Author: Staff correspondent (Shaiju TP)

Article
സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു

സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു

സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു തൃശൂർ: മുകേഷ് വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവ‍ർകത്തകരെ  സുരേഷ് ഗോപി കയ്യേറ്റം ചെയ്തു.ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.

Article
‘അമ്മ’ പ്രസിഡൻ്റ് സ്ഥാനം മോഹൻലാൽ രാജി വച്ചു

‘അമ്മ’ പ്രസിഡൻ്റ് സ്ഥാനം മോഹൻലാൽ രാജി വച്ചു

‘ കൊച്ചി: സിനിമാ നടീനടൻമാരുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി. മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.  ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇതോടെഅമ്മ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽഅമ്മ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി. ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം...

Post
അക്വാറ്റിക്‌സ് ക്ലബില്‍’വേവ്‌സ്’ പാര്‍ട്ടി ഹാള്‍ഉദ്ഘാടനം 28 ന്

അക്വാറ്റിക്‌സ് ക്ലബില്‍’വേവ്‌സ്’ പാര്‍ട്ടി ഹാള്‍ഉദ്ഘാടനം 28 ന്

തൃശൂര്‍: നീന്തല്‍ അടക്കം വിവിധ സ്‌പോര്‍ട്‌സ്, ഫിറ്റനസ് മേഖലകളില്‍ പരിശീലനം നല്‍കുന്ന അക്വാറ്റിക്‌സ് ക്ലബില്‍ ആധുനിക സംവിധാനങ്ങളുമായി ‘വേവ്‌സ്’ പാര്‍ട്ടി ഹാള്‍ സജ്ജമായി. ഉദ്ഘാടനം 28 നു ബുദ്ധനാഴ്ച വൈകുന്നേരം ആറിനു തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിക്കും. ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ അധ്യക്ഷനാകും. എല്‍ഇഡി ലൈറ്റുകള്‍കൊണ്ട് ആകര്‍ഷകമാക്കിയ സ്റ്റേജും റൗണ്ട് ടേബിളുകളും സഹിതം 250 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ‘വേവ്‌സ്’ പാര്‍ട്ടി ഹാളിലുള്ളത്.വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്വാറ്റിക് ക്ലബിന്റെ ധനസഹായം ചടങ്ങില്‍ കൈമാറും....

Post
മലയാള സിനിമ വ്യക്തിത്വം വീണ്ടെടുക്കണം

മലയാള സിനിമ വ്യക്തിത്വം വീണ്ടെടുക്കണം

എന്തായാലും രഞ്ജിത്തിന്‍റെയും സിദ്ധിഖിന്‍റെയും രാജികൊണ്ട് സിനിമാരംഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന വിവാദങ്ങൾക്ക് അവസാനമാവില്ല

Post
ജനപ്രിയ ഓട്ടോമാറ്റിക് കാറുമായി സിട്രോൺ

ജനപ്രിയ ഓട്ടോമാറ്റിക് കാറുമായി സിട്രോൺ

ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഒരു കാറിൽ, ഗിയർ മാറ്റുന്നതിന് കൂടുതൽ പരിശ്രമം ആവശ്യമില്ല. അതിനാൽ, പുതിയ കാർ വാങ്ങുന്നവർക്കിടയിൽ ഓട്ടോമാറ്റിക് കാറുകളുടെ ആവശ്യകത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. താമസിയാതെ നിങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഓട്ടോമാറ്റിക് പതിപ്പിൽ ഒരു പുതിയ കാർ വാങ്ങാൻ കഴിയും. സിട്രോൺ അതിൻ്റെ ജനപ്രിയ കാർ C3 യുടെ ഓട്ടോമാറ്റിക് വേരിയൻ്റ് അവതരിപ്പിക്കാൻ പോകുന്നു. വാഹനത്തിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് ടാറ്റ പഞ്ച് അല്ലെങ്കിൽ ഹ്യുണ്ടായ് എക്സെറ്റർ വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങൾക്ക് ഈ കാർ പരിഗണിക്കാം....

Post
മമ്മുട്ടി ആതിരയെ ഉപദ്രവിച്ചോ? സത്യം തേടാം

മമ്മുട്ടി ആതിരയെ ഉപദ്രവിച്ചോ? സത്യം തേടാം

സിനിമയൊരു ട്രാപ്പായിരുന്നു, ഇനി ജീവിക്കേണ്ടെന്ന് കരുതി എന്ന തലക്കെട്ടോടെയാണ് വിഡിയോ. നടിയുടെ യഥാർത്ഥ യഥാർത്ഥ വിഡിയോ പുറത്തിറങ്ങിയത്. മെഗാസ്റ്റാർ മമ്മുട്ടി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന നിലയിലായിരുന്നു പ്രചാരണം. ഈ വാർത്ത ശരിയാണോ? വിനയൻ സംവിധാനം ചെയ്ത് മമ്മുട്ടി അഭിനയിച്ച ദാദാ സാഹിബ് എന്ന സിനിമയിലെ നായിക ആതിരയുടെ വിഡിയോ ആണ് പുറത്ത് വന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇൻ്റെർവ്യൂ വിഡിയോ കട്ട് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. മമ്മുട്ടി മോശമായി പെരുമാറി എന്ന് ആതിര ഒരിടത്തും പറഞ്ഞിട്ടില്ല. മമ്മുക്കയാണ്...

