കാലിക്കറ്റിലെ പിജി ഒന്നാം സെമസ്റ്റർ പരീക്ഷ ചോദ്യ പേപ്പർ വിതരണം വൈകി യതിൽ ദുരൂഹത. തേഞ്ഞിപ്പലം :കാലിക്കറ്റിലെ പിജി ഒന്നാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പർ വിതരണം വൈകിയതിൽ ദുരൂഹത. ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കണം. കാലിക്കറ്റ്സർവകലാശാലയിൽ കഴിഞ്ഞ ജനുവരി ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചില കോളേജുകൾക്ക് ഓൺലൈനായി കൈമാറുന്നതിൽ സമയം വൈകിയ തിൽ പിന്നിൽ ദുരൂഹതയുണ്ടെന്ന് സിൻഡിക്കേറ്റ് മെമ്പർ – ഡോ. പി റഷീദ് അഹമ്മദ് വിസിക്ക് നൽ കിയ...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Author: Staff Correspondent (Jyobish V)
ബി.ജെ.പി. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാൻ ശ്രമിക്കുന്നു
പരപ്പനങ്ങാടി: ഇന്ത്യൻ ഭരണഘടനാശിൽപി. ഡോ. അംബേദ്കറെ അപമാനിച്ചു കൊണ്ട് ഇന്ത്യൻ ഭരണഘടന മാറ്റാൻ ബിജെപി. ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തേയും, ജ്യുഡീഷ്യറിയേയും അട്ടിമറിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് പരപ്പനങ്ങാടിയിൽ കോൺഗ്രസ് ഭവൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മതേതരത്തവും, ജനാധിപത്യവും തുടർന്നുകൊണ്ടുപോവാൻ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാത്രമെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ എ.പി.അനിൽകുമാർ, അഡ്വ ടി.സിദ്ദീഖ് എം.എൽ.എ., വി.എസ് ജോയ്,ആര്യാടൻ ഷൗക്കത്ത്. , പി.ടി. അജയ് മോഹൻ വി.എ.കരീം, വി.പി. ഖാദർ,...
പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ സ്റ്റേഷനറി സ്റ്റോർ ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ പരപ്പനങ്ങാടിയും ഗവ. മോഡൽ ലാബ് സ്കൂളും വിദ്യാർത്ഥികൾക്കായി ഗവ. മോഡൽ ലാബ് സ്കൂൾ സ്റ്റേഷനറി സ്റ്റോർ ആരംഭിച്ചു. സ്റ്റേഷനറി സ്റ്റോറിൻ്റെ ഉദ്ഘാടനം റിട്ടയേർഡ് അധ്യാപികയും, സാമൂഹ്യ പ്രവർത്തകയുമായ ഷീലമ്മ ടീച്ചർ നിർവഹിച്ചു. സ്റ്റേഷനറി സ്റ്റോറിൻ്റെ നടത്തിപ്പ് ചുമതലഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥികൾക്കാണ്. സമൂഹത്തിൽ നിന്ന് അകറ്റി നിർത്തേണ്ടവരല്ല ചേർത്ത് നിർത്തേണ്ടവരാണ് ഈ കുരുന്നുകൾ എന്ന സന്ദേശവും, സ്വയം തൊഴിൽ പരിശീലനത്തോടൊപ്പം സാധനങ്ങൾ കടയിൽ പോയി വാങ്ങാനും,...
നടുറോട്ടിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ വാൽവ് മാറ്റി സ്ഥാപിക്കുക
തിരൂർ :തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര അംഗൻവാടി റോഡിൽജനങ്ങൾക്ക് ബുദ്ധിമുട്ട് ആകുന്ന തരത്തിൽ നടുറോട്ടിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ വാൽവ് എത്രയും പെട്ടന്ന് മാറ്റി സ്ഥാപിക്കണം എന്ന്നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളും രോഗികളും സ്ഥിരമായി കാൽനടയായിപോകുന്ന ആളുകളുടെ കാലുകൾ കുടുങ്ങി പോങ്ങുന്ന തരത്തിൽ നടുറോട്ടിൽ നിരുത്വര പരമായി സ്ഥാപിച്ച വാൾവാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുന്നത്. പ്രസിഡൻ്റ് എംപി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെപി നസീബ്, കോർവ സംസ്ഥാന വനിതാ പ്രസിഡൻ്റ്...
