മദ്യ വില വെട്ടിക്കുറച്ചു. സെപ്റ്റംബർ ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഉപഭോഗം കൂട്ടി വരുമാനം വർധിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ, ബ്രാണ്ടി, റം, റെഡി ടു ഡ്രിങ്ക് ഓപ്ഷനുകൾ എന്നിവയുൾപ്പെടെയുള്ളവപരുടെ വിലയിലാണ് കുറവുണ്ടാകുക.സെപ്റ്റംബർ ഒന്നു മുതൽ 500 രൂപ വരെ വിലയുണ്ടായിരുന്നു ആഡംബര ബ്രാൻഡുകളുടെ 750 മില്ലി ബോട്ടിൽ വെറും 166 രൂപയ്ക്ക് ലഭിക്കും. 500 മുതൽ 700 രൂപ വരെ വിലയണ്ടായിരുന്നവ 750 മില്ലി ബോട്ടിലിന് 214...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
ഹേമ റിപ്പോർട്ട്: എന്താണ് സർക്കാർ പരിപാടി?
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഹൈക്കോടതികേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും കോടതി. മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും കോടതി. ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍...
നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി: , ഇപ്പോള്‍ അപേക്ഷിക്കാം
നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ തിരൂർ താലൂക്ക് തല അദാലത്ത് സെപ്റ്റംബര്‍ 11 ന് നടക്കും. തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയം ഹാളിൽ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്‍സൈറ്റ് സന്ദര്‍ശിച്ച് സെപ്റ്റംബർ എട്ടിന് മുൻപായി അപേക്ഷ നല്‍കേണ്ടതാണെന്ന് നോർക്ക റൂട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7012609608,+91-8281004911, 04952304882/85...
മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…?
മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…? ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ ചേമ്പറില്‍ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തില്‍ ആദ്യം ഉയര്‍ന്ന ചോദ്യമാണിത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയും മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പ് നിലയുമെല്ലാം പരിഗണിച്ചാണ് അത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് മറുപടി നല്‍കിയപ്പോള്‍ വിഷയം കൂടുതല്‍ ഗൗരവത്തോടെ മനസിലാക്കാനായതായി വിദ്യാര്‍ഥിസംഘം പറഞ്ഞു. ജില്ലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച യോഗത്തില്‍ ആദ്യത്തെ അതിഥികളായെത്തിയത് പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. എന്തുകൊണ്ട്...
ജൽജീവൻ പദ്ധതി : റോഡുകൾ ഗതാഗത യോഗ്യമാക്കണം
കോഴിക്കോട് : ജൽ ജീവൻ മിഷൻ, മറ്റു കുടിവെള്ള പദ്ധതികൾ, ദേശീയപാത നിർമ്മാണം തുടങ്ങിയവയ്ക്കായി ജില്ലയിൽ വ്യാപകമായി പൊളിച്ച നിരവധി റോഡുകളും കൈവഴികളും സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തുകളുടെയും മുൻസിപ്പാലിട്ടികളുടെയും മേൽനോട്ടത്തിലും അനുമതിയോടെയും നടത്തേണ്ട പ്രവർത്തി അധികാരികളുടെ കെടുള്ളര്യസ്ഥത കാരണം ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പദ്ധതി മാറിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി അവരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വാഹിദ്...
കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം 25 ന് തിരൂരിൽ
തിരൂർ : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ആഗസ്റ്റ് 25 ന് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ വെച്ച് നടക്കും. പ്രമുഖ ക്വുർആൻ വിവർത്തകൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി നിർവഹിക്കും. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ...
മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ അന്തരിച്ചു
എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ മാനേജർ മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ ഇന്ന് 22-8-2024 വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിച്ച് കൊള്ളുന്നു. കോൺഗ്രസ് നേതാവും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായിരുന്ന പരേതനായ കെ.ടി.കെ എടയൂർ എന്നിവരുടെ ഭാര്യയാണ്, 76 വയസ്സായിരുന്നു.മക്കൾ: ജസീന കെ.ടി (അധ്യാപിക, പി.എ.എൻ.എം.എസ് എ.യു.പി എസ് പച്ചാട്ടിരി) സംസീന കെ.ടി (അധ്യാപിക, കെ.വി.യു.പി.എസ് വടക്കുംപുറം), സൻജീദ് കെ.ടി ( ഹെഡ്മാസ്റ്റർ, എസ്.വി.എ.എൽ.പി.എസ് എടയൂർ)മരുമക്കൾ: മുഹമ്മദ് മുസ്തഫ കടവത്ത്, തിരൂർ ( ജനറൽ സെക്രട്ടറി, ദുബൈ...
എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി
തിരുവനന്തപുരം; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. പൈലറ്റാണ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ആദർശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈ കൊ ള്ളണം ഐഎസ്എം
തിരൂർ:ആദർശ രംഗത്തും വിശ്വാസാചാര രംഗങ്ങളിലും വട്ടുവീഴ്ചയില്ലാത്ത സമീപനം കൈകൊ ള്ളണമെന്നും ഏകനായ അല്ലാഹുവിനെ മാത്രം വിളിച്ചു തേടാൻ വിശ്വാസി സമൂഹത്തെ ബോധവൽക്കരിക്കണമെന്നും ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം ആഹ്വാനം ചെയ്തു. നിർഭയത്വം ഏക ദൈവ വിശ്വാസത്തിലൂടെ എന്ന പ്രമേയത്തിൽ ഐഎസ്.എം നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ ആദർശ സമ്മേളനം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ: ജംഷീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുബഷിർ കോട്ടക്കൽ അധ്യക്ഷനായി.ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്...
അസീസ് കാക്കത്തറ അന്തരിച്ചു
ഒറ്റപ്പാലം: ദീർഘകാലം പൊന്നാനിയിൽ മാധ്യമ പ്രവർത്തകനായിരുന്ന ഗ്രന്ഥകാരനും സമർപ്പണം മാസികയുടെ പത്രാധിപരുമായ അസീസ് കാക്കത്തറ എന്ന അസു മരണപ്പെട്ടു. പൊന്നാനി തൃക്കാവ് സ്വദേശിയായിരുന്നു. മാതൃഭൂമി, ചന്ദ്രിക, എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പൊന്നാനി ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. ഖബറടക്കം വ്യാഴം രാവിലെ 11ന് പാലക്കാട് ലക്കിടിയിൽ. മുൻ ലക്കിടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും റിട്ട. അധ്യാപികയുമായ സുഹറ വന്നേരി ഭാര്യയാണ്.









