Author: Staff Correspondent (Jyobish V)

Post

മുസ്ലിം സർവീസ് സൊസൈറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് നടത്തി

തിരൂർ :മുസ്ലിം സർവീസ് സൊസൈറ്റി യുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് meeting തീരുർ കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ച് നടത്തി. ചടങ്ങിൽ അഡ്വക്കേറ്റ് അബൂബക്കർ സാഹിബ്‌ അധ്യക്ഷത വഹിച്ചു. Mss മലപ്പുറം ജില്ല പ്രസിഡന്റ്‌Dr. ഹസ്സൻ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തനത്തിനുള്ള പ്രത്യേക പുരസ്‌കാരം aak ഗ്രൂപ്പ്‌ ചെയർമാനും വ്യവസായ പ്രമുഖനുമായ കുറ്റൂർ ബാവഹാജിക്കു നൽകി. Mss സ്റ്റേറ്റ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌...

Post

ഇൻസ്റ്റാളേഷൻ കേമ്പ് നടത്തി

ഒതുക്കുങ്ങൽ : ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഐ ടി പാഠപുസ്തകങ്ങൾ മാറിയ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ലാബുകളിലെയും ക്ലാസ് മുറികളിലെയും 103 ലാപുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന കേമ്പിന് കുഞ്ഞിമുഹമ്മദ് എൻ.എം, എൻ.കെ മുഹമ്മദ് യൂനുസ്, ആബിദ ഇ.കെ, ജംഷീർ കുരുണിയൻ നേതൃത്വം നൽകി.

Post

വേനൽതുമ്പി ചാലക്കുടിഏരിയ പര്യടനം ആരംഭിച്ചു

മേലൂർ. ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ വേനൽതുമ്പി ചാലക്കുടി ഏരിയ പര്യടനം ആരംഭിച്ചു. ഏരിയ പര്യടനത്തിൻ്റെ ഉദ്ഘാടനം ബാലസംഘം സംസ്ഥാന പ്രസിഡൻ്റ് ഡി. എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡൻ്റ് അർജുൻ പി.ആർ അധ്യക്ഷത വഹിച്ചു. പന്തുകളി, കെണി, ബെച്ചുട്ടിയ സച്ചാട്ട തുടങ്ങിയ ലഘുനാടകങ്ങളും, നൃത്ത ശിൽപങ്ങളും 27 കുട്ടികൾ അടങ്ങിയ വേനൽ തുമ്പികൾ അവതരിപ്പിച്ചു. ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ മുഹമ്മദ് അഷറഫ്, യശ്വാന്ത് കൃഷ്ണ, ഇ. എസ്...

Post

വഖഫ് ഭേദഗതി കേസ് സ്സൈബര്‍ ആക്രമണം ശക്തമായ നടപടി വേണം

കോഴിക്കോട് : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് വിചാരണവേളയില്‍ ജഡ്ജിമാര്‍ നടത്തിയ ശക്തമായ നിരീക്ഷണങ്ങളുടെ പേരില്‍ പരമോന്നത കോടതിക്കെതിരില്‍ നടക്കുന്ന സൈബര്‍ ആക്രമണം ഗൗരവതരമായി കാണണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിധി പറയാനുള്ള മാനസികാവസ്ഥ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ സൈബര്‍ ആക്രമണത്തെ ശക്തമായി നേരിടാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാവണം. നീതിയുക്തവും ഭരണഘടനാപരമായും വിധി പറയുവാന്‍ നിയമജ്ഞര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ...

Post

ഗതാഗത നിയന്ത്രണം

താനാളൂർ :പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ താനാളൂർ-ഒഴൂർ റോഡിൽ നാളെ (ഏപ്രിൽ 20) മുതൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈലത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളച്ചാൽ- അയ്യായ വഴിയും തിരൂർ-താനാളൂർ ഭാഗത്തേക്ക് പോകുന്നവർ പുത്തൻ തെരുവ് വഴിയും ഒഴൂർ-പാണ്ടിമുറ്റം ഭാഗത്തേക്ക് പോകുന്നവർ വട്ടത്താണി-പുത്തൻ തെരുവ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Post

(എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് 22 ന്

കോട്ടക്കൽ :കാലം മാറുന്നു, ലഹരിയുടെയും മതനിരാസത്തിന്റെയും ഭീകര കൈകള്‍ നവതലമുറയെ പിടിമുറുക്കിക്കൊണ്ടേയിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്താല്‍ പിഞ്ചു കുഞ്ഞുങ്ങളുടെ വരെ ചിന്താഗതിയും സമീപനങ്ങളും മാറ്റം വരുമ്പോള്‍, ഈ നവ്യമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി മദ്റസാ മാനേജ്മെന്റുകള്‍ ചര്‍ച്ചയ്ക്കൊരുങ്ങുന്നു. സമസ്ത സെന്റിനറിയുടെ ഭാഗമായി ‘മദ്‌റസാ പ്രസ്ഥാനവും മൂല്യ ബോധവും’ എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് കോണ്‍ഫ്രന്‍സ് 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച രാവിലെ 9...

