Author: Staff Correspondent (Jyobish V)

Post

ശിവ പ്രസാദിൻ്റെ മൃതദേഹം വെള്ളിയാഴ്ച കരിപ്പൂരിലെത്തും

മലപ്പുറം: കഴിഞ്ഞ ശനിയാഴ്ച ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കുനിയിൽ സ്വദേശിയായ ശിവപ്രസാദിന്റെ മൃതദേഹം വെള്ളി രാവിലെ 9.30 ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തും. തുടർന്ന് 11.30 ന് കുനിയിലെ തറവാട് വീട്ടിൽ എത്തിയ ശേഷം ഉച്ചക്ക് 1.30 ന് പുളിയംപറമ്പിലെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി ജിദ്ദ കെഎംസിസിയുടെ വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൺവീനർ സെയ്തലവി പുളിയങ്കോട്,ജിദ്ദ കെ.എം.സി.സി കീഴുപറമ്പ്പഞ്ചായത്ത് കമ്മറ്റിയുടെ ഭാരവാഹികളായ ഫസലു റഹ്മാൻ, അലി പത്തനാപുരം...

Post

ഏഴാമത് ഏറനാട് ജലോത്സവംജനുവരി 12ന്

അരീക്കോട്:അരീക്കോട് മൈത്ര കടവിൽ നടക്കുന്ന ഏഴാമത് ഏറനാട്ജലോത്സവത്തിന് ജനുവരി12ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് അരീക്കോട് നടത്തിയവാർത്ത സമ്മേളനത്തിൽ ജലോത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.1996ലാണ് സീതി ഹാജി മെമ്മോറിയൽ ഏറനാട് ജലോത്സവത്തിന് തുടക്കം കുറിക്കുന്നത്.തുടർന്ന് മികച്ച രീതിയിൽ മുന്നോട്ടുപോയ ജലോത്സവം പിന്നീട് മൈത്ര പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നിർത്തിവെച്ചിരുന്നു’.നീണ്ട 18 വർഷത്തെ...

Post

സംസ്കൃതസർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ പ്രീ-കോൺക്ലേവ് ജനുവരി 10ന്

കാലടി :കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംഘടിപ്പിക്കുന്ന പ്രീ-കോൺക്ലേവ് ജനുവരി 10ന് കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന സിമ്പോസിയവും ഉന്നതവിദ്യാഭ്യാസ എക്സിബിഷനും വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ‘ഉന്നതവിദ്യാഭ്യാസവും വിജ്ഞാന സമൂഹവും : ഭാഷ-മാനവിക-സാമൂഹികശാസ്ത്ര വിവക്ഷകൾ’ എന്നതാണ് സിമ്പോസിയത്തിന്റെ വിഷയം. ഡോ. യമുന കെ., സിമ്പോസിയത്തിൽ അധ്യക്ഷയായിരിക്കും. ഡോ. എ.കെ. രാമകൃഷ്ണൻ, ഡോ....

Post

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഭിമാനമായി എയില ബൗദ്ധ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടിയ കായംകുളം ഗവ. ഗേൾസ് എച്ച് എസ്സ് എസ്സ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് എയില ബൗദ്ധ്.എയിലയുടെ കവിതകൾ എന്ന കവിതാ സമാഹാരത്തിന് കേരള ശിശുക്ഷേമ സമിതിയുടെഒ.എൻ. വി മെമ്മോറിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്.വാഴപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹെഡ് മിസ്ട്രസ് മിനിമോൾ.റ്റിയുടെയും പ്രമുഖ അംബേദ്ക്കറൈറ്റും ദലിത് ആക്റ്റിവിസ്റ്റുമായ കെ. അംബുജാക്ഷൻ്റെയും മകളാണ് എയില ബൗദ്ധ്

Post

മിഷൻ 2025 പ്രഖ്യപനവും കോൺവൊക്കേഷൻ പരിപാടിയും നടന്നു

തിരൂർ:കേരളസ്റ്റേറ്റ് റൂട്രോണിക്സ് തി രൂർ പഠന കേന്ദ്രമായ ഐ എച് ടി കമ്പ്യൂട്ടർ കോളേജിന്റെ മിഷൻ 2025 പ്രഖ്യപനവും വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടിയും സബ് കലക്ടർ ദിലീപ് കെ കൈനിക്കര നിർവഹിച്ചു.കോളേജിന്റെ പോലീസ് ലൈൻ ബ്രാഞ്ചിൽ വെച്ച് ഔദ്യോഗികമായി നടന്ന ചടങ്ങിൽ കോളേജ് മാനേജിങ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ കെ അബ്ദുറഹ്മാൻ ഹാജി അധ്യക്ഷതയും നിർവഹിച്ചു. പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി വിദ്യാർത്ഥികളെ തൊഴിൽ മേഖലകളിലേക്കുതകുന്ന രീതിയിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച...

