Author: Staff Correspondent (Jyobish V)

Post

സൗദിയിൽ വ്യാപക മഴ; ഏറ്റവുമധികം മക്കാ മേഖലയിൽ

വരൾച്ച മറികടക്കാൻ ഘോരവർഷം ആവശ്യമെന്ന് വിദഗ്ധ സൗദി :രാജ്യത്തെ ഒമ്പത് പ്രവിശ്യകളിലായി വർഷപാതം തിമിർക്കുകയാണ് സൗദി അറേബ്യയിൽ. ഒടുവിലത്തെ സ്ഥിതിവിവര പ്രകാരം വിശുദ്ധ മക്കയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. മക്കയിലെ ഹജ്ജ് പ്രദേശമായ മിനായിൽ രേഖപ്പെടുത്തിയത് (89) മില്ലീമീറ്റർ മഴ. കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലെ ഗസ്സയിൽ (67.7) ഉം അജ്‌യാദിൽ (64.6) ഉം മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറപ്പെടുവിച്ച പ്രതിദിന റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ...

Post

മാലിന്യമുക്ത നവകേരളം; ആരോഗ്യവിഭാഗത്തിന്റെ പരിശോധന

മണ്ണാർക്കാട്: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി മണ്ണാർക്കാട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി ആരോഗ്യവിഭാഗം വിജിലൻസ് പ്രത്യേകസംഘം പരിശോധന നടത്തി. നെല്ലിപ്പുഴ പ്രധാന റോഡ്, അരകുറുശ്ശി റോഡ്, കോടതിപ്പടി ജങ്ഷൻ, നടപ്പാത, വടക്കുംമണ്ണം ചെക്ക് പോസ്റ്റിനു സമീപം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുസ്ഥലത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞവരെ കണ്ടെത്തി നോട്ടീസ് നൽകി. വരുംദിവസങ്ങളിലും കർശനപരിശോധനകൾ നടത്തുമെന്നും പിഴയീടാക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും നഗരസഭ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഇഖ്ബാൽ അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ്)...

Post

കെ എസ് ടി യു ടോപ് ടെൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

തിരുർ: കെ എസ് ടി യു തിരുർ വിദ്യാഭ്യാസ ജില്ല കമ്മറ്റി വർഷം തോറും നൽകി വരാറുള്ള ടോപ് ടെൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം , സാംസ്കാരികം, കായികം, മീഡിയ, കല, സിനിമ, ഗവേഷണം, സാഹസികം, സാങ്കേതിക വിദ്യ എന്നീ പത്ത് മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വരെയാണ് അവാർഡിനായി പരിഗണിച്ചത്. കെ എസ് ടി യു സംസ്ഥാനവൈസ് പ്രസിഡന്റ് വി.എ. ഗഫൂർ അവാർഡുകൾ വിതരണം ചെയ്തു..സക്കരിയ്യ മങ്ങാടൻ അധ്യക്ഷത വഹിച്ചു. കെ...

Post

കുത്താമ്പുള്ളി കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉൽഘാടനം ചെയ്തു

കുത്താമ്പുള്ളി :കുത്താമ്പുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രിമതി വീണാജോർജ്ജ് നിർവ്വഹിച്ചു ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ ഉൽഘാടനം ആലത്തൂർ എം.പി. ശ്രീ കെ.രാധാകൃഷ്ണനും നിർവ്വഹിച്ചു. 3816 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം NHM ഫണ്ട് 68.58 ലക്ഷം രുപ ചെലവഴിച്ചാണ് നിർമ്മിച്ചത്. ആർദ്രം മിഷൻ ഫണ്ട് 15.50 ലക്ഷം രുപ ചെലവഴിച്ചാണ് ലാബ് സെറ്റ് ചെയ്തിട്ടുള്ളത്.16/01/2021-ൽ ഭരണാനുമതി ലഭ്യമായ...

Post

ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും നടന്നു.

സാമൂഹിക സാംസ്‌കാരിക മുന്നേറ്റത്തിനായി ട്രയാംഗിള്‍ കലൂർ :സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് ട്രയാംഗിള്‍. ജനാധിപത്യം, ഫെഡറലിസം, മതേതരത്വം എന്നീ മൂന്ന് അടിസ്ഥാന തത്ത്വങ്ങളെ ആസ്പദമാക്കിയാണ് ട്രയാംഗിള്‍ പ്രവര്‍ത്തിക്കുക.. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനകാഴ്ച്ചപാടാണ് ട്രയാംഗിള്‍ ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ സമഗ്രമായ മാറ്റം, സമസ്ത മേഖലയിലും സുസ്ഥിരമായ വികസനം, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, യുവാക്കളെ സംരംഭകരാക്കാനുള്ള അവസരം, കര്‍ഷകര്‍ക്ക് സമൂഹത്തില്‍ ഏറ്റവും മുന്തിയ പരിഗണന, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ജീവിതം, ദളിത് ആദിവാസി സമൂഹങ്ങളുടെ പുനരുദ്ധാരണം, വയോജനക്ഷേമം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സമ്പൂര്‍ണ്ണമായ അഴിമതി...

