സാദിഖ് നടുത്തൊടിയുടെ പ്രചരണ പരിപാടികൾക്ക് തുടക്കമായി നിലമ്പൂർ : എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ: സാദിഖ് നടുത്തൊടിക്ക് നിലമ്പൂരിൽ ഉജ്വല സ്വീകരണം നൽകി. എസ്ഡിപിഐ പ്രവർത്തകരും വോട്ടർമാരും ചേർന്ന് ഷാൾ അണിയിച്ച് ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ പ്രകടനമായി നഗരംചുറ്റി. എസ്ഡിപിഐ മലപ്പുറം ജില്ല ഉപാധ്യക്ഷനും മലപ്പുറം ബാർ കൗൺസിൽ പ്രസിഡന്റായും ചുമതലവഹിക്കുന്ന മുതിർന്ന അഭിഭാഷകനായ അഡ്വ. സാദിഖ് നടുത്തൊടി മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നിരന്തരം നിയമപോരാട്ടങ്ങൾ നടത്തിയ മനുഷ്യാവകാശ പ്രവർത്തകനും ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെടൽ നടത്തുന്ന ജനകീയ നേതാവുമാണ്. നിലമ്പൂരിൽ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
നായ കുറുകെ ചാടി ബൈക്ക് യാത്രികൻ മരണപ്പെട്ടു
പരപ്പനങ്ങാടി : പുത്തൻപീടികയ്ക്ക് സമീപം നായ കുറുകെ ചാടിയതുകാരണം ബൈക്ക് മറിയുകയും എതിരെ വന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് പരുക്ക് ഏൽക്കുകയും തൊട്ടടുത്ത നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരുക്ക് ഉണ്ടായതിനെ തുടർന്ന് മിംസ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയെങ്കിലും യാത്രികൻ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി കള്ളിത്തൊടി പരേതനായ ഭാസ്കരൻ്റെ മകൻ ശ്രീജിത്ത് (37) ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി 9 30 ഓടെയാണ് സംഭവം നടന്നത്. മാതാവ്’ സൗമിനി / സഹോദരൻ രഞ്ജിത്ത്. മൃതദേഹം...
ഇറാനും ഒമാനും സംയുക്ത ബാങ്ക് സ്ഥാപിക്കാൻ ശ്രമം
ഇറാനും ഒമാനും സംയുക്ത ബാങ്ക് സ്ഥാപിക്കാൻ ശ്രമം ജിദ്ദ: ഇറാനും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരങ്ങളും ഇടപാടുകളും സുഗമമാക്കുന്നതിന്റെ ഭാഗമായി ഒരു സംയുക്ത ബാങ്ക് സ്ഥാപിക്കുന്നതിന് കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വിജയകരമായ പ്രാഥമിക ചർച്ചകൾ നടത്തി. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ (സി ബി ഐ) ഗവർണർ മുഹമ്മദ് റെസ ഫാർസിൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ വെബ്‌സൈറ്റ് ബുധനാഴ്ച പോസ്റ്റ് ചെയ്ത ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഈ വാരാദ്യത്തിൽ മസ്‌കറ്റ്...
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് എസ്.ഡി.പി.ഐ തുടക്കം കുറിച്ചു
ഹമീദ് പരപ്പനങ്ങാടി നിലമ്പൂർ : തലചായ്ക്കാൻ ഒരു പിടി മണ്ണും കിടന്നുറങ്ങാൻ കൊച്ചു കൂരക്കും വേണ്ടി അടിയാളരെ നയിച്ച വിപ്ലവ മണ്ണിൽ പുതിയൊരു പോർമുഖം തുറന്ന് കൊണ്ട് എസ്.ഡി.പി.ഐപ്രചാരണങ്ങൾക്ക് തുടക്കം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പ്രമുഖ അഭിഭാഷകനും, മനുഷ്യവകാശ പോരാളിയും , പാർട്ടിയുടെ ജില്ലാ ഉപാധിക്ഷനുമായ സാദിഖ് നടുത്തൊടി നിലമ്പൂരിൻ്റെ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയതോടെ പ്രവർത്തകർക്ക് പുത്തനുണർവ്വ് സൃഷ്ടിച്ചു . രാവിലെ പതിനൊന്ന് മണിക്ക് പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് സ്ഥാനാർത്ഥിയെനൂറ് കണക്കിന് എസ്.ഡി.പി ഐ...
നെറ്റ്‌വ റെസിഡൻസ് വിജയാരവം സംഘടിപ്പിച്ചു
തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. നെറ്റ്‌വ രക്ഷാധികാരി കെകെ റസാക്ക് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമ അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശത്തെ അർഹരായ കുട്ടികൾക്ക് പഠനോപകരണ കിറ്റ് എംഇഎസ് കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര വിതരണോൽഘാടനം ചെയ്തു ....
