Author: Staff Correspondent (Jyobish V)

Post

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി അക്ഷര വൃക്ഷം നിർമ്മിച്ചു

കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ സ്കൂളിലെ മലയാളം വേദിയുടെ ആഭിമുഖ്യത്തിൽ അക്ഷരവൃക്ഷം നിർമ്മിച്ചു. അധ്യാപകരും കുട്ടികളും ചേർന്നാണ് അക്ഷരവൃക്ഷം ഒരുക്കിയത്. തിരൂർ ഡി ഇ ഒ ഇൻചാർജ് ബാബുരാജ് സർ, പി ടി എ പ്രസിഡന്റ് ഷാജി, പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, എ ച്ച്‌ എം ബിന്ദു, മലയാളം കൺവീനർ ഷൈനി,സ്കൂളിലെ മറ്റ് അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.

Post

വിജയാരവം നടത്തി

ആലത്തിയൂർ:സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ മികച്ച വിജയം നേടിയ ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ കായിക താരങ്ങളെയും സംസ്ഥാന തലത്തിൽ ശാസ്ത്ര മാഗസിനിൽ ഒന്നാം സ്ഥാനം കൈവരിച്ചവരെയും സംസ്ഥാന തലത്തിൽ ജൂനിയർ റെഡ് ക്രോസ് ക്വിസ് മത്സരത്തിൽ വിജയിച്ചവരെയും സ്‌കൂൾ മാനേജ്‌മെൻറും പി ടി എ യും വിദ്യാർഥികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ടി എൻ ഷാജി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എം ബിന്ദു സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി...

Post

എന്‍സിപി സംസ്ഥാന തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ചു

കൊച്ചി: കേരളത്തില്‍ കാതലായ മാറ്റം അനിവാര്യമാക്കി ഐക്യ കേരളം ഐശ്വര്യ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) കേരളത്തിന്റെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചു വരുന്നു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നയം വ്യക്തമാക്കാനാണ് ഈ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയുള്ള നയമാണ് എന്‍സിപി മുന്നോട്ട് വയ്ക്കുന്നത്. കേരളത്തില്‍ സ്വതന്ത്ര നിലപാടില്‍ പ്രവര്‍ത്തിക്കുന്ന എന്‍സിപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രാദേശിക കൂട്ടുകെട്ടുകളുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടും....

Post

നിങ്ങൾക്കുമാകാം ജനപ്രതിനിധി’പരിശീലന സെമിനാർ ശ്രദ്ധേയമായി

പെരിന്തൽമണ്ണ : സാംസ്കാരിക സംഘടനയായ ട്രയാങ്കളിൻ്റെ ആഭിമുഖ്യത്തിൽ ജന പ്രതിനിധികളുടെ ഉത്തരവാദിത്വവും ജനസേവനത്തിന്റെ പ്രാധാന്യവും മനസിലാക്കി പൊതുസേവന രംഗത്ത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്ന പൊതു പ്രവർത്തകർക്കായി ‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’ എന്ന തലക്കെട്ടിൽ പരിശീലന സെമിനാർ ഞായറാഴ്ച പെരിന്തൽമണ്ണയിൽ നടന്നു.പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന പരിപാടി ട്രയാങ്കൾ ചെയർമാൻ എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കെ.എ.ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.റിട്ട കേരള ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. അനിൽകുമാർ വിഷയമവതരിപ്പിച്ചു.ട്രയാങ്കൾ നേതാക്കളായ കല്ലറ മോഹൻദാസ്,...

Post

ചേലക്കരയിൽ വാഹന പാർക്കിംഗ്: പകൽ കൊള്ളയും, ഭീഷണിയും

ചേലക്കര:ചേലക്കര ബസ് സ്റ്റാൻഡിൽ വാഹന പാർക്കിംഗിൻ്റെ പേരിൽ പകൽക്കൊള്ളയാണ് നടക്കുന്നതെന്ന് മുൻ കരാറുകാരനും, കെ.ബി ടി എ ചേലക്കര മേഖല സെക്രട്ടറിയുമായ രതീഷ് എം.സി പത്രസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് നിശ്ചയിച്ചതിലും അധികമായാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്.​പഞ്ചായത്ത് എഗ്രിമെന്റ് പ്രകാരമുള്ള തുകയുടെ ഇരട്ടിയാണ് പാർക്കിംഗിന് വാഹനങ്ങളിൽ നിന്ന് ഈടാക്കുന്നത്. പഞ്ചായത്ത് കെട്ടിടങ്ങളിൽ നിന്ന് സാധനം വാങ്ങാനെത്തുന്ന കാറുടമകൾക്ക് 30 മിനിറ്റ് സൗജന്യം നൽകി തുടർന്ന് ഒരു മണിക്കൂറിന് 10 രൂപ നിശ്ചയിച്ചിട്ടുള്ളതെങ്കിലും, അഞ്ച് മിനിറ്റ് പാർക്ക് ചെയ്താൽ പോലും...

