കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് സൗന്ദര്യവൽക്കരണത്തിന് തുടക്കം എറണാകുളം കെഎസ്ആർടിസി സൗന്ദര്യവൽക്കരണം പ്രവർത്തനങ്ങൾക്കായി ജനകീയ പങ്കാളിത്തത്തോടെയുള്ള ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ നിർവ്വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായിതുടർന്ന് ശുചീകരണ പ്രവർത്തനവും നടത്തി . കൊച്ചി നഗരസഭ ഹരിത കേരളം മിഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്ബിഐ, ശുചിത്വ മിഷൻ, എൽഐസി, ജസ്റ്റിസ് ബ്രിഗേഡ്, കാരയ്ക്ക മുറി റസിഡൻസ് അസോസിയേഷൻ, തുടങ്ങി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും: കെ.ടി. ജലീൽ
മലപ്പുറം: സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകുമെന്നു കെ.ടി ജലീൽ. പി.വി. അന്‍വറുമായുള്ള സൗഹൃദം നിലനില്ക്കും. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനോട് ശക്തമായി വിയോജിക്കുമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും പൊതുപ്രവര്‍ത്തനം തുടരുകയും ചെയ്യും. സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും.ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടും....
ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലകളെ കോര്‍ത്തിണക്കി ടൂറിസ്റ്റ് കോറിഡോര്‍ യാഥാര്‍ത്ഥ്യമാവുന്നു. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ. രാജന്റേയും ടൂറിസം അഡീ. ഡയറക്ടര്‍ വിഷ്ണുരാജിന്റേയും നേതൃത്വത്തില്‍ വിനോദ സഞ്ചാരത്തിന് അനുയോജ്യമായ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗം നടത്തുകയും ചെയ്തു. ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഒല്ലൂര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാവാന്‍പോകുന്ന സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍, വല്ലൂര്‍കുത്ത് വെള്ളച്ചാട്ടം, പീച്ചി ഡാം, ഒരപ്പന് കെട്ട് ഡാം, കെഎഫ്ആര്‍ഐ, കേരള കാര്‍ഷിക...
താനൂര്‍ നഗരസഭയിലെ രണ്ട് അങ്കണ്‍വാടികള്‍ നാടിന് സമര്‍പ്പിച്ചു*
താനൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് അങ്കണ്‍വാടികള്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നാടിന് സമര്‍പ്പിച്ചു. കണ്ണന്തളി പതിനേഴാം ഡിവിഷനിലെ നാരങ്ങായി കോളനി അങ്കണ്‍വാടിയും കുറ്റിലപ്പറമ്പ് അടിക്കുളം അങ്കണ്വാടിയുമാണ് സഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുസ്സമദ് സമദാനി എം.പി നാടിന് സമര്‍പ്പിച്ചത്. നഗരസഭ ചെയര്മാന് റഷീദ് മോര്യ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ സി കെ സുബൈദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ നാസിറ സിദ്ധീഖ്, കെ പി. അലി അക്ബര്‍, വി പി...
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐപിസി 153 എ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് സംഘടനകൾ പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെയും ദ ഹിന്ദു ദിനപത്രത്തിനെതിരെയും പി ആർ ഏജൻസിക്കെതിരെയും പരാതി നൽകിയിട്ടുണ്ട് .പി.ആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണം...
ഡൽഹിയിൽ മയക്കുമരുന്ന് വേട്ട: 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി
ന്യൂഡൽഹി: മയക്കുമരുന്ന് വേട്ടയിൽ 2,000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ ഇന്ന് ഡൽഹിയിൽ പിടികൂടിയതായി പോലീസ് അറിയിച്ചു. ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വൻ കൊക്കെയ്ൻ ശേഖരത്തിന് പിന്നിലെന്ന് പോലീസ്.ഞായറാഴ്ച ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നും രണ്ട് അഫ്ഗാൻ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്ത് ഏറ്റവും...
മഹാത്മാഗാന്ധി ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു.
പൊന്നാനി. ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്തുപടി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു. അധികാരസ്ഥാനങ്ങൾ നിരസിച്ചും സാധാരണ ജനങ്ങളോടൊപ്പം ജീവിക്കുകയും അവരെ സംഘടിപ്പിക്കുകയും ചെയ്ത് രാഷ്ട്രീയ പ്രവർത്തനത്തെ ജനകീയമാക്കിയ ലോക രാഷ്ട്രങ്ങൾ ആദരിക്കുന്ന ഗാന്ധിജിയെ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുവാനുള്ള പ്രവണത ഭരണാധികാരികൾ അവസാനിപ്പിക്കണമെന്ന് അനുസ്മരണ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പാടാലിൽ കുമാരൻ മാസ്റ്റർ പതാക ഉയർത്തി ജന്മദിന അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് വൈസ്...
പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് 1 മലയാളി അടക്കം 3പേർ മരിച്ചു
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ബുധനാഴ്ച രാവിലെ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചതിനെത്തുടർന്ന് ഒരു മലയാളി അടക്കം മൂന്ന് പേർ മരിച്ചു. ഡൽഹി ആസ്ഥാനമായുള്ള ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും സംഭവത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. പൂനെയിലെ ഓക്സ്ഫോർഡ് ഗോൾഫ് കോഴ്സ് ഹെലിപാഡിൽ നിന്ന് പുറപ്പെട്ട് മഹാരാഷ്ട്രയിലെ ബീഡിലേക്ക് എൻസിപി നേതാവ് സുനിൽ തത്കറെയെ കൊണ്ടുപോകാൻ...
മേലെചൊവ്വയിൽ ഫ്ളൈ ഓവർ വരുന്നു
നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ മേലെചൊവ്വ ഫ്ളൈ ഓവർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ നഗരറോഡ് വികസനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എത്തിയിരിക്കുകയാണ്. മേലെചൊവ്വ ഫ്ളൈ ഓവർ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത്...
കോയകുരുക്കൾ അന്തരിച്ചു
കോയകുരുക്കൾ അന്തരിച്ചു തിരുവനന്തപുരം: ഇന്റലിജൻസ് സെക്യൂരിറ്റി എസ് പി പിവാഹിദ് ഐ പി എസിൻ്റെ പിതാവ് കൊടകര കുന്നത്ര ദേശത്ത് പുതുശ്ശേരി താഴത്ത് വീട്ടിൽ കോയകുരുക്കൾ ( 80 ) കൊടകര കുന്നത്തറയിലുള്ള സഹോദരിയുടെ വീട്ടിൽ വച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു. സംസ്കാരം ഇന്ന് 02/10/2024 ന് വൈകിട്ട് 04.00 മണിക്ക് മറ്റത്തൂർ ഖബർസ്ഥാനിൽ വച്ച് നടത്തുന്നു.