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായിബോധവല്‍ക്കരണ ക്ലാസ്
തിരൂർ :സ്‌കൂള്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഹാഫ് ആന്‍ഡ് ഹാഫ് പേരെന്റ്‌റിംഗ് & സ്റ്റുഡന്റസ് വെല്‍ ബെയിങ് പ്രോഗ്രാം നടത്തി. ഗ്‌ലോബല്‍ ട്രാന്‍സ്‌ഫോര്‍മേഷണല്‍ ലൈഫ് കോച്ചും മൈന്‍ഡ് പവര്‍ ട്രെയിനറുമായ വസിയ വഫയുടെ നേതൃത്വത്തില്‍ തിരൂര്‍ മെട്രോ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണു ചടങ്ങ് നടത്തിയത്. നേതൃത്വം, രക്ഷാകര്‍തൃത്വം, വൈകാരിക ബുദ്ധി എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു രണ്ട് സെഷനുകളായി നടന്ന പരിപാടിയില്‍ അമ്പതോളം കുടുംബങ്ങള്‍ പങ്കെടുത്തു. ചടങ്ങ് സ്‌പോര്‍ട്‌സ് കേരള ഫൌണ്ടേഷന്‍ ഡയറക്ടര്‍ ആഷിഖ് കൈനിക്കര ഉദ്ഘാടനം ചെയ്തു....
പൊന്നാനി കടൽ തീരത്തിന് ആശ്വാസം പകർന്ന് പ്രാർത്ഥനാ സദസ്സ്
പൊന്നാനി: മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രദേശവാസിയുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയയുടെ നേതൃത്വത്തിൽ അരങ്ങേറിയ പ്രാർത്ഥനാ സദസ്സ് ആഞ്ഞു വീശിയ കാറ്റും കര കാർന്ന് തിന്ന കടൽക്ഷോഭവും ഭീതി പടർത്തിയ പൊന്നാനി തീരദേശ മേഖലയ്ക്ക് ആശ്വാസം തിരയടിച്ച അനുഭവം പ്രദാനം ചെയ്തു. മേഖലയിലെ ദീർഘദൂരം വരുന്ന തീരദേശം ദിവസങ്ങളോളം ആശങ്കയിൽ മുങ്ങിയ നിലയിലായിരുന്നു. കിടപ്പാടം നഷ്ടപ്പെടും ജീവിതായോധനം മുടങ്ങിയും പട്ടിണിയും അങ്കലാപ്പും തിരത്തള്ളിയ അന്തരീക്ഷത്തിൽ തീരത്ത് അരങ്ങേറിയ പ്രാർത്ഥനാ സദസ്സ് പ്രദേശത്തിന്...
അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല,
യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം; സണ്ണിജോസഫ് എം എൽ എ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ . യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ...
പൂങ്ങോട്ടുകുളം ജംഗ്ഷനിലെ കുരുക്ക് ആര് അഴിക്കും
തിരൂർ :തിരൂർ ടൗണിൽ ചില റോഡുകൾ സൗകര്യപ്രദമായ രീതിയിൽ വിതി കൂട്ടി ഗതാഗത തിരക്ക് കുറക്കാൻ സാധ്യമാക്കി. എന്നാൽ ഇതിന്റെ പൂർണമായ പ്രയോജനം ലഭിക്കണമെങ്കിൽ താഴെ പാലം മുതൽ ബി.പി. അങ്ങാടി വരെയുള്ള റോഡിലെ കുരുക്ക് അഴിക്കണം. അതിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പൂങ്ങോട്ടുകുളം ജംഗ്ഷൻ. ഇവിടെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിന് മതിയായ സൗകര്യം ഇല്ലാത്തത് കാരണം ഫ്രീ ലെഫ്റ്റ് സംവിധാനം പോലും ഉപയോഗത്തിൽ കൊണ്ടുവരാൻ പലപ്പോഴും വാഹനങ്ങൾക്ക് സാധ്യമാകാറില്ല. ഈ കാര്യങ്ങൾ പല...
ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. സാദിഖ് നടുത്തൊടി മല്‍സരിക്കും
വികസനം നിലമ്പൂരിന് അന്യം,ദുരന്ത പുനരധിവാസത്തില്‍ പോലും സര്‍ക്കാര്‍ ജനങ്ങളെ കൈയൊഴിഞ്ഞു: എസ്ഡിപിഐ മലപ്പുറം: ഭരണ-പ്രതിപക്ഷ കക്ഷികളുടെ ജനങ്ങളോടുള്ള പ്രതിബദ്ധത മാറ്റുരയ്ക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി അഡ്വ. സാദിഖ് നടുത്തൊടി മല്‍സര രംഗത്തുണ്ടാവുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ചിലര്‍ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതയ്ക്ക് വികസനം ഇന്നും കിട്ടാക്കനിയാണ്. മുന്നൂ മുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ളയാണെന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട്. പി വി...