Author: Staff Correspondent (Jyobish V)

Post

നാം നമ്മെ അറിയുകഅനുസ്മരണ ജലയാത്ര

തിരൂർ: വെട്ടത്തുനാട് പ്രാദേശിക ചരിത്ര പഠനസമിതിയുടെ നേതൃത്വത്തിൽ മെയ് അവസാനവാരത്തിൽ നടത്താൻ പോകുന്ന നാം നമ്മെ അറിയുക അനുസ്മരണ ജലയാത്രയുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്തീരദേശ നായർപട മാപ്പിള കൂട്ടുകെട്ടിൽ പോർച്ചുഗീസ് ആധിപത്യത്തിനെതിരായി യുദ്ധവിജയ സ്മരണയുമായി വെട്ടത്തുനാട് ചരിത്രരചനാ പoനസമിതി യോഗം ലോക പൈതൃക ദിനത്തിൽ (ഏപ്രിൽ 18നു) വെട്ടം തീണ്ടാപടി മദ്രസയിൽ വെച്ച് വാർഡ് മെമ്പർ എപി സുനന്ദയുടെ അധ്യക്ഷതയിൽ പ്രൊഫസർ വിപി ബാബു പ്രാദേശി ചരിത്ര രചനാ പഠനസമിതി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഉദ്ഘാടനം...

Post

കേന്ദ്ര വഖഫ് ഭേദഗതിയിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ വെള്ളിയാഴ്ച ബഹുജന റാലി

പൊന്നാനി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ പൊന്നാനിയിൽ വെള്ളിയാഴ്ച ബഹുജനറാലിയും പ്രതിഷേധ സംഗമവും അരങ്ങേറും. പൊന്നാനിയിലെ മത സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ “സമന്വയം” പൊന്നാനിയുടെ നേതൃത്വത്തിലാണ് റാലിയും സമ്മേളനവും. വൈകീട്ട് നാലിന് പൊന്നാനി ഫിഷിങ് ഹാർബറിൽ നിന്നാരംഭിക്കുന്ന റാലി മൂന്ന് കിലോമീറ്റർ താണ്ടി കുണ്ടുകടവ് ജംഗ്ഷനിൽ സമാപിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്, വൈകീ ട്ട് 6:30ന് കുണ്ടുകടവ് ജങ്ഷനിലാണ് പ്രതിഷേധ സംഗമം. പൊന്നാനി നിയമസഭാംഗം പി നന്ദകുമാർ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യും. യു...

Post

ഒരുകിലോ കഞ്ചാവും കഞ്ചാവു ചെടികളുമായി അതിഥി തൊഴിലാളി പിടിയിയിൽ

അരീക്കോട് : വാടക വീട്ടിൽവില്പനക്കായി സൂക്ഷിച്ച കഞ്ചാവും വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവു ചെടികളുമായി അതിഥി തൊഴിലാളി പിടിയിലായി. ആസ്സാം നാഗോൺ സ്വദേശി മുഹമ്മദ് ഹനീഫ (32) ആണ് പിടിയിലായത്. അരീക്കോട് കാവനൂരിലെ വാടക വീട്ടിൽ നിന്നാണ് ഒരു കിലോയിൽ അധികം കഞ്ചാവും ബക്കറ്റിൽ വളർത്തിയ നിലയിൽ കാണപ്പെട്ട കഞ്ചാവു ചെടികളുമായി ഇയാളെ പിടികൂടിയത് . രണ്ട് മാസം മുൻപ് കഞ്ചാവ് വില്പന നടത്തുന്നതിനിടെ അരീക്കോട് വച്ച് ഇയാളെ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്....

Post

ഭാരതപ്പുഴയിൽ രണ്ടു പേർ മുങ്ങി മരിച്ചു

മലപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 12കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40),ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ്‌ലിയാൻ (12) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ്‌ലിയാൻ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെടുന്നത്.ആബിദയുടെയും മുഹമ്മദ്‌ലിയാന്റെയും മൃതദേഹങ്ങൾ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

Post

കുഞ്ഞിമുഹമ്മദ്(77) നിര്യാതനായി

താനാളൂർ : ചുങ്കത്ത് താമസിക്കുന്നകല്ലിങ്ങൽ കുഞ്ഞിമുഹമ്മദ് എന്ന മുപ്പൻ ബാവ ഹാജി(77 )മരണപ്പെട്ടു.ഭാര്യ: കുന്നപ്പള്ളി കദീജമക്കൾ: അഷറഫ്ഫൈസൽസഫീയമരുമക്കൾ:കെ.പി. മുഹമ്മദ്ക്കുട്ടിറസീനഷരീഫ

Post

തൽസ്ഥിതി തുടരണമെന്ന സുപ്രിം കോടതി ഉത്തരവ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്

തിരുവനന്തപുരം: വഖ്ഫ് സ്വത്തുക്കളുടെ തൽസ്ഥിതി തുടരണമെന്ന സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. സുപ്രിം കോടതിയുടെ നിരീക്ഷണങ്ങൾ സ്വാഗതാർഹമാണ്.വഖ്ഫ് സ്വത്തുക്കൾ അന്യായമായി തട്ടിയെടുക്കുന്നതിന് ബി ജെ പി സർക്കാരിൻ്റെ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ പൗര സമൂഹത്തിൻ്റെ ആശങ്കകൾ അതിൻ്റെ യഥാർഥ സ്പിരിറ്റിൽ ഉൾക്കൊണ്ട പരമോന്നത കോടതി നടപടികൾ പ്രതീക്ഷ നൽകുന്നതാണ്. നിലവിലെ വഖ്ഫ് ഭൂമികൾ വഖ്ഫ് അല്ലാതാക്കി മാറ്റരുതെന്നും ഇതിനകം രജിസ്റ്റർ ചെയ്തതോ വിജ്ഞാപനം വഴി...

