തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിന്‍റെ പ്രത്യേക സവിശേഷതമാനിക്കേണ്ടതാണെന്നും അതിനായി ക്രിയാത്മകമായി ഇടപ്പെടുമെന്നും കേരളഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വർക്കിംഗ് ജേണലിസ്റ്റ് ആക്ട് പുനസ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്കേരള പത്രപ്രവർത്തക യൂണിയൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന കേരളത്തിലെമാധ്യമ പ്രവർത്തകർ ഒപ്പുവച്ച ഭീമൻ ഹരജിയുടെ കോപ്പി സ്വീകരിച്ച്സംസാരിക്കുകയായിരുന്നു ഗവർണർ. ലേബർകോഡിന്‍റെ ഉദേശലക്ഷ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് മാധ്യമപ്രവർത്തനമേഖലയുടെ സവിശേഷതയെ അധികാരികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു.കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാനസമിതിഅംഗം ബൈജു ബാപ്പുട്ടി എന്നിവർ പങ്കെടുത്തു.
FlashNews:
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
Author: Staff Correspondent (Jyobish V)
കാലിക്കറ്റിൽ ചോദ്യപേപ്പർ സ്വകാര്യവത്കരണം അക്കാദമിക അഴിമതിക്ക് വഴിവെക്കും
സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ ഗവർണർക്ക് പരാതി. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: കാലിക്കറ്റിൽ ചോദ്യപേപ്പർ സ്വകാര്യവത്കരണം:അക്കാദമിക തട്ടി പ്പിനും അഴിമതിക്കും വഴി യൊരുക്കാനെന്ന് ആരോപ ണം.സിൻഡിക്കേറ്റ് തീരുമാ നത്തിനെതിരെ ഗവർണർക്ക് പരാതി.കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ തയ്യാറാക്കൽ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ സിൻഡിക്കേറ്റ് അംഗം ഡോ.പി റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകി. 2025 ഡിസംബർ 31ന് ചേർന്ന സിൻഡി ക്കേറ്റ് യോഗത്തിൽ എടുത്ത തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചാൻസലർക്കു പരാതി സമർപ്പിച്ചത്. ഈ നടപടി അക്കാദമിക് സ്വകാര്യവത്കരണത്തിന്റെയും അഴിമതിയുടെയും...
ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിച്ചതെന്ന് സൂചന
പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വമ്പന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടിയതാണ് ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിച്ചതെന്ന് സൂചന. ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍, ഇറാന്‍ നടത്തിയ തന്ത്രപരമായ സൈനിക നീക്കങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് അവസാന നിമിഷം അമേരിക്കയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍...
ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചെന്ന് റിപോര്‍ട്ട്
ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചെന്ന് റിപോര്‍ട്ട്. ഖാംനഇക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അക്രമം ഇസ്രായേലിൽ മാത്രം ഒതുങ്ങില്ല പശ്ചിമേഷ്യ മുഴുവനായും കത്തും തെഹ്‌റാന്‍: ഇറാനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചെന്ന് പാകിസ്താനിലെ ഇറാന്‍ അംബാസഡര്‍ റെസ അമീരി മൊഗദ്ദം. ഇതിന് പിന്നാലെ ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ യുഎസ് സൈനികര്‍ തിരിച്ചെത്തി തുടങ്ങി. ഇറാനെ ആക്രമിക്കുന്നത് പ്രദേശത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്ന് സൗദിയും ഖത്തറും ഒമാനും യുഎസിനെ അറിയിച്ചിരുന്നു.ആയത്തുല്ല അലി ഖാംനഇക്ക് എന്തെങ്കിലും സംഭവിച്ചാല്‍...
ഫൈസൽ കൻമനത്തിൻ്റെ തൂലികക്കും കോറിയോഗ്രാഫിക്കും പത്തരമാറ്റ് വിജയം
ഫൈസൽ കൻമനത്തിൻ്റെ തൂലികക്കും കോറിയോഗ്രാഫിയിലും മത്സരിച്ച് 16 പ്രതിഭകൾക്ക് പത്തരമാറ്റ് വിജയം കവന വൈഭവത്തിൻ്റെ പൈതൃക ഇശലുകളിൽ മാളിയേക്കൽ അബൂ കെൻസ എന്ന ഫൈസൽ കൻമനത്തിൻ്റെ പുതിയ ഇശൽ കാവ്യം ശ്രദ്ദേയമായി. “ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പകരുന്ന ഈ പാട്ട് മലപ്പുറം, തിരൂർ, ആലത്തിയൂർ KHMHSS ൽ നിന്നെത്തിയ മിൻഹയുടെ ശബ്ദത്തിൽ ഉയർന്ന തിങ്ങനെ ……… ഫലസ്തീനിൻ പുവിയിൽ നിന്നൂറ്റം ശുഅ്ബാൽ ഫകവമ്പും പെരുത്തിസ്റാഈൽ കിബ്റാൽഫാസിക്കുകൾ ശിറുവങ്കളിൽ ഉന്നം |പേശിടുകിൽ മുളുകയ് പിളരുന്നേ കോടി കണക്കിന് ആളുകളുടെ...