Post
നിങ്ങൾ വെർച്വൽ അറസ്റ്റിന് വിധേയമായിട്ടുണ്ടോ? വിശദമായി അറിയൂ

നിങ്ങൾ വെർച്വൽ അറസ്റ്റിന് വിധേയമായിട്ടുണ്ടോ? വിശദമായി അറിയൂ

ഇരകളെ വോയ്സ് / വീഡിയോ കോളിലൂടെ  പരിധിയിലാക്കി നിയന്ത്രിച്ചു നിറുത്തി കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് വെർച്ച്വൽ അറസ്റ്റ്. സൈബർ ഫ്രോഡുകളുടെ ഇത്തരം അറസ്റ്റ്, നിയമനടപടി എന്നീ ഭീഷണികളിൽ പരിഭ്രാന്തരാകുകയോ ആവേശത്തോടെ പ്രവർത്തിക്കുകയോ ചെയ്യരുത്. തട്ടിപ്പുകാർ AI- ജനറേറ്റഡ് വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളുകൾ ഉപയോഗിച്ച് നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെന്ന വ്യാജേന ആൾമാറാട്ടം നടത്തി, വ്യാജ പാസ്‌പോർട്ടുകൾ പോലുള്ള നിയമവിരുദ്ധ പാഴ്സലുകൾ അയച്ചതായി അവകാശപ്പെട്ട് നിങ്ങളെ ഭയപെടുത്തുന്നു, വിശ്വസ്തതയ്ക്കായി അവർ വ്യാജമായി...

Article
തൃശൂരിൽ തിങ്കളാഴ്ച ട്രാഫിക് നിയന്ത്രണം

തൃശൂരിൽ തിങ്കളാഴ്ച ട്രാഫിക് നിയന്ത്രണം

തൃശൂരിൽ ന ട്രാഫിക് നിയന്ത്രണം 26.08.2024 തൃശ്ശൂർ നഗരത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോട് അനുബന്ധിച്ച് വൈകീട്ട് 04.00 മണി മുതൽ ഘോഷയാത്ര കഴിയുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും ഉച്ചയ്ക്ക് 12.00 മണി മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഈസ്റ്റ് ഫോർട്ട് ജംഗഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ...

Post
ഡാറ്റാ എൻട്രി ജോലി വാഗ്ദാനം സൂക്ഷിക്കുക

ഡാറ്റാ എൻട്രി ജോലി വാഗ്ദാനം സൂക്ഷിക്കുക

തൃശൂർ: ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യകടത്തു നടത്തിയ കേസിലെ പ്രതിയായ പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശിയായ പുത്തൻകുളം വീട്ടിൽ വിമൽ (33) എന്നയാളെയാണ് മണ്ണുത്തി പോലീസ് പിടികൂടിയത്. 2023 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് ഡാറ്റ എൻട്രി ജോലി നൽകാം എന്ന വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയിൽ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈപറ്റി കംബോഡിയയിലേക്ക് കടത്തിവിടുകയായിരുന്നു. കംബോഡിയയിൽ KTV Galaxy world എന്ന സ്ഥാപനത്തിലെത്തിയ...

Post
മെഡിക്കൽ കോളേജ്: സന്ദർശക പാസ് വിതരണം പുനരാരംഭിക്കും

മെഡിക്കൽ കോളേജ്: സന്ദർശക പാസ് വിതരണം പുനരാരംഭിക്കും

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക പാസ് വിതരണം (ആഗസ്റ്റ് 26) മുതൽ പുനരാരംഭിക്കും. നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ പാസ് വിതരണം നിർത്തിവച്ചിരുന്നു. ഇനിമുതൽ വൈകുന്നേരം നാലു മുതൽ ഏഴു മണി വരെ ആയിരിക്കും സന്ദർശക സമയം. ആശുപത്രി വികസന സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒരു രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരായി ഒരാളെ മാത്രമേ അനുവദിക്കൂ. അത്യാവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടുപേരെ അനുവദിക്കും. സന്ദർശകരായി ഒരു രോഗിക്ക് ഒരേസമയം രണ്ടുപേരിൽ കൂടുതൽ ആളുകളെയും അനുവദിക്കുകയില്ലെന്ന്...