Post

നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന് ശ്രീ. ET മുഹമ്മദ്‌ ബഷീർ എംപി പുതിയ വാഹനം നൽകി

നെടുവ :നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന് ശ്രീ. ET മുഹമ്മദ്‌ ബഷീർ എംപി യുടെ MP ഫണ്ട്‌ ഉപയോഗിച്ച് വാങ്ങിയ പുതിയ വാഹനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ( 19-04-25 ) പരപ്പനങ്ങാടി പാലത്തിങ്ങൽ വെച്ച് ശ്രീ. അബ്ദുൽ സമദ് സമദാനി MP നിർവ്വഹിച്ചു. വാഹനത്തിന്റെ താക്കോൽ നെടുവ സാമൂഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. വാസുദേവൻ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ശ്രീ. ഷാഹുൽ ഹമീദ് PP, സ്റ്റാൻഡിങ് ചെയർമാൻമാർ, മുൻ ചെയർമാൻ ശ്രീ. ഉസ്മാൻ A, വാർഡ്...

Post

ആയിഷ നിര്യാതയായി

ശോഭ പറമ്പിൽ : കരുവൻതിരുത്തിയിലെ പരേതനായ കെ എം ഇസ്മായിൽ കുട്ടി ഹാജിയുടെ മകളുംAP കാദർ കുട്ടി മാഷിന്റെ ഭാര്യയുമായ ആയിഷ എന്നവർ താനൂർ ശോഭ പറമ്പിനു സമീപമുള്ള വസതിയിൽ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതയുടെ ജനാസ നാളെ 19/4/2025രാവിലെ 10.30.am മയ്യിത്ത് നിസ്കാരം. നടക്കാവ് ജുമാ മസ്ജിദിൽ..

Post

മുതിര്‍ന്ന മാദ്ധ്യമപ്രവർത്തകൻ വി ശശിധരന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു.

മുതിര്‍ന്ന മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയല്‍ അഡ്‌വൈസറുമായ വി ശശിധരന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഏതാനും മാസങ്ങളായി അസുഖബാധിതനായി കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരം 6:15ന് ചാക്ക കല്‍പക നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തിൽ. കേരളകൗമുദിയുടെ പ്രഗല്‍ഭരായ എഡിറ്റോറിയല്‍ മേധാവികളില്‍ ഒരാളായിരുന്നു അദ്ദേഹം. 1966ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരളകൗമുദിയില്‍ ജോലിയില്‍ പ്രവേശിച്ചു. പത്രാധിപര്‍ കെ സുകുമാരന്റെ കാലത്താണ് അദ്ദേഹം കേരളകൗമുദിയില്‍ എത്തുന്നത്. കേരളകൗമുദിയുടെ...

Post

വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള സംഘ് പരിവാർ തന്ത്രം പി.ഡി.പി.

തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭരണകൂട തന്ത്രമാണെന്ന് പിഡിപി വൈസ്ചെയർമാൻ ശശി പൂവൻ ചിന പറഞ്ഞു.പാര്‍ലിമെന്റില്‍ ബില്ല് അവതരണ ചര്‍ച്ചയില്‍ പങ്കെടുക്കവേ രാജ്യത്തെ മതേതര വിശ്വാസികളും കക്ഷികളും ചൂണ്ടിക്കാട്ടിയ വിഷയം ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അതേപടി സ്ഥിരീകരിക്കുന്നത് ബില്ലിന്റെ അപകടം മനസ്സിലാക്കി തരുന്നതാണ്. ഡല്‍ഹിയിലെ തന്ത്രപധാനമായ 123 വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിന്റേതാണെന്നും അത് മോചിപ്പിക്കലാണ് വഖഫ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്നും അദ്ദേഹം സൂചിപ്പിക്കുകയാണ്. രാജ്യത്തെ...