Post

എം ടി ഫോട്ടോ പ്രദർശനം: വൈവിധ്യമാർന്ന പരിപാടികൾ

കോഴിക്കോട് :സിനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം ജനുവരി 18 മുതൽ 22 വരെ കോഴിക്കോട്‌ ആർട്ട്‌ ഗ്യലാറിയിൽ നടക്കുന്ന എം ടി ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ പ്രസ്‌ ക്ലബ്ബിൽ ചേർന്ന ഫോറം സാംസ്‌കാരിക സമിതി തീരുമാനിച്ചു. പ്രസിഡന്റ്‌ പി പി അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക്‌ അവസാന രൂപം നൽകി. പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ എം ടിയുടെ നൂറ്‌ ചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കുക. ജനുവരി 18–-ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്കാണ്‌ ഉദ്‌ഘാടനം....

Post

നെടിയിൽ മുഹമ്മദ്‌ കുട്ടി (ബാപ്പു )മരണപെട്ടു

തിരൂർ: ചെമ്പ്ര. സ്വദേശി. നെടിയിൽ മുഹമ്മദ്‌ കുട്ടി (ബാപ്പു )മരണപെട്ടു.പരേതന്റെ മയ്യത്ത് കബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചെമ്പ്ര ജുമാ മസ്ജിദ് ഇൽ.

Post

മയിലമ്മ പുരസ്കാരംഎ പി നസീമക്ക്

തിരുവനന്തപുരം : പ്ലാച്ചിമട സമരനായിക മയിലമ്മയുടെ പേരിൽ മയിലമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം തിരൂർ നഗരസഭ ചെയർ പേഴ്സണും അധ്യാപികയുമായ എ പി നസീമക്ക് നൽകാൻ തീരുമാനിച്ചു. ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ പൊതു സമുഹത്തിൽ ചിരപരിചിതയാണ് എ പി നസീമ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ തിരിച്ചറിവുകളുമായാണ് മയിലമ്മ കാടകങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് ഇറങ്ങിവന്നത്.പ്രകൃതിയോട് യോജിച്ച്, വൈവിധ്യങ്ങളിൽ ചേർന്നു നിന്ന് അവർ സമരമാർഗ്ഗമവലബിക്കുകയായിരുന്നു.കോള വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച മയിലമ്മ 2002 ഏപ്രിൽ 22 നു...

Post

കുന്നത്ത് ഫാത്തിമ മരണപ്പെട്ടു

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.പരപ്പനങ്ങാടി :ചിറമംഗലം സെമിത്തേരിക്ക് സമീപം താമസിക്കുന്ന പരേതനായ മേലെ വീട്ടിൽ അബുക്കോയുടെ ഭാര്യ കുന്നത്ത് ഫാത്തിമ മരണപ്പെട്ടു.മക്കൾ. മൊയ്തീൻ. അസ്മ. റസിയ. ഫൈസൽ(ഖത്തർ).സെറീന.അബ്ദുൽസലാം( ചോയ്സ് ഫാഷൻ. പരപ്പനങ്ങാടി)മരുമക്കൾ. സുലൈഖ. അഹമ്മദ്‌ കോയ Late. ബഷീർ അഹമ്മദ്‌. നദീറ. മൂസ കോയ. സർബീനമയ്യത്ത് നമസ്കാരം07-01-2025 രാവിലെ 10.30ന് ചിറമംഗലം ജമാമസ്ജിദിൽ.

Post

എൻ. ആർ. കെ ഫോറം പുന:സംഘടിപ്പിച്ചു

റിയാദ്: സൗദി അറേബ്യയുടെ മധ്യ പ്രവിശ്യയിലെ പ്രധാന മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻ. ആർ. കെ ഫോറം റിയാദ്, ദീർഘകാലത്തെ ഇടവേളക്ക് ശേഷം പുന:സംഘടിപ്പിച്ചു. കോവിഡ് 19ന് ശേഷം വിവിധ കാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്ന റിയാദിലെ മലയാളി സംഘടനകളുടെ ഏകോപന സമിതിയായ എൻ. ആർ. കെ ഫോറം റിയാദ്, ബത്ഹയിലെ ഡിപാലസ് ഹോട്ടലിൽ വെച്ച് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ വെച്ചാണ് പുന:സംഘടിപ്പിച്ചത്. കെ. എം സി. സി നേതാവ് സി. പി. മുസ്തഫയാണ് എൻ. ആർ...