Author: Staff Correspondent (Jyobish V)

Post

കുണ്ടിൽ ഷൗക്കത്തിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

വൈലത്തൂർ: പൊൻ മുണ്ടത്തെ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന കുണ്ടിൽ ഷൗക്കത്തിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു”പൊൻ മുണ്ടം വെളിച്ചം വായനശാലയിൽ നടന്ന അനുശോചന യോഗത്തിൽ സി.നാസർ അദ്ധ്യക്ഷത വഹിച്ചു,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.അഷറഫ് പന്നിക്കണ്ടത്തിൽ, R, അബ്ദുൽ ഖാദർ, മുനീർ മംഗലത്ത്, അബ്ദുൽ ജലീൽ, നജ്മുദ്ധീൻ പന്നിക്കണ്ടത്തിൽ, അഷറഫ് പാലക്കൽ ,അക്ഷയ ഗഫൂർ, CK സമീർ തുടങ്ങിയവർ സംസാരിച്ചു.

Post

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു

തിരൂർ മുനിസിപ്പാലിറ്റിയിൽ മൽസരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ ലിസ്റ്റ് വാർഡുകളും പേരും 1… ഷാഫി മാടമ്പാട്ട്2… വാഴപ്പാട്ട് ജലീൽ3… താഹിറ ഷംസുദ്ദീൻ. 4… പി വി ഷെരീഫ് 5… ഷഹീറ കാവുങ്ങ പറമ്പിൽ6… മിനി പയ്യാപന്ത 7…. പി പി നിഷാന്ത്. 8… മിനി മുകുന്ദൻ9… ഷഹന ഇർഷാദ് തൊട്ടിയിൽ.10… ജയഭാരതി വിശ്വൻ ടീ.11… റാഷിദ് മുണ്ടക്കാട്ട്12… കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞുട്ടി ബാവ തച്ച പറമ്പിൽ13… മൻസൂർ ചിറക്കൽ14… സുബൈബ സിദ്ദിഖ് കുറ്റിയത്തിൽ15… സുരേഷ് ടി പി16…...

Post

നളിനി സരോജം സിപിഎം വിട്ട് കോൺഗ്രസിൽ

പൊന്നാനി: സിപിഎം ഏരിയ കമ്മിറ്റി മെമ്പറും, എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് ചെയർമാനും ആയിരുന്ന നളിനി സരോജം കോൺഗ്രസിൽ ചേർന്നു. മൂന്നുതവണ പൊന്നാനി നഗരസഭ കൗൺസിലറും, മഹിള, കർഷകസംഘം ജില്ലാ കമ്മിറ്റി മെമ്പറും, ബാലസംഘം സംസ്ഥാന കമ്മിറ്റി മെമ്പറും ആയിരുന്നു. നിലവിൽ സംസ്ഥാന ശിശുക്ഷേമ സമിതി അംഗം കൂടിയാണ്. പൊന്നാനിയിലെ മുൻ എംഎൽഎ കെ ശ്രീധരന്റെ മരുമകന്റെ ഭാര്യ കൂടിയാണ് നളിനി സരോജം. നഗരസഭയിലെ ഏതെങ്കിലും വാർഡിൽ മത്സരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് യുഡിഎഫ് കമ്മിറ്റി. മുൻ എം പി സി...

Post

വെട്ടത്ത് വികസനം നയിച്ച ‘നാസർപ്പ’— ടിക്കറ്റില്ലെങ്കിൽ ജനകീയ മുന്നണി

വെട്ടം :വെട്ടം പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ നിന്ന കെ ഐ നാസറിന്റെ പേര് ഇപ്പോൾ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനമോ അധികാരമോ ഇല്ലാതിരുന്നിട്ടും, കൃത്യമായ ഇടപെടലുകൾക്കിലൂടെ പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിച്ച ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ജനങ്ങൾ സ്‌നേഹത്തോടെ നാസർപ്പ എന്നു വിളിക്കുന്ന നാസർ, ശിഹാബ് തങ്ങൾ റോഡ്, വെള്ളാമ്പൽ തോട് റോഡ്, ഇല്ലിക്കൽ കുഞ്ഞസൻകുട്ടി റോഡ് എന്നീ പ്രധാനപ്പെട്ട വഴികളുടെ വികസനത്തിന് ഇടപെടൽ നടത്തിയത് ശ്രദ്ധേയമാണ്. വെട്ടം രണ്ടത്താണിയിലെ...

