Author: Staff correspondent (Shaiju TP)

Post
കുരിക്കൾ റോഡ് ഗതാഗതയോഗ്യമാക്കണം

കുരിക്കൾ റോഡ് ഗതാഗതയോഗ്യമാക്കണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗര സഭയിലെ തീരപ്രദേശത്തെ വളരെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ് കുരിക്കൾ റോഡ്. ഈ റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹന ഗതാഗതത്തിനും, വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.കെട്ടുങ്ങൽ തൂവൽ തീരത്തേക്ക്‌ നേരിട്ട് പോകുവാനുള്ള ഒരു വഴികൂടിയാണിത്.കുരിക്കൾ റോഡ് പന്ത്രണ്ട് വർഷത്തിലധികമായി ഗതാഗതയോഗ്യമല്ലാതെ തകർന്ന് കിടക്കുകയാണ്. നിരവധി യാത്രക്കാരുൾപ്പടെ അനുദിന ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യേണ്ടവർ ഈ തിരാശാപത്തിന് ഒരു മോചനമുണ്ടാകാൻ മുട്ടാത്ത വാതിലുകൾ ഇല്ല. വിവിധ രീതിയിലുള്ള, രാഷ്ട്രീയ...

Post
ഇന്ത്യൻ താരങ്ങൾക്ക്  സ്വീകരണം നൽകി

ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി

–പരപ്പനങ്ങാടി:- സ്വീഡനിൽ വെച്ച് 2024 ജൂലൈ 14 മുതൽ 18 വരെ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് ഗോത്തിയാ കപ്പിൽ ചാമ്പ്യന്മാരായി ചരിത്ര വിജയം കുറിച്ച് ഇന്ത്യൻ ടീമിലെ മലയാളി താരങ്ങളായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ, എറണാകുളം സ്വദേശി എബിൻ ജോസ്,കോട്ടയം സ്വദേശി ആരോമൽ എന്നിവരെ പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രാത്രി 12.15 ന് സ്വീകരണം നൽകി. ക്ലബ്ബിൻറെ സെക്രട്ടറി കെ.ടി വിനോദ്, കോച്ച് അജുവദ്,...

Article
നിപ: 17 പേരുടെ ഫലം നെഗറ്റീവ്

നിപ: 17 പേരുടെ ഫലം നെഗറ്റീവ്

സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍ ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു....

Article
നീറ്റ് പരീക്ഷ റദ്ദാക്കില്ല

നീറ്റ് പരീക്ഷ റദ്ദാക്കില്ല

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്താനായിട്ടില്ല എന്നും പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹർജികൾ തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹസാരിബാഗ്, പാറ്റ്ന എന്നിവടങ്ങളിൽ ചോദ്യപേപ്പർ ചോർന്നുവെന്നത് തെളിഞ്ഞതാണ്. ഇത് 155 വിദ്യാർഥികളെ ബാധിച്ചേക്കാം. ക്രമക്കേട് നടത്തിയ വിദ്യാർഥികളെ തരം തിരിക്കാൻ എൻടിഎക്ക് കഴിഞ്ഞിട്ടുണ്ട്. പുനഃപരീക്ഷ നടത്തിയാൽ...

Post
സത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു

സത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു

മലപ്പുറം: മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിലേക്ക് സംഘപരിവാര നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് തടഞ്ഞെന്ന കേസില്‍ മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് തടയുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മഞ്ചേരി പോലിസ് രജിസ്റ്റര്‍ കേസിലാണ് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ 27 പേരെയും ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടി ബി ഫസീല വെറുതെവിട്ടത്. മുഹമ്മദലി എന്ന കുഞ്ഞാപ്പു, അബ്ദുല്‍മജീദ് ഖാസിമി, അക്ബര്‍, മുഹമ്മദ്...

Article
ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ പുനരധിവാസ കേന്ദ്രം

ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ പുനരധിവാസ കേന്ദ്രം

ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ ജില്ലാ പഞ്ചായത്തിന്റെ പുനരധിവാസ കേന്ദ്രം ശരീരം തളര്‍ന്ന് ദീര്‍ഘകാലം കിടപ്പിലാകുന്ന രോഗികള്‍ക്ക് പരിചരണവും ചികിത്സയും നല്‍കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുറുവ പഞ്ചായത്തിലെ ചട്ടിപ്പറമ്പില്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മൂന്നര കോടി രൂപ ചെലവഴിച്ച് ചട്ടിപ്പറമ്പിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപമുള്ള 30 സെന്റ് ഭൂമിയില്‍ ഭിന്നശേഷി സൗഹൃദ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പെയിന്റിങ് ഉള്‍പ്പെടെ അവസാനഘട്ട ജോലികള്‍ക്കായി 10 ലക്ഷം...

Article
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 25-07-2024: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 23-07-2024: കണ്ണൂർ, കാസറഗോഡ് 24-07-2024: കണ്ണൂർ, കാസറഗോഡ്...

Post
വിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപ

വിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപ

വിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപവിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നടപടി. ഇതിന്‍റെ ഭാഗമായി വിദേശ കമ്പനികൾക്ക് ഇന്ത്യയിലും, ഇന്ത്യൻ കമ്പനികൾ വിദേശത്തും നിക്ഷേപം നടത്തുന്നതിനുമുള്ള ചട്ടങ്ങൾ ലഘൂകരിക്കും. ഭവനനിർമാണത്തിന് സഹായംനഗര മേഖലകളിൽ വീട് വയ്ക്കുന്നതിന് പലിശ സബ്സിഡി ഉറപ്പാക്കും. ഇതിനായി അടുത്ത അഞ്ച് വർഷത്തേക്ക് സർക്കാർ 2.2 ലക്ഷം കോടി രൂപ ചെലവഴിക്കും. വൻനഗരങ്ങളിൽ ഗതാഗത വികസനംമുപ്പതു ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻനഗരങ്ങളിലെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി.

Post
നടത്തറ ഗ്രാമപഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം ചെയ്തു

നടത്തറ ഗ്രാമപഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം ചെയ്തു

നടത്തറ ഗ്രാമപഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ഒറ്റപ്പെടലുകളെ അതിജീവിക്കാൻ പകൽവീടുകൾക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വാർദ്ധക്യം ഒറ്റപ്പെടേണ്ടതല്ല മറിച്ച് ആഘോഷമാക്കേണ്ടതാണ്. ജാതിമത- രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് മനുഷ്യരുടെ കൂടിച്ചേരലുകൾ സാധ്യമാകുന്ന പൊതു ഇടങ്ങൾ സൃഷ്ടിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിൽ അവശത അനുഭവിക്കുന്നതും മറ്റു വിനോദ മാർഗങ്ങൾ ഇല്ലാത്തതുമായ വയോജനങ്ങൾക്ക് ഒത്തുചേരാനും മാനസിക ഉല്ലാസവും വിജ്ഞാനവും വിനോദവും മെച്ചപ്പെടുത്തുന്നതിനുമാണ് പകൽവീടുകളുടെ ലക്ഷ്യം. മൂർക്കനിക്കര പകൽവീട് പരിസരത്ത് നടന്ന പരിപാടിയിൽ നടത്തറ ഗ്രാമപഞ്ചായത്ത്...

Article
നിപ: ഹൈ റിസ്കിലുള്ളത് 13 പേർ

നിപ: ഹൈ റിസ്കിലുള്ളത് 13 പേർ

മലപ്പുറം:മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍...