Author: Staff Correspondent (Jyobish V)

Post

മഴകനത്തതോടെ നിലമ്പൂർ ജനത ആശങ്കയിൽ: അഡ്വ. സാദിഖ് നടുത്തൊടി

നിലമ്പൂർ. മഴ ശക്തമായതോടെ നെഞ്ചിടിപ്പോടെയാണ് നിലമ്പൂരിലെ ജനങ്ങൾ കഴിയുന്നതെന്ന് നിലമ്പൂർ മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി.കവളപ്പാറ ദുരന്തത്തിൽ ഇരയായവർക്ക് ഇന്നും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല.പിവി അൻവർ എംഎൽഎ ഒൻപതു വർഷം നിലമ്പൂരിനെ പ്രതിനിധികരിച്ചത് തീരാ നഷ്ടമായിരുന്നു.ഇടത് വലത് മുന്നണികളിൽ നിലമ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുയാണ്. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മണ്ഡലത്തിൽ ഇരുമുന്നണികളും ചർച്ചയാക്കുന്നില്ല. ഇടതു . വലതു മുന്നണികളുടെ ജനവിരുദ്ധ നിലപാടുകൾക്കും വാഗ്ദാന ലംഘനങ്ങൾക്കും രാഷ്ടീയ വഞ്ചനയ്ക്കുമെതിരേ ജനങ്ങൾ ഒരു ബദലിനെ തേടുന്നു എന്നതാണ്...

Post

തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി മേലേപ്പാട്ട് ധർമ്മരാജൻ അന്തരിച്ചു

തിരൂർ :തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും, ഐൻടിയുസി തിരൂർ മണ്ഡലം പ്രസിഡൻ്റുമായ അരുൺ ചെമ്പ്രയുടെ പിതാവും തിരൂർ മുൻസിപ്പാലിറ്റി Booth No:52 ന്റെ മുൻപ്രസിഡണ്ടും KSSPA മെമ്പറുമായ മേലേപ്പാട്ട് ധർമ്മരാജൻ എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു. 14/06/25 രാവിലെ 7 മണിക്ക് ഐവർ മടത്തിൽ വച്ചാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. വേട്ടുവഞ്ചേരി ചെമ്പ്രക്കളത്തിൽ ഗിരിജയാണ് ഭാര്യ,അരുൺ ചെമ്പ്ര, അഭിലാഷ് എന്നിവരാണ് മക്കൾ. ചിത്ര സിപി, ചിത്ര R എന്നിവരാണ് മരുമക്കൾ. പേരമക്കൾവിഘ്നേഷ് , വിദ്യുത് ,...

Post

രാജ്യാന്തര നിയമങ്ങളുടെ വ്യക്തമായ ലംഘനം

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ സൗദി അറേബ്യ ജിദ്ദ: വെള്ളിയാഴ്ച പുലർച്ചയിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ ആക്രമണം സുഹൃദ് രാജ്യമായ ഇറാന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കൃത്യമായ കയ്യേറ്റമാണെന്നും അത് രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വിശേഷിപ്പിച്ചു. ഈ ഹീനമായ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതോടൊപ്പം ഈ ശത്രുത ഉടനടി അവസാനിപ്പിക്കാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളാൻ രാജ്യാന്തര സമൂഹത്തിനും...

Post

തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണവുമായി പുത്തിരിപ്പാടത്ത് യുവാക്കൾ

കൃഷ്ണൻ എരഞ്ഞിക്കