Author: Staff Correspondent (Jyobish V)

Post

സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ ക്വസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു

വിജയികൾക്കുള്ള സമ്മാനദാനം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് നിർവഹിച്ചു. ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി.) ജില്ലാതല ക്വിസ് മത്സരം 2025 ഒക്ടോബർ 31-ന് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ വെച്ച് നടത്തി. വിദ്യാർത്ഥികളിൽ പൊതുവിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ മത്സരം, അഡീഷണൽ എസ്.പി.യും എസ്.പി.സി. ഡിസ്ട്രിക്ട്...

Post

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു…

കാപ്പ ഉത്തരവ് പ്രകാരം സ്റ്റേഷൻ റൗഡികളായ രാംസരോജിനെ ഒരു വർഷത്തേക്കും ധനേഷ്, കിരണ്‍, വിഷ്ണു, ടോണി ജോണ്‍, ജോമോന്‍ എന്നിവരെ 6 മാസക്കാലത്തേക്കും നാടു കടത്തി, ഗിരീഷ് എന്നയാളെ 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരായി ഒപ്പിടുന്നതിനും ഉത്തരവായി..… 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 70 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 209 ഗുണ്ടകളെ കാപ്പ ചുമത്തി, 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു തൃശ്ശൂർ...

Post

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള sdpi സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ 28 ഡിവി ഷനുകളിലേക്കുമുള്ള മുഴുവൻ എസ്‌ഡിപിഐ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് ഹോട്ടൽ മറീന റസിഡൻസിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് മുസ്‌തഫ കൊമ്മേരി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. “അവകാശങ്ങൾ അർഹരിലേക്ക്, വിവേചനം ഇല്ലാത്ത വികസനത്തിന്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌ഡിപിഐ ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലയിലെ ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളായി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പിവി ജോർജ് (കാരശ്ശേരി), വാഹിദ്...

Post

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവം

7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി മലപ്പുറം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനെയാണ് മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി കോട്ടക്കലിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പങ്കുവച്ചതിലെ തര്‍ക്കമാണ് മര്‍ദനത്തിനു കാരണമായത്. വ്യാഴാഴ്ച്ചയായിരുന്നു ഹര്‍ഷദിനു മര്‍ദനമേറ്റത്.

Post

മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ സര്‍ക്കാര്‍ ഇടപെടണം

മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.പത്രപ്രവര്‍ത്തക പെന്‍ഷന്‍ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം അവസാനിപ്പിക്കണം. പെന്‍ഷന്‍ തുക കാലനുസൃതമായി വര്‍ധിപ്പിക്കണം, മാധ്യമ പ്രവര്‍ത്തകര്‍ക്കു ശമ്പളം യഥാസമയം നല്‍കാന്‍ മാനേജ്മന്റ് തെയ്യാറകണമെന്നും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.മലപ്പുറം പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍ഹാളില്‍ നടന്ന സമ്മേളനം കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ്ബ്...

Post

തലമുറ സംഗമം നടത്തി വാളക്കുളം സ്കൂൾ

മലപ്പുറം : ഐക്യകേരളത്തിന്റെ എഴുപതാം ജന്മദിനത്തിൽ തലമുറ സംഗമം നടത്തി വിദ്യാർത്ഥികൾ. പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച്എസ് സ്കൂളിലെ ദേശീയ ഹരിത സേന,ഫോറസ്ട്രി ക്ലബ്ബ്‌, സീഡ് ക്ലബ്ബ്‌ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ‘കേരളത്തിന്റെ ഇന്നും ഇന്നലെകളും’ എന്ന ശീർഷകത്തിൽ പരിപാടി സംഘടിപ്പിച്ചത്. പ്രദേശത്തെ മുതിർന്ന പൗരൻമാരായ ടി.വി. മൊയ്‌തീൻ , കെ.മുഹമ്മദ്‌ കുട്ടി, കൃഷ്ണൻ കുട്ടി പുളിക്കൽ എന്നിവർ കേരളത്തിന്റെ ഇന്നലകളിലെ ജീവിതവും പരസ്പര സൗഹൃദവും കുട്ടികളുമായി പങ്കുവെച്ചപ്പോൾ പുതിയ കാലത്തിന്റെ ന്യൂജൻ വർത്തമാനങ്ങളുമായി കുട്ടികളും...

