Author: Staff Correspondent (Jyobish V)

Post

സി. എച്ച് .സെൻറർ പ്രതിഭകളെ ആദരിച്ചു

താനൂർ:നിറമരുതൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ പഞ്ചാര മൂല സി എച്ച് സെൻറർ ആദരിച്ചു. ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ബ്ലോഗർ ഹൈസ ഫാത്തിമ, ബ്ലോഗർ ഹിബ ഫാത്തിമ, കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് കെ. ഇ .കെ. റൂസദ എന്നിവരെയാണ് വീട്ടിലെത്തി ഭാരവാഹികൾ ആദരിച്ചത്. പ്രസിഡണ്ട് കെ. ടി. ഉസ്മാൻ ജനറൽ സെക്രട്ടറി സി. എം. ടി. നസറുദ്ദീൻ ഷാ, കെ. ഇ. കെ. റഹ്മത്തുല്ല, വി. ഇ .എം. കാസിം, സി.പി....

Post

കണ്‍മളി ഹൈദ്രോസ് (86) നിര്യാതനായി

താനാളൂർ :അയ്യായ റോഡ് സ്വദേശി കണ്‍മളി ഹൈദ്രോസ് (86) നിര്യാതനായി.ഭാര്യ: പരേതയായ ഹവ്വാഹുമ്മമക്കള്‍: ആമിന, സുലൈഖ, സമീറ, തസ്‌ലീന ,സറീന, ഹബീബ്മരുമക്കള്‍: മുഹമ്മദ്, അബ്ദുറഹ്്മാന്‍, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റഷീദ്, അക്ബര്‍ പാറമ്മല്‍അബ്ദുല്‍ ലത്തീഫ്ഖബറടക്കം ഇന്ന് വൈകിട്ട് 4.30 ന് ചിലവില്‍ ജുമാ മസ്ജിദില്‍

Post

സംബൽ സന്ദർശിക്കാനെത്തിയ എംപിമാരെ തടഞ്ഞ നടപടി ഭീകരം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ പൊലീസ് വെടിവയ്പിൽ അഞ്ച് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ട സംബൽ പ്രദേശം സന്ദർശിക്കാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ സംഭവം അങ്ങേയറ്റം ഭീകരമാണെന്ന് മുസ്ലിം ലീഗ് . ഇന്നലെയാണ് എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ.എംപി അബ്ദുസ്സമദ് സമദാനി, കെ. നവാസ് ഗനി, അഡ്വ. വി.കെ ഹാരിസ് ബീരാൻ എന്നിവർ ഉത്തർപ്രദേശ് സംബലിലേക്ക് പുറപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രദേശത്തെ പ്രയാസപ്പെടുന്ന ജനങ്ങളെയും...

Post

മാലിന്യ നിർമ്മാർജ്ജനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരു ത്തുക

തിരൂർ :മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും പുതുതലമുറകളിൽ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് അവബോധം സൃഷ്ഠിക്കുകയും മാലിന്യ മുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വേണ്ടി സംഘടിപ്പിക്കുന്ന ഹരിത സഭയുടെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് കല്ലേരി മൈമൂന യൂസഫ് നിർവ്വഹിച്ചു. ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഐ വി അബ്ദുസ്സമദ് ആദ്ധ്യക്ഷ്യം വഹിച്ചു. ഗ്രാമ...

Post

എംഇഎസ് തിരൂർ യൂനിറ്റിന് പുതിയ നേതൃത്വം

തിരൂർ : എംഇഎസ് സെട്രൽ സ്കൂളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ 2025-2028 കാലയളവിലേക്കുള്ള എംഇഎസ് തിരൂർ യൂനിറ്റ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അബ്ദുൾ ഖാദർ കൈനിക്കരയേയും , സെക്രട്ടറി ആയി കെകെ അബ്ദുൽ റസാക്ക് ഹാജി, വൈസ് പ്രസിഡന്റ് അബ്ദുള്ള സാഗർ, ജോയിൻ്റ് സെക്രട്ടറി ഡോ ഫാസിൽ, ട്രഷററായി മമ്മി ചെറുതോട്ടത്തിൽ എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുത്തു. എക്സികുട്ടീവ് അംഗങ്ങളായി പിഎ സലാം ലില്ലി, കെ മുഹമ്മത് സലീം, നജ്മുദ്ദീൻ കല്ലിങ്ങൽ,സി മുഹമ്മദ് നിഷാദ്.ജില്ലാ പ്രസിഡൻ്റ്...

Post

സിപിഐ(എം) മേലൂർ സൗത്ത് ലോക്കൽ സമ്മേളനം..