Post

ഹാഷിം (49) അന്തരിച്ചു

മംഗലം :തൊട്ടിയിലങ്ങാടി സ്വദേശി പരേതനായ മേലേത്ത് പുത്തൂർ ഹംസ എന്നവരുടെ മകൻ നൂറുൽ ഹാഷിം (49)എന്നവർ അന്തരിച്ചു . മയ്യിത്ത് ഖബറടക്കം ഇന്ന് (ഞായർ)വൈകീട്ട് 3 മണിക്ക് മംഗലം വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. മാതാവ് : പാത്തുമോൾ ഭാര്യ: സമീബ മക്കൾ: ഹൈമ, ഹൻഫ, ഹംസ,അസ്വ . സഹോദരങ്ങൾ: സമീറ, സമീല

Post

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അഞ്ചാം പത്തിയായി : ശശികുമാര്‍

കോഴിക്കോട് : ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അഞ്ചാംപത്തിയായി അധ:പതിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. ഇത് മാധ്യമരംഗത്തിന് മാത്രമല്ല, ജനാധിപത്യത്തിനും അതുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ക്കും വലിയ അപകടമാണ് ഉണ്ടാക്കാന്‍ പോകുന്നത് – അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യന്‍ മാധ്യമ പത്രപ്രവര്‍ത്തനം അപകടകരമാംവിധം താഴേക്ക് പോവുകയാണ്. പത്രപ്രവര്‍ത്തനം പലവിധത്തില്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന അവസ്ഥയയുണ്ട്.പത്രപ്രവര്‍ത്തനത്തിന്റെ നിലവാരം അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്നു. ആദരവല്ല, പത്രപ്രവര്‍ത്തകന്‍ പ്രകടിപ്പിക്കേണ്ടത്, മറിച്ച് അനാദരവാണ് അവര്‍ മുഖമുദ്രയായി...

Post

തലപ്പള്ളി പുരുഷോത്തമൻ അന്തരിച്ചു

തിരൂർ മുത്തൂർ തലപ്പള്ളി പുരുഷോത്തമൻ അന്തരിച്ചു. റിട്ട എക്സ്സൈസ് ഉദ്യോഗസ്ഥനാണ്.ഭാര്യ : പരേതയായ സതിയമ്മ ( അധ്യാപിക), മക്കൾ: സതീഷ് ബാബു, സജീഷ് ബാബു. സൗമ്യ

Post

അഡ്വ കെ ആർ സുമേഷ് ( കൊരട്ടി ജില്ല പഞ്ചായത്ത് ഡിവിഷൻ)

രവിമേലൂർ കൊരട്ടി :2015-2020 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.. കൊരട്ടി പഞ്ചായത്ത് അംഗമായി 15 വർഷം പ്രവർത്തിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം തിരുമുടിക്കുന്ന് പി എസ് ഹൈസ്കൂൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് നിയമത്തിലും ഇരട്ട ബിരുദം. ചാലക്കുടിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 20 വർഷമായി നിരവധി വിഷയങ്ങളിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ, വയോജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ക്ലാസ്സുകൾ നയിക്കുന്നു. 2019...

Post

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ജില്ലയിൽ അഞ്ഞൂറിടത്ത് മത്സരിക്കും

മലപ്പുറം:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ വിവിധ ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 1 തൃക്കലങ്ങോട് ചെമ്മല യൂസഫ് അലി ജില്ലയിൽ നാന്നൂറിലധികം ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും, അമ്പതിലധികം ബ്ലോക്ക് ഡിവിഷനുകളിലേക്കും, ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാർട്ടി മത്സരിക്കും.സിറ്റിംഗ് സീറ്റുകളിൽ മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ എസ്.ഡി.പി.ഐയുടെ ജനപ്രതിനിധികൾക്ക് സാധിച്ചിട്ടുണ്ട്. വികസന,സേവന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് പാർട്ടി രൂപം നൽകിയിട്ടുണ്ട്. പുതിയ ദിശാബോധം നൽകുന്ന ആശയങ്ങളും വികസന കാഴ്ചപ്പാടുകളും മുന്നോട്ട് വച്ച് “അവകാശങ്ങൾ...

Post

തെരഞ്ഞെടുപ്പ് തോൽവിയിലൂടെ ഇടതു പക്ഷത്തിൻ്റെ കണ്ണ് തുറപ്പിക്കും.

കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് വാഹന ജാഥ സമാപിച്ചു തിരൂർ: പ്രകടന പത്രികയിലൂടെ എൽ.ഡി.എഫ് വാഗ്ദാനം ചെയ്ത കാര്യങ്ങൾ നിറവേറ്റാൻ കഴിയാത്തതിനാൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തോൽവിയിലൂടെ ഇടതുപക്ഷത്തിൻ്റെ കണ്ണ് തുറപ്പിക്കുമെന്ന് കേരള മദ്യ നിരോധന സമിതി. തലക്കാട് ബാർ അടച്ചു പൂട്ടാൻ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ബാർ വിരുദ്ധ ജനകീയ സമരം ശക്തമാക്കുമെന്നും പറഞ്ഞു.ടൂറിസത്തിൻ്റെ മറവിൽ ബിയർ വൈൻ പാർലറുകൾ തുറന്ന് കേരളത്തിൽമദ്യ മൊഴുക്കുന്നവർക്കെതിരെസമ്മതിദാനവകാശം ഉപയോപ്പെടുത്തന്നമെന്നുംകൂട്ടിച്ചേർത്തു. ‘മദ്യാധികാര വാഴ്ചക്കെതിരെ ജനാധിപത്യ വിപ്ലവം’...