Author: Staff Correspondent (Jyobish V)

Post

വീണ്ടും അമ്പലത്തിങ്കൽപ്രവാസി കുട്ടായ്മ

1400 കുടുംബങ്ങൾക്ക്റമദാൻ കിറ്റ് വിതരണം നടത്തി താനാളൂർ : താനാളൂരിൽജീവ കാരുണ്യ പ്രവർത്തന രംഗത്ത് 16 വർഷങ്ങളായി പ്രവർത്തിക്കുന്ന “വീണ്ടും അമ്പലത്തിങ്ങൽ പ്രവാസി കൂട്ടായ്മ”യുടെആഭിമുഖ്യത്തിൽ താനാളൂരിലും പരിസരപ്രദേശങ്ങളിലുമുള്ള1400 കുടുംബാംഗങ്ങൾക്ക് റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. സ്വദേശത്തും പ്രാവാസ ലോകത്തുമുള്ള സുമനസ്സുകളുടെ സഹായസഹകരണത്തോടെ പ്രവാസികളായ ബക്കർ തോട്ടുങ്ങൽ,മുനീർ നെല്ലിക്കൽ, ഫൈസൽ പുല്ലൂണി, പി.നിസാർ നൗഫൽ കുട്ടത്തിൽ,ഹനീഫ തോട്ടുങ്ങൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഗായകനും സംസ്ഥാന ഫോക്‌ലോർ അകാഡമി നിർവഹണ സമിതി അംഗവുമായഫീറോസ് ബാബു ഉദ്ഘാടനം ചെയ്തു.തോട്ടുങ്ങൽ അബ്ദുറഹിമാൻ...

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി

കല്പകഞ്ചേരി : ഫോക്കസ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ബോധവൽക്കരണം, പോസ്റ്റർ പ്രദർശനം, അധ്യാപക – വിദ്യാർത്ഥി സംഗമം, ലഹരി വിരുദ്ധ അസംബ്ലി, വായനയാണ് ലഹരി , ജാഗ്രത സദസ്സ്, സൈക്കിൾ റാലി എന്നിവ കാമ്പയിൻ കാലയളവിൽ നടത്തും.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജെ. അമീൻ ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ:ജസിം അബ്ദുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി....

Post

പരപ്പനങ്ങാടി സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭ

പരപ്പനങ്ങാടി :മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ചെയർമാൻ പി പി ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. മാലിന്യ പരിപാലന പ്രവർത്തന രംഗത്ത് നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഖൈറുന്നിസ താഹിർ അധ്യക്ഷത നിർവ്വഹിച്ചു,നഗരസഭ സെക്രട്ടറി ബൈജു പുത്തലത്തൊടി നഗരസഭ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 108 സ്ഥാപനങ്ങൾ, 8 ടൗണുകൾ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളും ഹരിത...

Post

മുരിങ്ങൂർ – ഏഴാറ്റുമുഖം അടിപ്പാത നിർമ്മാണത്തിൽ വൻ അഴിമതി

രവി മേലൂർ മുറിങ്ങൂർ :അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തികരിക്കാതെയാണ് അടിപ്പാത നിർമാണം ധൃതഗതിയിൽ നടക്കുന്നത് – ഇതിനെതിരെ പഞ്ചായത്തും, നാട്ടുകാരും, രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരും ഒത്ത് ചേർന്ന്, അടിപ്പാത നിർമ്മാണം ശരിയായ രീതിയിലല്ല നടക്കുന്നത്,ഈ പ്രവർത്തനം നിറുത്തി വച്ച് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ അടിപ്പാത നിർമ്മാണം നടത്തണം എന്നു പറഞ്ഞ് സമരം നടത്തിയിരുന്നു.ഇതൊന്നും വകവയ്ക്കാതെ സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തീകരിക്കാതെ വാഹനങ്ങൾക്കും, വഴിയാത്രക്കർക്കും , ജീവൻ കളയാതെ വീട്ടിൽ എത്തി പറ്റാൻ...