ചാലക്കുടി :ചാലക്കുടി – മേലൂർ /മുരിങ്ങൂരിൽ നാഷണൽ ഹൈവേയിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് സിപിഐഎം മേലൂർ സൗത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മേലൂരിലേക്ക് ഉള്ള പ്രധാനപ്പെട്ട സഞ്ചാര മാർഗമായ മുരിങ്ങൂരിൽ നാഷണൽ ഹൈവേ യിൽ 4.5 മീറ്റർ ഹൈറ്റിലും 12 മീറ്റർ വീതിയിലുമുള്ള ലൈറ്റ് വെയ്ക്കിൾ അടിപ്പാതയാണ് NH അതോറിറ്റി നിർമിക്കാൻ പോകുന്നത്. ഇത്‌ മെലൂരിലെ ഭാവി വികസനത്തിന്‌ തടസ്സമാകുന്നതാണ്. മേലൂർ വഴി അതിരപ്പിള്ളി ടൂറിസം മേഖലയിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന രീതിയിൽ വികസിച്ചു കൊണ്ടിരിക്കുകയാണ്....

Post

യുവാവിനെ വെറുതെ വിട്ടു

പരപ്പനങ്ങാടി : ഇസ്ലാം മതം സ്വീകരിച്ച ഫൈസൽ കൊടിഞ്ഞിയെ വധിച്ച കേസിലെ പ്രതി ആക്രമിക്കപെട്ടെന്ന കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു. 2017 ഓഗസ്റ്റ് 2 നാണ് കൊടിഞ്ഞി വധകേസിലെ പ്രതിയും ആർ.എസ് എസ് പ്രവർത്തകനുമായ പരപ്പനങ്ങാടി പാലതിങ്ങൽ പള്ളിപ്പടി സ്വദേശി ലിജേഷിനെ അരിയല്ലൂർ കൊടക്കാട് ആലിൻ ചുവടിൽ വെച്ച് കാറിലെത്തിയ നാൽവർ സംഘം നിരോധിതച്ച പോപുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതിൽ പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി സി.പി.നൗഫലിനെ മാത്രം പ്രതിയാക്കി പരപ്പനങ്ങാടി പോലീസ്...

Post

ദേശീയപാത വികസനം ഏപ്രിലോടെ യാഥാർഥ്യമാകും

മലപ്പുറം:ദേശീയപാത 66 ൻ്റെ മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിർമ്മാണം അടുത്തവർഷം ഏപ്രിൽ മാസത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഒരു സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും. ബാക്കി പ്രവൃത്തികൾ കൂടി പൂർത്തിയാക്കി 2025 ഡിസംബർ മാസത്തോടുകൂടി കാസർഗോഡ് മുതൽ എറണാകുളം വരെ 45 മീറ്റർ വീതിയുള്ള ആറു വരി ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു....

Post

ആഗോള ശ്രദ്ധയിലേക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്ബാള്‍ അക്കാദമി

മലപ്പുറം: മോങ്ങത്തെ മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി (എം എഫ് എ) സന്ദര്‍ശിക്കാനെത്തിയ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (ബി വി ബി) അധികൃതര്‍ക്ക് ‘ഫുസ്ബാള്‍ സ്വീകരണം’ നല്‍കി. പുതിയ പ്രതിഭകളെ ആഗോള സൂപ്പര്‍താരങ്ങളാക്കുന്ന പദ്ധതികള്‍ക്ക് പേരുകേട്ട ജര്‍മ്മന്‍ ഫുട്്ബാള്‍ ക്ലബ്ബാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്.ബി വി ബി ഫുട്‌ബോള്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ഡിയര്‍ക്‌സ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സൗത്ത് ഈസ്റ്റ് ഏഷ്യ സീനിയര്‍ മാനേജര്‍ വെറീന ലെയ്ഡിംഗര്‍ എന്നിവരാണ് എം എഫ് എയുടെ ഗ്രാസ്‌റൂട്ട്...

Post

‘സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ തട്ടിയെടുത്തത് ലജ്ജാകരം’

തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തെന്ന വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ക്ഷേമ പെന്‍ഷനുകള്‍ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു എന്നത് സംസ്ഥാനത്തിനു തന്നെ അപമാനമാണ്. ഈ തട്ടിപ്പ് കേവലം ജീവനക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ല. രോഗികളും വയോജനങ്ങളും ക്ഷേമപെന്‍ഷന്‍ ഉറപ്പാക്കാന്‍ മസ്റ്ററിങ് നടത്താന്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കുമ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ദാക്ഷിണ്യം...