Post

കേരളം പ്രത്യക്ഷത്തിനുമപ്പുറം’

തൃശൂർ : “കേരളംപ്രത്യക്ഷ ത്തിനുമപ്പുറം “ശില്പശാല പീച്ചിയിൽ ഡോ.കെ.എം. അനിൽ ഉൽഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയുടെ ഉൽഘാടനച്ചടങ്ങിൽ അശോകൻ ചരുവിൽ അദ്ധ്യക്ഷതവഹിച്ചു. ഡോ.സി. രാവുണ്ണി, അഡ്വ.വി.ഡി. പ്രേം പ്രസാദ്, ഡോ.എം.എൻ. വിനയകുമാർ, കെ.എസ്. സുനിൽകുമാർ, വി.മുരളി, ഡോ.ആർ. ശ്രീലതാ വർമ്മ, ഡോ.പി.വി.പ്രഭാകരൻ, ധനഞ്ജയൻ മച്ചിങ്ങൽ, ഡോ.കെ.ജി.വിശ്വനാഥൻ, ഡോ.ഡി. ഷീല, അനൂപ് കരിപ്പാൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ‘ബദലുകളുടെ വ്യാകരണം’ എന്ന വിഷയം ടി.എ. ഇക്ബാൽ അവതരിപ്പിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ,...

Post

സംസ്കാര ഫിറോസിയംഈണത്തിനൻപത്ഏപ്രിൽ 19, 20ടൗൺ ഹാൾ

സംഗീതരംഗത്ത് 50 വർഷം പൂർത്തിയാക്കിയ പ്രശസ്ത ഗായകൻ ഫിറോസ് ബാബുവിനെ സംസ്കാര പരുവഴിയമ്പലത്തിന്റെ നേതൃത്വത്തിൽ തിരൂർ പൗരാവലി ആദരിക്കുകയാണ് .ഏപ്രിൽ 19, 20 തീയതികളിൽ തിരൂർ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി രണ്ടു ദിവസം നീണ്ടു നിൽക്കും.സംസ്കാര ഫിറോസിയം” ഈണത്തിനൻപത് “എന്ന പ്രോഗ്രാമിന്റെ ഒന്നാം ദിവസമായഏപ്രിൽ 19 ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് ഡോ:എം.പി അബ്ദുൽ സമദ് സമദാനി എംപി പ്രോഗ്രാം ഉദ്ഘാടനം ചെയ്യും .ഉദ്ഘാടനം ചടങ്ങിൽ റഫീഖ് അഹമ്മദ് ,എൻ ഷംസുദ്ദീൻ, എസ് ഗിരീഷ്...

Post

പൂരം പന്തല്‍ കാല്‍നാട്ടി

തൃശൂർ :പൂരം പന്തല്‍ കാല്‍നാട്ടി. തൃശൂര്‍ പൂരാവേശത്തില്‍. പാറമേക്കാവിന്റെ മണികണ്ഠനാല്‍ പന്തലിനാണ് ഇന്ന് രാവിലെ 9:30ന് ശുഭമുഹൂര്‍ത്തത്തില്‍ കാല്‍നാട്ടിയത്. പാറമേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി. പൂരത്തിന്റെ ആകാശം തൊടുന്ന ആവേശത്തിന് തുടക്കം. പൂരപ്പന്തലിന്റെ കാല്‍നാട്ട് തട്ടകക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. ഭൂമിപൂജയ്ക്കു ശേഷം കാല്‍നാട്ടി. പാറമേക്കാവിന് മണികണ്ഠനാലില്‍ മാത്രമാണ് പന്തലുള്ളത്. എടപ്പാള്‍ നാദം ബൈജുവാണ് പന്തല്‍ നിര്‍മ്മിക്കുക. നൂറടി ഉയരമുണ്ടാകും. തിരുവമ്പാടിയുടെ പന്തല്‍കാല്‍ 20ന് നാട്ടും. നായ്ക്കനാലും നടുവിലാലുമാണ് തിരുവമ്പാടി പന്തല്‍...

Post

ഭരണകൂടത്തിന്റെത് രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമം : കെ സച്ചിദാനന്ദൻ

തൃശ്ശൂർ : ഇന്ത്യ അനേകം ഭാഷകളും അനേകം പ്രദേശങ്ങളും ഉള്ള വൈവിധ്യപൂർണ്ണമായ രാജ്യമാണ്. ഈ രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു.സാംസ്കാരിക മേഖലയിലേക്കുള്ള ഭരണകൂട കടന്നുകയറ്റത്തിനെതിരെ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയെന്ന പേരിൽ നിഷേധാത്മക ദേശീയത സൃഷ്ടിക്കുകയാണവർ. റിപ്പബ്ലിക് എന്ന് പറയാൻ കഴിയാത്ത വിധം രാജ്യത്തിന്റെ നില മാറിയിരിക്കുന്നു.എംബുരാൻ സിനിമ പോലെ തങ്ങൾക്ക് സഹിക്കാൻ കഴിയാത്ത എല്ലാ കലാരൂപങ്ങളെയും...