വാക്സിനേഷൻ എടുത്തില്ല മാതൃവന്ദന യോജന ആനുകൂല്യം നിഷേധിച്ചു
കുറ്റിപ്പുറം സ്വദേശി ഹൈക്കോടതിയിൽ കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാൻ മന്ത്രി മാതൃവന്ദന യോജന (PMMVY) പദ്ധതി പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകുന്ന സാമ്പത്തിക ആനുകൂല്യം വാക്സിനേഷൻ എടുക്കാത്തതിന്റെ പേരിൽ നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. കുറ്റിപ്പുറം സ്വദേശി അഹമ്മദ് ജുനൈദ് പി.എസ് ആണ് ഹൈക്കോടതിയെ സമീപിച്ചത് (W.P. (C) No. 1737 / 2026). തന്റെ രണ്ടാമത്തെ പെൺകുട്ടിക്ക് ലഭിക്കേണ്ട 6,000 രൂപയുടെ പോഷകാഹാര സഹായ പദ്ധതിയുടെ ആനുകൂല്യമാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ ഐ.സി.ഡി.എസ് (ICDS)...
ശമ്പള നിഷേധം:സമര പ്രഖ്യാപന കൺവെൻഷൻ 27ന്
തിരുവനന്തപുരം: മാധ്യമ മേഖലയിലെ ശമ്പള കുടിശ്ശിക അടക്കം പ്രശ്നങ്ങളിൽ കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ്പേപർ എംപ്ലോയീസ് ഫെഡറേഷനും നടത്തുന്ന പ്രക്ഷോഭത്തിന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പൂർണ പിന്തുണ. സമര പ്രഖ്യാപന കൺവെൻഷൻ ജനുവരി 27 നു കോഴിക്കോട് ചേരും. സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും.സി.ഐ. ടി.യു സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് ഈ തീരുമാനം.ശമ്പള പ്രതിസന്ധി ഏറ്റവും...
തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് പുതിയ ഓഫീസ്
തലകടത്തൂർ :പതിനെട്ട് വർഷങ്ങളായി തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് പാലിയേറ്റീവ് ദിനത്തിൽ പുതിയ ഓഫീസ് സമർപ്പിച്ചു. തലക്കടത്തൂർ നെല്ലിക്കാട് സംവിധാനിച്ച ഓഫീസിൻ്റെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി നാസർ നിർവ്വഹിച്ചു. പി.ടി ബാവഹാജി ആദ്ധ്യക്ഷ്യം വഹിച്ചു. വി കെ എം ഷാഫി പാലിയേറ്റീവ് ദിന സന്ദേശം നൽകി. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഖമറുന്നീസ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷൗക്കത്ത് , ചെറിയമുണ്ടം ഗ്രാമ...
കൂട്ടായിയിൽ ബീച്ച് കാർണിവൽ
കൂട്ടായി: മംഗലം പഞ്ചായത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിയിൽ ഈ മാസം 22 മുതൽ 26 വരെ ബീച്ച് കാർണിവൽ സംഘടിപ്പിക്കുന്നു.ഫിഷ് ലാൻഡിംങ് സെൻ്ററിന് സമീപമുള്ള ബീച്ചിലാണ് കാർണിവൽ നടക്കുന്നത്. കലാപരിപാടികൾ,ഘോഷയാത്ര,രുചിമേള,അങ്കണവാടി കലോത്സവം,കുടുംബശ്രീ ഭക്ഷ്യമേള,നാടൻ മത്സരങ്ങൾ,സാംസ്കാരിക സമ്മേളനം,ഓപ്പനാർ,ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി എന്നിവ നടക്കും.പ്രചാരണത്തിൻ്റെ ഭാഗമായി ശനി,ഞായർ ദിവസങ്ങളിൽ സുൽത്താൻ ബീച്ചിൽ ഫുട്ബോൾ,മൗലാന സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്,ഇസ്മാഈൽ നഗറിൽ വോളിബോൾ,കശ്മീർ ബീച്ചിൽ ഷൂട്ടൗട്ട് എന്നീ മൽസരങ്ങൾ നടക്കും.ഫോൺ:9961585891
എം രായിൻകുട്ടി എന്ന കുഞ്ഞിപ്പ (75) നിര്യാതനായി
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് എം രായിൻകുട്ടി എന്ന കുഞ്ഞിപ്പ (75)നിര്യാതനായി. പത്തുവർഷക്കാലം പഞ്ചായത്ത് മെമ്പർ ആയിരുന്നു. മകൻ എം ഷാജിർ (കായിക അധ്യാപകൻ കെ. എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ ) യാസിർ എം ജമീൽ എം ജെമീന എം മരുമക്കൾ ബാവ .കെ . ജെസിറ എം ഫാരിദ എ പി . ഹസീന