Post

വെള്ളമെത്തിയത് റെക്കോർഡ് വേഗത്തിൽ

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിൽനിന്നും ഇടതു-വലതു കര കനാലുകൾവഴി കൃഷിയാവശ്യത്തിനായി തുറന്നുവിട്ട വെള്ളം വാലറ്റപ്രദേശങ്ങളിലേക്ക് എത്തിയത് മണിക്കൂറുകൾകൊണ്ട്. മുൻവർഷങ്ങളിൽ ഒരുമാസംവരെ സമയമെടുത്താണ് വെള്ളം വാലറ്റപ്രദേശങ്ങളിലേക്കെത്തിയിരുന്നത്. പ്രത്യേകിച്ചും ഏറ്റവും ദൈർഘ്യമുള്ള ഇടതുകര കനാലിൽ. ജലവിതരണത്തിന് മുൻപ് കനാലുകൾ വൃത്തിയാക്കിയതും ഭാഗികമായി തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയതുമാണ് തടസ്സങ്ങളില്ലാതെയും കാലതാമസമില്ലാതെയും വെള്ളം പെട്ടെന്ന് വാലറ്റപ്രദേശങ്ങളിലെത്താൻ കാരണം. കർഷകരുടെ ആവശ്യത്തെ തുടർന്ന് ഇടതുകര കനാലാണ് ഇത്തവണ ആദ്യം തുറന്നത്. ഡിസംബർ 13-ന് ജലവിതരണം നടത്തുകയും 57 മണിക്കൂർകൊണ്ട് വെള്ളം വാലറ്റപ്രദേശമായ ചളവറയിലെ...

Post

പട്ടയഭൂമിയിലെ പാഴ്മരങ്ങൾ മുറിക്കാൻ അനുമതി നൽകണം

കാലടി :മലയാറ്റൂർ മുളങ്കുഴിയിലെ പട്ടയ ഭൂമിയിലെ പാഴ്മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് സിപിഐ എം.നടപടിയാവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മറ്റിയംഗം സി കെ സലിംകുമാർ മലയാറ്റൂർ ഡിഎഫ്ഒ കുറശ്രീനിവാസന് നിവേദനം നൽകി.മലയാറ്റൂർ പഞ്ചായത്തംഗം പി ജെ ബിജു, ടി എ ഷമീർ, എ കെ എലിയാസ്, എം ജി ഷിബു എന്നിവരും ജില്ലാ കമ്മറ്റിയംഗത്തോടപ്പമുണ്ടായിരുന്നു

Post

ഭാരത് സേവക് ഹോണർ ദേശീയ പുരസ്‌കാരം ശ്രീജ സുരേഷിന്

തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരത്തിനു കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് ഡയറക്ടറും കലാസാംസ് കാരിക പ്രവർത്തകയുമായ ശ്രീജ സുരേഷ് അർഹയായി . കലാ സാംസ്‌കാരിക രംഗത്ത് ശ്രീജ നടത്തിയ മികച്ച പ്രവർത്തനങ്ങളും സംഭാ വനകളുമാണ് അവാർഡിന് അർഹയാക്കിയത്. കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിനെ നയിക്കുന്ന കലാകാരിയാണ് ശ്രീജ. കഴിഞ്ഞ മുപ്പത് വർഷക്കാലമായി കേരളത്തിനകത്തും പുറത്തുമായി ചലച്ചിത്ര പിന്നണി ഗായകരെയും ടെലിവിഷൻ...

Post

കേരള വന നിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണം

കോഴിക്കോട് : കേരള വനനിയമത്തിൽ സമഗ്രമായ ഭേദഗതികൾ നിർദേശിച്ചുകൊണ്ട് 2024 നവംബർ ഒന്നാം തീയതി കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുള്ള വന നിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് എസ്. ഡി. പി. ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെറിസർവ് വനവും വന്യജീവി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളും അതിർത്തി പങ്കിടുന്ന മേഖലകളിൽ വന്യജീവി ആക്രമണം ദിനേന വർധിച്ചു വരുന്നത് ജനജീവിതം അസാധ്യമാക്കുന്നു. വനം വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ...

Post

ക്ഷയരോഗ മുക്ത കേരളത്തിനായിഒരു ജനകീയ മുന്നേറ്റം

തിരൂർ :ക്ഷയ രോഗ മുക്ത കേരളത്തിനായി എന്ന സന്ദേശവുമായിതിരൂർ ജില്ലാ ആശുപത്രിക്ക് കീഴിൽനൂറു ദിന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിസന്ദേശ റാലിയുംബോധവൽക്കരണവുംപ്രതിജ്ഞയും നടത്തി.. തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന്ആരംഭിച്ച റാലി ആശുപത്രി സൂപ്രണ്ട് ഡോക്ടർ സെൽവരാജ്ഫ്ലാഗ് ഓഫ് നടത്തി..RMO Dr. ഡോക്ടർ ബബിത, വെട്ടം ഹെൽത്ത് ബ്ലോക്ക് സൂപ്പർവൈസർ വി ടി മുഹമ്മദ്,PHN അമ്പിളി,PRO ശിഖ,ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ അബുൽ ഫസൽ, JPHNസുഭദ്ര, തല്ഹത്, ജിഷ എന്നിവർ റാലിക്ക് നേതൃത്വം കൊടുത്തു…തുടർന്ന് നടന്ന പ്രോഗ്രാമിൽതിരൂർ മുനിസിപ്പാലിറ്റി ക്ഷേമക്കാര്യം ചെയർമാൻ...