Post

എസ്ഐആര്‍: പൗരത്വ നിഷേധം അനുവദിക്കില്ല

ഹമീദ് പരപ്പനങ്ങാടി സംസ്ഥാനത്ത് ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കും- എസ്ഡിപിഐ മലപ്പുറം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) പിന്‍വാതിലിലൂടെ പൗരത്വനിയമം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും പൗരത്വ നിഷേധം അനുവദിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ നിഷേധത്തിനുള്ള ഫാഷിസ്റ്റ് ഒളിയജണ്ടയ്ക്കെതിരേ ‘എസ്ഐആര്‍: പൗരത്വ നിഷേധം അനുവദിക്കില്ല’ എന്ന പ്രമേയത്തില്‍ ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സവിശേഷമായ സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതി പരിഗണിച്ചാല്‍ നിര്‍ദ്ദേശിക്കപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വലിയ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ...

Post

ജനാധിപത്യ അവകാശത്തെ ചവുട്ടി മെതിക്കുന്ന ഫാസിസ്റ്റ് ആക്രമണമാണ് SIR

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.-കേരള സംസ്ഥാന കമ്മിറ്റി. ഈ ജനവിരുദ്ധ നീക്കത്തെ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുകയും അതിനെ പരാജയപ്പെടുത്താൻ വിശാലവും ഏകീകൃതവുമായ ബഹുജന പ്രതിരോധത്തിന് എല്ലാ പുരോഗമന ശക്തികളോടും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മരിച്ചവരുടെയും, സ്ഥലംമാറ്റപ്പെട്ടവരുടെയും, ഇരട്ടിച്ച വോട്ടർമാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ എന്നു പറഞ്ഞ് ആരംഭിച്ച എസ്‌ ഐ ആർ, ബീഹാറിൽ ഇതിനകം തന്നെ മുസ്ലീങ്ങൾ, ദലിതർ, ആദിവാസികൾ, എല്ലാറ്റിനുമുപരി, സ്ത്രീകൾ എന്നിവരെ വൻതോതിൽ...

Post

സപ്ലൈകോ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്: തിരൂര്‍ ഡിപ്പോയില്‍ ഫ്ലാഗ് ഓഫ് ചെയ്തു

സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി നേരിട്ടെത്തുന്ന ‘സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്’ വാഹനത്തിന്റെ ജില്ലയിലെ ഫ്ലാഗ് ഓഫ് കര്‍മ്മം സപ്ലൈകോ തിരൂര്‍ ഡിപ്പോ പരിസരത്ത് നടന്നു. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ടി. അനിത ചടങ്ങില്‍ സന്നിഹിതയായി. സപ്ലൈകോ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ ജില്ലയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.സപ്ലൈകോയുടെ സബ്‌സിഡി നിരക്കിലുള്ളതും അല്ലാത്തതുമായ അവശ്യവസ്തുക്കള്‍ ഈ മൊബൈല്‍ സൂപ്പര്‍മാര്‍ക്കറ്റ് വഴി ജനങ്ങള്‍ക്ക് എളുപ്പത്തില്‍...

Post

മോണിംഗ് സ്റ്റാർ തിരൂർ കേരള പിറവി ദിനം ആഘോഷിച്ചു

തിരൂർ: കേരള പിറവി ദിനവും മോണിംഗ് സ്റ്റാർ തിരൂരിന്റെ അഞ്ചാം വാർഷികാഘോഷവും തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആഘോഷിച്ചു. മോണിംഗ് സ്റ്റാർ മുഖ്യ രക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. വികെസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ സ്വാഗതം പറഞ്ഞു. കെ എം നൗഫൽ കേരള പിറവി ദിന സന്ദേശം നൽകി, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര, പ്രേമൻ ആംസ്ട്രോങ്ങ്, സിദ്ദീഖ്, റിയാസ്, വി വിജയൻ,...