Author: Staff correspondent (Shaiju TP)

Article
കൂപ്പുകുത്തി രൂപയുടെ മൂല്യം

കൂപ്പുകുത്തി രൂപയുടെ മൂല്യം

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്.  ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നത്. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.1050 എന്ന റെക്കോര്‍ഡ് തലത്തിലേക്കാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.10 രൂപ നല്‍കണം. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താഴ്ചയായ 84.09 ആണ് ഇന്ന് തിരുത്തിയത്. ഇന്ന്...

Post
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്

സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രിം കോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്.ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സിദ്ദീഖ് കാപ്പന് ആശ്വാസകരമായ വിധി പുറപ്പെടുവിച്ചത് .2022 സപ്തംബര്‍ 9നാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും കാപ്പന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍...

Article
‘പാലക്കാട്‌ വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല’

‘പാലക്കാട്‌ വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല’

പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു.

Post
ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി

ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി

മാനന്തവാടി:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് മാനന്തവാടിമാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി.മഠാധിപതിബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഷജിൽ കുമാർ പി.സി,ഹരി എ.വി,സതീഷ് കുമാർ പി,ഉമ മഹേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

Post
എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു

എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി:വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിയുടെ വിജയത്തിനായിഎൽ.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലംതല ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു.സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.സംസ്ഥാന പട്ടികവർഗ്ഗ പട്ടിക ജാതി പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു മുഖ്യപ്രഭാഷണം നടത്തി.എ.എൻ പ്രഭാകരൻ,പി.കെ സുരേഷ്,എ.ജോണി,പി ടി ബിജു.ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌...

Article
കെഎസ്ആർടിസി ബസ് മറിഞ്ഞ് 43ഓളം പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് മറിഞ്ഞ് 43ഓളം പേർക്ക് പരിക്ക്

മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 43ഓളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ദേശീയപാത തലപ്പാറയിൽ തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഞായര്‍ രാത്രി 11ഓടെ തലപ്പാറയിലെ താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 56 യാത്രക്കാരിൽ 43 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ തൊട്ടടുത്തുള്ള തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇതിൽ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ...

Post
മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ

മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളിൽ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്തകളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്വന്തം ന്യായങ്ങൾ നിരത്തി അത് സമർഥിക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്. തിരുവായ്ക്ക് എതിർവാ പാടില്ലെന്ന സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. പാലക്കാട് വാർത്താസമ്മേളനത്തിൽ 24 ന്യൂസ്, റിപ്പോർട്ടർ ചാനലുകളെ വിലക്കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ നടപടി തീർത്തും ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമായ നിലപാട് ആണ്. മാധ്യമ സെൻസർഷിപ്പിൻ്റെ മറ്റൊരു...

Post
62 ലും തളരാത്ത സ്പോർട്സ് വീര്യം

62 ലും തളരാത്ത സ്പോർട്സ് വീര്യം

കെപി ഒ റഹ്മത്തുള്ള ബി.പി.അങ്ങാടി : കരാട്ട് പറമ്പിൽ മന്മുട്ടി.നിലമ്പൂരിൽ വെച്ച് നടന്ന : “വെറ്ററൽ “ജില്ലാ മീറ്റിൽ ഡിസ്കസ് ത്രോയിൽ ഒന്നാ സ്ഥാനവും ,ഷോട്ട്പുട്ടിൽ രണ്ടാ സ്ഥാനവും കരസ്ഥമാക്കിയ KP .മമ്മുട്ടി ,ബി.പി.അങ്ങാടി ഫിനിക്സ് സ്പോട്സ് ക്ലബ് പ്രസിഡണ്ടാണ് ..പതിറ്റാണ്ട് കളായി .വെട്ടത്ത് നാട്ടിലെ കായിക രംഗത്തെ നിറസാന്നിധ്യമാണ് മമ്മുട്ടി .നല്ല ഒരു വോളിബോൾ താരം കൂടിയാണ് .പ്രായം തളർത്താത്ത മന്മുട്ടിയുടെ സ്പോട്സ് വീര്യം . ബി.പി.അങ്ങാടിയിലെ വളർന്ന് വരുന്ന കായിക താരങ്ങൾക്ക് എന്നും പ്രജോതനവും...

Post
എംജിഎം സംഗമവും അവാർഡ് ദാനവും

എംജിഎം സംഗമവും അവാർഡ് ദാനവും

തിരൂർ: എംജിഎം ചെമ്പ്ര യൂണിറ്റ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം. മൻസീറ അധ്യക്ഷത വഹിച്ചു. എം.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി .എം.പി. ആദം, പി. മുനീർ, എച്ച്. അബ്ദുൽ വാഹിദ്, പി. നിഹാൽ, പി. ഉമ്മു കുൽസു , എം.കെ. റസീന, എൻ.കെ. ഫാത്തിമ, പി.സുലൈഖ, എം.പി. റംഷീന...