ചെറിയമുണ്ടം P H C യിലേക്ക് O P ടികറ്റ് ഉൾപ്പടെ യുള്ള പ്രിന്റ് മീറ്റീരിയൽ കയ്മാറി
ചെറിയമുണ്ടം :ചെറിയമുണ്ടം പറപ്പുതടം പ്രദേശത്ത് നിന്ന് ജോലി ബിസിനസ് ആവശ്യാർത്ഥം വിദേശ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയായ പ്രവാസി ഹെൽപ് ലൈൻ പറപ്പൂത്തടം (PHL). ചെറിയമുണ്ടം ഹെൽത് സെന്ററിലേക്കുള്ള പ്രിന്റ് മീറ്റീരിയളുകൾ സംഘടന നേധാക്കൾ P H C മെഡിക്കൽ ഓഫിസിർ ഡോക്ടർ ആഷിഖ് സാറിന്ന്കൈമാറി. ചടങ്ങിൽP H L ഉപദേശഗസമിതി അംഗങ്ങളായ ഹനീഫഹാജി പേരുളിൽ, അബ്ദുൽ ഖാദർ ചേലാട്ട് ഫിറ്ദൗസ് പൊട്ടെ ങ്ങൽ P H L ജനറൽ സിക്രട്ടറി ജാഫർ കോടനിയി...
കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി
ഇരിങ്ങാലക്കുട :ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42 വയസ്സ്), പൊറുത്തുശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍, അനൂപ് (28 വയസ്സ്),പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26 വയസ്സ്) എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. രജീഷ് 3 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ 5 ഓളം കേസ്സുകളിലും, അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി 7 ഓളം കേസ്സുകളിലും, ഡാനിയല്‍ 4 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ ആറോളം കേസ്സുകളിലും പ്രതിയാണ്....
എം ഇ എസ് സെൻട്രൽ സ്കൂളിൽ വാർഷികാഘോഷപരിപാടി
മലപ്പുറം :മലപ്പുറം ജില്ലയിൽ പ്രത്യേകിച്ച് തിരൂരിന്റെ വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകരമായ മാറ്റങ്ങൾ സൃഷ്ടിച്ച തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മുപ്പത്തഞ്ചാമത്തെ വാർഷികം ആഘോഷിക്കുകയാണ് . ജനുവരി നാലിന്(ശനിയാഴ്ച ) നടക്കുന്ന വർണ്ണാഭമായ പരിപാടിയിൽ മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി സോണി അലോഷ്യസ് മുഖ്യാതിഥിയായി എത്തുന്നു. വിദ്യാർത്ഥികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരം ഒരുക്കി കൊടുക്കുന്ന ഈ പരിപാടി പ്രശസ്ത ചലച്ചിത്ര നടി വിൻസി സോണി അലോഷ്യസ്...
ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വ പേരാണ് സനാതനധർമം
താനൂർ (മലപ്പുറം):മനുസ്മൃതിയിൽ അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വപേരാണ് സനാതനധർമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശിവഗിരി പ്രസംഗം കേരളവും ഇന്ത്യയും അംഗീകരിക്കുന്നതാണ്. ഹിന്ദുത്വവൽക്കരണത്തെ വെള്ളപൂശുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ വേദവും ഉപനിഷത്തും തത്വമസിയും ചേർന്നുള്ളതല്ല സനാതനധർമം. ഇതെല്ലാം മേൽപ്പൊടി മാത്രമാണ്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണഘടന വേണമെന്നാണ് സംഘപരിവാർ പറയുന്നത്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാനാണ് 430 സീറ്റിലെങ്കിലും ജയിക്കണമെന്ന് ബിജെപി ആഗ്രഹിച്ചത്....
മുസ്ലിം ലീഗ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെയാണ് അന്ന് പറഞ്ഞത്’
വന്ന വഴി മറക്കരുതെന്ന എസ്ഡിപിഐ പ്രസ്താവനക്ക്മറുപടിയായി, മന്ത്രി അബ്ദുറഹ്മാൻ മലപ്പുറം: മന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുതെന്ന എസ്ഡിപിഐ പ്രസ്താവനക്ക് പിന്നാലെ മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. മുസ്ലിം ലീഗ് – ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞത് എന്നും ന്യുനപക്ഷ വർഗീയതയെ എതിർക്കുക എന്നത് തന്നെയാണ് ലൈൻ എന്നും അബ്ദുറഹ്മാന്‍ മറുപടി നൽകി. മുസ്ലിം ലീഗിനെതിരായ മത്സരത്തിൽ താനൂരിൽ എല്ലാവരും സഹായിച്ചിട്ടുണ്ട് എന്നും അബ്ദുറഹ്മാൻ പറഞ്ഞു. താനൂരിലെ വോട്ടർമാരെ മറന്നുകൊണ്ടുള്ള ഒരു രീതി...
മയക്കുമരുന്ന് കടത്ത് കേസ്
ആറ് ഇറാൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി; പ്രതിഷേധവുമായി ഇറാൻ ജിദ്ദ: രാജ്യത്തേക്ക് നിരോധിത മയക്കുമരുന്നായ ഹഷീഷ് ഒളിച്ചു കടത്തിയെന്ന കേസിൽ സൗദി അറേബ്യയിൽ പിടിയിലായിരുന്ന ആറ് ഇറാനിയൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ വിഭാഗത്തിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കഴിയുകയും അവരുടെ കാര്യത്തിൽ നിയമാനുസൃത നടപടികൾ കൈക്കൊണ്ടതായും...