Author: Staff correspondent (Shaiju TP)

Article
ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴ പെയ്തേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തമിഴ്‌നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ...

Article
14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടുന്നു

14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടുന്നു

കൊച്ചി: സംസ്ഥാനത്തെ 14 കോളെജുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു.ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്തതിനാലും വിദ്യാർഥികൾക്ക് താത്പര്യമുള്ള കോഴ്‌സുകൾ ഇല്ലാത്തതിനാലുമാണ് മഹാത്മാ ഗാന്ധി (എംജി) സർവകലാശാലയ്ക്കു കീഴിലെ 14 അൺ എയ്ഡഡ് കോളെജുകൾ പൂട്ടന്നത്. വിദേശ പഠനത്തിനായുള്ള വിദ്യാർഥികളുടെ കുത്തൊഴുക്കാണ് മുഖ്യ പ്രശ്നം. ഇവിടെ മെച്ചപ്പെട്ട കോഴ്സുകളും കുറവ്. ഇതുമൂലം സ്വാശ്രയ കോളെജുകളുടെ നിലനിൽപു തന്നെ അപകടത്തിലായി. സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക കോളെജുകളും നടത്തിക്കൊണ്ട് പോകാനാവാത്ത സ്ഥിതിയിലാണ്. പൂട്ടുകയല്ലാതെ മറ്റു വഴികളൊന്നും ഇവർക്കു മുന്നിലില്ല.മികച്ചതും കാലാനുസൃതവുമായ കോഴ്സുകൾ ആരംഭിക്കാനുള്ള...

Article
ആര്യയ്ക്ക് തെറ്റ് തിരുത്താൻ ലാസ്റ്റ് ചാൻസ്

ആര്യയ്ക്ക് തെറ്റ് തിരുത്താൻ ലാസ്റ്റ് ചാൻസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജോന്ദ്രന് തെറ്റ്തിരുത്താൻ അവസാന അവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് അഭിപ്രായം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടി തീരുമാനം.മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി നേതാക്കൾക്കിടയിൽ...

Article
മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിൽ താഴേക്ക് പതിച്ച യുവതി മരിച്ചു

മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിൽ താഴേക്ക് പതിച്ച യുവതി മരിച്ചു

തിരുവനന്തപുരം ∙ ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബാരിയറിൽ തട്ടുകയും യാത്രക്കാർ റോഡിലേക്കു വീഴുകയായിരുന്നു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിനു മുകളില്‍ തന്നെയാണ്. ഏറെ താഴെയുള്ള...

Post
കോഴി കച്ചവടത്തിൻ്റെ മറവിൽ നിരോധിത പുകയില കച്ചവടം

കോഴി കച്ചവടത്തിൻ്റെ മറവിൽ നിരോധിത പുകയില കച്ചവടം

പരപ്പനങ്ങാടി : കോഴികച്ചവടത്തിൻ്റെ മറവിൽ നിരോധിത പുകയില ഉത്പന്നം കച്ചവടം നടത്തിയതിന് മദ്ധ്യവയസ്കൻപിടിയിൽ. വള്ളിക്കുന്ന് കരിമനക്കാട് കുമ്മം ബസാറിൽ കച്ചവടം നടത്തുന്ന അരിയല്ലൂർ ബോർഡ് സ്‌കൂളിന് സമീപം താമസിക്കുന്ന നാലകത്ത് ഹുസൈൻ (62) നെയാണ് പരപ്പനങ്ങാടി എസ്.ഐ അരുണും സംഘവും പിടി കൂടിയത്. കടയിൽ നിന്ന് നൂറ് കണക്കിന് നിരോധിത പുകയില പാക്കറ്റ് പോലീസ് പിടിച്ചെടുത്തു. സി.പി.ഒ. മാരായ മുജീബ് റഹ്മാൻ, അബിലാഷ് , ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Article
ഷംസീറിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം.

ഷംസീറിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം.

തിരുവനന്തപുരം∙ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നത് രൂക്ഷ വിമർശനം. സ്പീക്കര്‍ക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്ന് അംഗങ്ങള്‍ പറഞ്ഞു. അമിത് ഷായുടെ മകനെ കാറില്‍ കയറ്റി നടക്കുന്ന ആളുമായി എന്തു ബന്ധമാണ് സ്പീക്കർക്കുള്ളതെന്നും അംഗങ്ങൾ ചോദിച്ചു. പാര്‍ട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയില്‍ അല്ലെന്ന് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം ജില്ലാ സെക്രട്ടറിയും അംഗങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമര്‍ശനത്തെ പ്രീണനമെന്നു തെറ്റിദ്ധരിച്ച് സെക്രട്ടറി മറുപടി...

Post
ചരിത്രത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത ഏടുകളാണ് മഖ്ദും പരമ്പര: മന്ത്രി

ചരിത്രത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത ഏടുകളാണ് മഖ്ദും പരമ്പര: മന്ത്രി

തിരൂരങ്ങാടി: മലബാറിന്റെ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റാനാകാത്ത ഏടുകളാണ് മഖ്ദും പരമ്പരയുടെ തെന്നും മഖ്ദും വംശജരുടെ ക്രാന്ത ദർശിത്വവും അനുഭവസമ്പത്തും സാമൂഹിക തത്പരതയും ശ്രദ്ധേയമായിരുന്നുവെന്നും ഹജ്ജ് – വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.ലോകത്തിന്റെ പല ഭാഗത്തുമുള്ള പണ്ഡിതർ മതത്തെയും വിജ്ഞാനത്തെയും വിത്യസ്ഥ തലങ്ങളിൽ ഒതുക്കി നിർത്താനും സാധാ ജനങ്ങളെ വിജ്ഞാന സമ്പാദനത്തിൽ നിന്ന് അകറ്റി നിർത്താനും ശ്രമിച്ചപ്പോൾ വിജ്ഞാന സമ്പാദനം വിശ്വാസിക്ക് തിളക്കമേകുന്ന ഒന്നാണ് എന്ന് തെളിയിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരുന്നു...

Post
ഓംലറ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ., കിടുവായിരിക്കും

ഓംലറ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ., കിടുവായിരിക്കും

ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും മറ്റു ചില കിച്ചൺ ടിപ്പുകൾ താഴെ 1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. 3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും. 4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം...

Post
ജാഗ്രത പ്രകാശനം ചെയ്തു

ജാഗ്രത പ്രകാശനം ചെയ്തു

തിരുരങ്ങാടി : . ഹബീബ്ൻ ഉമർ മഖ്ദൂം രചിച്ച ജാഗ്രതമന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. തിരുരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടന്ന മഖ്ദൂമിയം കോൺഫറൻസിൽ വെച്ചാണ് മന്ത്രി പുസ്തക പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽകോളേജ് പ്രിൻസിപ്പൽ: കെ. അബ്ദുൽ അസിസ്, നാലകത്ത് സൂപ്പി,കോളേജ് മാനേജർ എം. കെ. അബ്ദുറഹ്മാൻ, മന്ത്രി , തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ : കെ പി മുഹമ്മദ്‌ കുട്ടി, പുതിയകത്ത് ഷംസുദ്ധീൻ, പ്രൊഫ :മൊയ്ദീൻ കുട്ടി സാഹിബ്‌, ഒ. ടി മുസ്തഫ ഫൈസി, കെ...

Post
തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴ

തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 01.07.2024