഷയുടെ കാര്യത്തില്‍ രാഹുലിനുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് മനസിലായതെന്നും ഹണി റോസ് പറഞ്ഞു....
ദുബായ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.
ദുബായ് കെഎംസിസി ഓഫീസിൽ വെച്ച് ചേർന്ന നിരമരുതൂർ പഞ്ചായത്ത് കൌൺസിൽ മീറ്റ് ദുബായ് കെഎംസിസിതാനൂർ മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ധിക്കിന്റെ ഖിറാഹത്തോടെ തുടങ്ങി മണ്ഡലം പ്രസിഡണ്ട് ഷൗക്കത്തലി സാഹിബ് ആദ്യക്ഷത വഹിക്കുകയും സീനിയർ അംഗം ഹംസഹാജി മാട്ടുമ്മൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു.തുടർന്ന് നടന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നിരീക്ഷകൻ, താനൂർ മണ്ഡലം സെക്രട്ടറി അനസ് താനാളൂർ അവതരിപ്പിച്ച പാനൽ ഐക്യഖണ്ടേനെ അംഗീകരിക്കുകയും പുതിയ കമ്മിറ്റി നിലവിൽ വരികയും...
കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യ
തിരുവനന്തപുരം: ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി. ജയചന്ദ്രന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ നിര്യാണത്തിലൂടെ കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട്...
ഭാവഗാനം നിലച്ചു
സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടില്‍ നടക്കും.
തിരുപ്പതിയിൽ മരിച്ചവരിൽ മലയാളിയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52)ആണ് മരിച്ചത്. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്. തിരുപ്പതി വൈകുണ്ഠ ഏകാദശിക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിര്‍മല മരിച്ച കാര്യം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.