Post

സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിൻ്റെ വിശ്വാസ്യത തകർന്നു

തിരൂർ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശനിഷ്ഠയും കാത്ത് സൂക്ഷിച്ച ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തിൽ വിശ്വാസ്യത തകർന്നു പോയെന്നു ഡോ. കെ ടി ജലീൽ. അനീതികൾക്കെതിരെയുള്ള നിരന്തരമായ പോരാട്ടത്തിൻ്റെ വിസ്മയ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. അത്തരത്തിലുള്ള മഹിതനായ ഒരു നേതാവിനെ നഷ്ടപ്പെട്ടതാണ് ലീഗിൻ്റെ ഏറ്റവും വലിയ നിർഭാഗ്യം. നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തിരൂർ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Post

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം നടത്തേണ്ടത് ചമ്രവട്ടം സ്നേഹപാതയിൽ

പഞ്ചായത്ത് സ്വന്തമായി സ്റ്റേഡിയം നിർമ്മിച്ചു എന്ന് തോന്നലുണ്ടാക്കുന്ന വിധം പ്രചരണം നടത്തി നിർമ്മാണം ഒന്നും നടക്കാത്ത ഭൂമിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗ്രാമോത്സവം എന്ന പേരിൽ ലക്ഷങ്ങൾ ധൂർത്ത് നടത്തി ഗാനമേള സംഘടിപ്പിക്കുന്ന തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണ് കോടിക്കണക്കിന് രൂപ ചിലവഴിച്ചു ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം നിർമ്മിക്കുകയും, എന്നാൽ 7 വർഷമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയും ചെയ്യാത്ത സ്നേഹപാത പാർക്കിലായിരുന്നു ഗ്രാമപഞ്ചായത്ത് ഈ പരിപാടി സംഘടിപ്പിക്കേണ്ടിയിരുന്നത്. കോടികൾ മുടക്കി നിർമ്മിച്ച...

Post

കൈത്തക്കര – പല്ലാറ്റ് കായൽതോട് പാർശ്വ ഭിത്തി കെട്ടി നവീകരണം

തിരുന്നാവായ : കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്നകൈത്തക്കര-പല്ലാറ്റ് കായൽ തോട് പാർശ്വ ഭിത്തി കെട്ടി സംരക്ഷിച്ച് നവീകരിക്കുന്നു. നാട്ടുകാരുടെആവശ്യത്തെ തുടർന്ന്തിരൂർ ബ്ലോക്ക് പഞ്ചായത്ത്കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ്വൈരങ്കോട് എം.ഇ.ടി. സ്ക്കൂൾ ഭാഗത്തുള്ള തോട് നവീകരിക്കുന്നത്. തോട് പലയിടത്തും ഇടിഞ്ഞ് വീഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തിരിക്കുന്നു. തകർന്ന് കിടന്നിരുന്ന തോടിൻ്റെ ഭിത്തി വീതി കൂട്ടി സംരക്ഷിക്കുന്നതോടെ കാൽ നട യാത്രക്കാർക്കും ഏറെ ആശ്വാസമാകും. തോട്ടിൽ വെള്ളം കവിഞ്ഞ് ഒഴുകിയാൽ...

Post

സുഹ്‌റ കള്ളിയിൽ (58)നിര്യാതയായി

വാണിയമ്പലം :KKമുഹമ്മദ്‌ മാസ്റ്ററുടെ ഭാര്യയും, പരേതനായ ശ്രീ .കള്ളിയിൽ ഹൈദർ മാസ്റ്ററുടെ (റിട്ടയേർഡ് HM , GLPS ശാന്തിനഗർ )മകളുമായ സുഹ്‌റ കള്ളിയിൽ (58)നിര്യാതയായി.മക്കൾ നജ്മ (അധ്യാപിക.GMLPS തവനൂർ .അൻവർ നഷീത്ത് (ചീഫ് ഓഫീസർ, മെർച്ചന്റ് നേവി, ഇർഷാദ് ഷാൻ (കമ്പ്യൂട്ടർ എഞ്ചിനീയർ -ബാംഗ്ലൂർ ,മരുമക്കൾ . അബ്ദുൽ നാസർ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ ),സഫീറ,,ഷിഫാന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് .ബാംഗ്ലൂർ .മാതാവ് ഖദീജ കട്ടേക്കാടൻ, സഹോദരങ്ങൾ അക്ബർ മാസ്റ്റർ വാണിയമ്പലം, റഹ്മത്തുള്ള മാസ്റ്റർ (റിയാദ് ),അബ്ദുൽ റസാഖ്‌ (ജിദ്ദ...

Post

പത്ര പ്രവർത്തക പെൻഷൻ വർധിപ്പിക്കണം

പാലക്കാട്: പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് ഫോറം ജില്ലാ ജനറൽ ബോഡിയും കുടുംബ സംഗമവും ആവശ്യപ്പെട്ടു. നിലവിൽ ലഭിക്കുന്ന പെൻഷൻ തുകയുടെ പകുതിയായി ആശ്രിത പെൻഷൻ നിജപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്രപ്രവർത്തകർക്ക് ലഭിക്കാനുള്ള പെൻഷൻകുടിശ്ശിക എത്രയും വേഗം അനുവദിക്കണം.പ്രസ് ക്ലബ് ഹാളിൽ ചേർന്ന യോഗം പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉൽഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകർ ഒരു കാലത്ത് നാടിന് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഫോറം ജില്ലാ...