Author: Staff Correspondent (Jyobish V)

Post

ഹോക്കി ഇന്ത്യയുടെ നൂറാം വാര്‍ഷികം : മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മലപ്പുറം : ഹോക്കി ഇന്ത്യയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് നടന്ന 2024 ലെ സംസ്ഥാന വനിത ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ അവാര്‍ഡുകള്‍ നല്‍കുന്നത്. പത്ര മാധ്യമ രംഗത്ത് മംഗളം ദിനപത്രം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി പി നിസാറിനും, ദൃശ്യമാധ്യമ രംഗത്ത് മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ അമൃതനാഥുമാണ് അവാര്‍ഡിന് അര്‍ഹരായതെന്ന് ജൂറി ചെയര്‍മാന്‍...

Post

തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ കമ്മിറ്റി പ്രസിഡണ്ടായി p.Kരതീഷിനെ തിരഞ്ഞെടുത്തു

തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ നവീകരണ കമ്മിറ്റി പ്രസിഡണ്ടായി പി.കെ.രതീഷിനെ തിരഞ്ഞെടുത്തു. ക്ഷേത്രത്തിൽ നടക്കുന്ന നവീകരണത്തിലും നടത്തിപ്പിലും ദേവസ്വത്തെ സഹായിക്കുന്നത് നവീകരണ കമ്മിറ്റിയാണ്. ക്ഷേത്രത്തിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പ്രസിഡണ്ട് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. രാജൻ പാണാട്ടാണ് സെക്രട്ടറി. തൃപ്രങ്ങോട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.രാമചന്ദ്രൻ ട്രഷറർ ആണ്.ടി.കെ.ഗംഗാധര പണിക്കർ മുഖ്യരക്ഷാധികാരി ആയും എ.ശിവശങ്കരൻ നായർ, ഗോപിനാഥ് ചേന്നര, സി.കെ.പുഷ്പവല്ലി എന്നിവർ രക്ഷാധികാരികളുമായമാണ് കമ്മിറ്റി രൂപീകരിച്ചത്. കെ.പി.ബാലകൃഷ്ണൻ, കനമൽ സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വി.സജീഷ് ബാബു,...

Post

അഭിമാന താരങ്ങൾക്ക് കേരളത്തിൻ്റെ ആദരം

1973 സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് കായിക വകുപ്പിൻ്റെ ആദരം. വിഷൻൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന ‘ നവകായിക കേരളം മികവിൻ്റെ പുതുഅധ്യായം ‘ സെമിനാറിന് മുന്നോടിയായാണ് ആദ്യമായി കേരളത്തിലേക്ക് സന്തോഷ് ട്രേഫി എത്തിച്ച ടീമംഗങ്ങളെ ആദരിച്ചത്. ടീം അംഗങ്ങളായ വിക്ടർ മഞ്ഞില, സേവിയർ പയസ്, ഇട്ടിമാത്യു, അബ്ദുൽ ഹമീദ്, എം.മിത്രൻ, ബ്ലെസ്സി ജോർജ് , കെ പി വില്യംസ് , ജി. രവീന്ദ്രൻ നായർ, പ്രസന്നൻ എന്നിവർ ആദരം...

Post

കൊച്ചിപോര് ജയിക്കാനുറച്ച് മലപ്പുറം

കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ ഈ സീസണിലെ ആദ്യ എവേ മത്സരത്തിന് ഒരുങ്ങി ടീം എംഎഫ്സി. ഫോഴ്‌സ കൊച്ചി എഫ്സിയാണ് മലപ്പുറം എഫ്സിയുടെ എതിരാളികൾ. ലീഗിലെ അഞ്ചാം റൗണ്ട് മത്സരമാണ് ഇനി നടക്കാനിരിക്കുന്നത്. നവംബർ 4ന് കൊച്ചിയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് കിക്കോഫ്. ആദ്യ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കലൂർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം 2-0 എന്ന സ്കോറിൽ മലപ്പുറം ജയിക്കുകയും പയ്യനാട് നടന്ന മത്സരം മഴമൂലം മാറ്റിവെച്ചത്...

Post

കെ ടി അഷറഫ് കേരളീയം പുരസ്കാരം ഏറ്റുവാങ്ങി

അരീക്കോട് :കേരളപ്പിറവി ആഘോഷത്തിൻ്റെഭാഗമായി തിരുവനന്തപുരംആസ്ഥാനമായുള്ള ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ചജില്ലാ പഞ്ചായത്ത്അംഗത്തിന് ഏർപ്പെടുത്തിയകേരളീയം പുരസ്ക്കാരംമലപ്പുറം ജില്ലാ പഞ്ചായത്ത് അംഗംകെ ടി അഷറഫ് തിരുവനന്തപുരംവൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽസംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.അഡ്വ ഐ.ബി സതീഷ് എം എൽ എ അധ്യക്ഷനായി.അൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണംനടത്തി. എം.എൽഎമാരായ,സി.കെ ഹരിന്ദ്രൻ,അഹമ്മദ് ദേവർകോവിൽകുറുക്കോളി മൊയ്തീൻമുൻ എംഎൽഎ,അഡ്വ ടി ശരത്ചന്ദ്രപ്രസാദ്,കൊല്ലം കോർപറേഷൻമേയർ ഹണി ബെഞ്ചമിൻ,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്കെ.ജി രാജേശ്വരിഡോ. എ പി...

Post

ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

താനൂർ: മീനടത്തൂർ ഗവ:ഹൈസ്ക്കുൾസ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ടീൻ്റെആഭിമുഖ്യത്തിൽലഹരി ബോധവൽകരണസന്ദേശമുയർത്തികൂട്ടയോട്ടം സംഘടിപ്പിച്ചു.രാഷ്ട്രീയ എക്ത ദിവസിൻ്റെ ഭാഗമായി നടത്തിയ പ്രോഗ്രാം താനൂർ പോലീസ്അസി: സബ് ഇൻസ്പെക്ടർകെ. ശൈലേഷ് ഫ്ലാഗ് ഓഫ് ചെയ്തു.എസ്എംസി ചെയർമാൻഎ പി മനാഫ് അധ്യക്ഷനായി.സിനിയർ അസിസ്റ്റൻ്റ്പി. രോഹിണി,സ്റ്റുഡൻ്റ് പോലിസ് ഓഫിസർമാരായഎം ജി രാജേഷ്, ജെമി ജോസ് എന്നിവർ സംസാരിച്ചു.മീനടത്തുർ സ്കൂൾ പരിസരത്തു നിന്ന് തുടങ്ങിയ കൂട്ടയോട്ടംതാനാളൂർ അങ്ങാടിയിൽ സമാപിച്ചു.

Post

വെട്ടത്ത് നാട് ചരിത്ര കൃതികൾ പ്രകാശന സമ്മേളനം

പാരിയാപുരം : വെട്ടത്ത് നാട് വെട്ടം ഗ്രാമപഞ്ചായത്തിന്റെയും, പ്രാദേശിക സർക്കാറുകളുടെ ചരിത്ര കൃതിയും ബഷീർ കൊടക്കാടിന്റെ അധ്യക്ഷതയിൽ dr ഹുസൈൻ രണ്ടത്താണി പ്രകാശനം നടത്തി. ശ്രീമതി സാജിത cds പ്രസിഡണ്ട്‌ പുസ്തകം ഏറ്റുവാങ്ങി.പ്രാദേശിക സർക്കാറുകളുടെ വികസന സഞ്ചാരം എന്ന കൃതിയും പ്രൊ.. വി. പി. ബാബു പ്രകാശനം ചെയ്യ്തു. K. C. അബ്ദുള്ള രചിച്ച 8പുസ്തകത്തിന്റെ കിറ്റ് പരിയാപുരം നവയുഗ വായനശാലക്ക് വേണ്ടി മുരളിമാസ്റ്റർ ഏറ്റുവാങ്ങി.പൂകൈത എ. കെ ജിസ്മാരക വായനശാലക്ക് വേണ്ടി വിശ്വ നാഥൻ ഏറ്റുവാങ്ങി.കാനൂർ...

Post

പി.ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന് ബസ്സ് നൽകുന്നു

തിരൂർ :-ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ വെട്ടത്തെ ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി പുതിയ സ്കൂൾ ബസ്സ് നൽകുന്നു.ബസ്സിന്റെ താക്കോൽദാന ചടങ്ങ് 2025 നവംബർ 4-ന് ചൊവ്വാഴ്ച രാവിലെ 11മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് സീനിയർ ഡിവിഷണൽ മാനേജർ, ഡിവിഷണൽ ഓഫീസ് കോഴിക്കോട് ശ്രീ. കെ. കെ. സുജിത്ത് അവർകൾ നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ. ജി. ബിജു, മാർക്കറ്റിംഗ് മാനേജർ ഡിവിഷണൽ ഓഫീസ് കോഴിക്കോട്, ശ്രീ. പി....

Post

മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിഅവാര്‍ഡ് സമര്‍പ്പണം നവംബര്‍ 4-ന്

തിരൂര്‍: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ”അവാര്‍ഡ് സമര്‍പ്പണവും ഇശല്‍ കേരളം കലാസന്ധ്യ”യും പരിപാടി നവംബര്‍ 4-ന് ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ വെച്ച് നടക്കും. കേരള സ്‌പോര്‍ട്‌സ്, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് സാംസ്‌കാരിക പ്രഭാഷണം നടത്തും. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ,...

Post

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ

കൊടുങ്ങല്ലൂർ :സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള 2024 ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നൽകുന്നതിനായി ആണ് തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. സ്റ്റേഷന്റെ നടത്തിപ്പ്, ജനങ്ങളുമായുള്ള ഇടപെടൽ, ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾ, ഓൺലൈൻ സംവിധാനത്തിലെ പ്രവർത്തന മികവ്, ‌സ്റ്റേഷൻ പരിധിയിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി കാണിക്കുന്ന ജാഗ്രത, കേസുകളിലെ അന്വേഷണ മികവ് തുടങ്ങിയ വിവിധ വിഷയങ്ങൾ കണക്കിലെടുത്താണ് 2024-ലെ അവാർഡിനു പരിഗണിച്ചത്.