തിരുവനന്തപുരം: ഭയപ്പെടുത്താൻ നോക്കേണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ കെയർ ടേക്കർ മാത്രമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. ഗവർണർ പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ അദ്ദേഹം വിലകുറഞ്ഞ രീതിയാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഗവർണർ പറയുന്ന പദാനുപദത്തിന് മറുപടി പറയേണ്ട കാര്യമില്ല. അദ്ദേഹം ഇതിനേക്കാൾ വലിയ വെല്ലുവിളി ഇതിനു മുൻപും കേരളത്തിലെ ജനങ്ങളോട് നടത്തിയിട്ടുണ്ട്. അതുപോലുള്ള വെല്ലുവിളിയായി മാത്രം...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടത്തി
തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബൊമ്മക്കൊലുവിനു മുൻപിൽ സർവൈശ്വര്യ പൂജ നടന്നു. പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്ര സമിതി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ ഏഴുമുതൽ വിദ്യാരംഭച്ചടങ്ങുകൾ നടക്കും. .
മാമി കേസ് സമഗ്ര അന്വേഷണം വേണം: മുസ്തഫ കൊമ്മേരി
കോഴിക്കോട് : മാമി കേസിൽ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടുത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാമി കേസ്, എലത്തൂർ സ്ഫോടനം, അടുത്തകാലത്ത് ഉണ്ടായ വിവിധ കസ്റ്റഡി മരണങ്ങൾ, പോലീസ് പീഡനം മൂലമുള്ള ആത്മഹത്യകൾ തുടങ്ങിയവ അന്വേഷണ വിധേയമാക്കണം.പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന സന്ദേശത്തിൽ സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെ നടക്കുന്ന ജന ജാഗ്രത കാംപയിൻ്റെ ഭാഗമായി...
തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാക്കണം
തിരുന്നാവായ: നിളാ തീരം, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ അവ ശിഷ്ടങ്ങൾ, ചെന്താമര കായൽ, പക്ഷിസങ്കേതങ്ങൾ, ഓത്തന്മാർ മഠം, ശാന്തി കുടീരം, ത്രിമൂർത്തി സംഗമം എന്നിവയെല്ലാം ഉൾപ്പെടുത്തി ചരിത്ര, സാംസ്കാരിക, പൈതൃക തീർഥാടന ടൂറിസം പദ്ധതിക്ക് രൂപം നൽകണമെന്നും മതസൗഹാർദ്ദം കാത്ത് സൂക്ഷികും വിധം മാമാങ്ക മഹോത്സവം സർക്കാർ നേരിട്ട് നടത്താൻ പദ്ധതി തയ്യാറക്കണമെന്നുംറി എക്കൗ യുടെ മുപ്പത്തി മൂന്നാം സ്ഥപിത ദിനാചരണ കൺവെൻഷൻ ആവശ്യപ്പെട്ടു.ബഹു: കേരളാ ഹൈകോടതി വിധിക്ക് മേൽ സർക്കാർ അടിയന്തിരമായി തീർപ്പ് കൽപ്പിച്ച് തിരുന്നാവായ...
സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന്‍ എം.പിക്കും നാളെ ന്യൂ ജേഴ്സിയില്‍ പൗര സ്വീകരണം
ന്യൂജേഴ്സി : അമേരിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ എന്നിവര്‍ക്ക് ന്യൂജേഴ്സിയില്‍ കെ.എം.സി.സി സ്വീകരണം നല്‍കുന്നു. നാളെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ രാവിലെ 11 മണിക്ക് നടക്കുന്ന സ്വീകരണ യോഗത്തില്‍ യു.എസ്.എ – കെ.എം.സി.സി പ്രസിഡണ്ട് യു.എ. നസീര്‍ അധ്യക്ഷത വഹിക്കും.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണി, നന്മ വൈസ് പ്രസിഡണ്ട് ഡോ....
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നാഷണൽ ലീഗ് പ്രതിഷേധം
ചേലക്കര: കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ല് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും, മതന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും നാഷണൽ ലീഗ് ചേലക്കര മണ്ഡലം കമ്മിറ്റി. എല്ലാ മത വിഭാഗങ്ങളുടെയും സ്വത്ത് വകകൾ കയ്യേറാനുള്ള പദ്ധതിയുടെ ആദ്യ ചുവടാണിത്, കോർപ്പറേറ്റ് പിന്തുണയോടെയാണ് നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സംഘപരിവാറിൻ്റെ പ്രഖ്യാപിത അജണ്ടയാണിത്, ഭരണഘടനാ വിരുദ്ധമായ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് നാഷണൽ ലീഗ് ചേലക്കര മണ്ഡലം കമ്മറ്റി ഭാരവാഹികൾ...
ശബരിമല ദർശനം: ഇത്തവണ വെർച്വല്‍ ക്യൂ മാത്രം
തിരുവനന്തപുരം: ശബരിമല മണ്ഡലകാല ദര്‍ശനത്തിന് ഇത്തവണ വെർച്വല്‍ ക്യൂ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും നല്ല ഉദ്ദേശത്തോടെയാണ് വെർച്വൽ ക്യൂ മാത്രമാക്കിയതെന്നും അദ്ദേഹം വർത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചു.. മാലയിട്ട് എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമൊരുക്കും. ഭക്തർക്ക് ദർശനം കിട്ടാതെ തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ച് ഉറപ്പാക്കും. വെർച്വൽ ക്യൂവിന്റെ എണ്ണം കൂട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. വെർച്വൽ ക്യൂ ശബരിമലയിലെത്തുന്നവരുടെ ആധികാരിക രേഖയാണ്. എന്നാൽ...
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ട സാഹചര്യത്തിലാണ് ഹർജി സമർപ്പിച്ചത്. സിംഗിള്‍ ബെഞ്ചാണ് വിധി പറയുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. അതിനിടെ, മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം...
റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്‌ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു ദാരുണമായ സംഭവം. വീട്ടിൽ പൂജ വയ്‌ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്ന് അനേഷിന്റെ മൂത്ത സഹോദരന്റെ കുട്ടികൾ റംബൂട്ടാൻ എടുത്തിരുന്നു. ഇതിന്റെ തൊലി കളഞ്ഞ് കുട്ടികൾ കഴിക്കാനായി കുഞ്ഞിന് വായിൽ വച്ച് കൊടുക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് റംബൂട്ടാൻ തൊണ്ടയിൽ...
എസ്ഡിപിഐയുടെ ജന ജാഗ്രത ക്യാമ്പയിൻ സമാപനം ചൊവ്വാഴ്ച പുത്തനത്താണിയിൽ
തിരൂർ: പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തിരൂർ മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ് നയിക്കുന്ന ജന ജാഗ്രത ക്യാമ്പയിൻ ഒക്ടോബർ 15 ചൊവ്വാഴ്ച പുത്തനത്താണിയിൽ പ്രകടനവും പൊതുയോഗത്തോടും കൂടി സമാപിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടം മുതൽ സംഘപരിവാർ ഭരണ – ഉദ്യോഗരംഗത്ത് കൈകടത്തൽ നടത്തിവരികയാണ്. അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമായിരുന്നു, RSS പ്രവർത്തകർ പ്രതികളായി വരുന്ന കൊലപാതകമടക്കമുള്ള കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോവുന്നത്. കേരള പോലീസിലെ സംഘപരിവാർ താല്പര്യങ്ങൾ സംരക്ഷിക്കുകയും സ്വർണ്ണം കടത്തലും, മരം മുറിച്ചുകടത്തലുമടക്കം...