Post

റിയാദിൽ കേളിയുടെ ഇ എം എസ് – എ കെ ജി അനുസ്മരണം

റിയാദ് : ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളും സിപിഐഎം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസ്സിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡണ്ടുമായ സെബിൻ ഇക്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേരളം നേടിയെടുത്ത ചരിത്ര നേട്ടങ്ങളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തകർക്കാനുള്ള വലത്പക്ഷത്തിന്റെയും...

Post

സേ നോ ടു ഡ്രഗ്സ്” പ്രതിജ്ഞയുമായി ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മറ്റി

ജിദ്ദ: കേരളത്തിലെ കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നിൻ്റെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജിദ്ദ ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി “സേ നോ ടു ഡ്രഗ്സ്” ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ലഹരി മരുന്നുകൾക്കെതിരെ പ്രതിജ്ഞയെടുത്തു.ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിയാത്തത് സർക്കാരുകളുടെ കഴിവുകേടാണെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ നേതാക്കൾ കുറ്റപ്പെടുത്തി. ലഹരി മരുന്നിൻ്റെ ഉപയോഗം കുറയ്ക്കാൻ വീടുകളിൽ നിന്ന് തന്നെ ബോധവൽക്കരണം ആരംഭിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷ...

Post

മുസിരിസ് പ്രവാസി ഫോറം ഇഫ്‌താർ മീറ്റും വനിതാ ദിനാചരണവും സംഘടിപ്പിച്ചു

ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം അസീസിയ്യ വില്ലേജ് റസ്റ്റോറന്‍റില്‍ വെച്ച് മുസിരിസ് ഇഫ്താരി 2025 ഉം ലോക വനിതാ ദിനത്തിന്‍റെ ഭാഗമായുള്ള വനിതാ ആദരവും സംഘടിപ്പിച്ചു. മുസിരിസ് കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത വിഭവ സമൃദ്ധമായ ഇഫ്ത്താറിന് ശേഷം പ്രസിഡന്‍റ് അബ്ദുസ്സലാം എമ്മാടിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗത പ്രസംഗം നടത്തി. മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, രക്ഷാധികാരികളായ താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്...

Post

ആർ എസ് സി റിയാദ് സിറ്റി സോൺ ഖുർആൻ ഫിയസ്റ്റയിൽ ന്യു സനയ്യ സെക്ടർ ജേതാക്കൾ

റിയാദ്: രിസാല സ്റ്റഡി സർക്കിൾ റിയാദ് സിറ്റി സോൺ സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ ഫിയസ്റ്റയിൽ ന്യു സനയ്യ സെക്ടർ ജേതാക്കളായി. ഖാലിദിയ, ബത്‌ഹ എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഖുർആൻ പാരായണം, ഹിഫ്ള്, ഇസ്മുൽ ജലാല, ഖുർആൻ കഥ പറയൽ, ക്വിസ് തുടങ്ങിയ മത്സരങ്ങളിൽ 8 സെക്ടറുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മാറ്റുരച്ചത്. പുതിയ തലമുറയിൽ ഖുർആനിന്റെ ആശയ പ്രചാരണത്തിന് തർതീൽ മുതൽ കൂട്ടാകുമെന്നും മത്സരങ്ങളിൽ നിന്നുള്ള ഊർജം ഖുർആനികാധ്യാപനങ്ങൾ ജീവിതത്തിൽ...

Post

അരീക്കോട് നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി

അരീക്കോട് : കഴിഞ്ഞദിവസം കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ നിന്ന്196 ഗ്രാം എംഡി എം എ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി.കണ്ണൂർ മയ്യിൽ കോലാച്ചേരി സ്വദേശി ഫാത്തിമ മൻസിൽ വീട്ടിൽ സുഹൈൽ (26) ആണ് പിടിയിലായത്. ഇന്നലെ രാത്രി കണ്ണൂരിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇന്നലെ പിടിയിലായ അനസിന് എം ഡി എം എകൈമാറിയത് സുഹൈൽ ആണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇയാളെ...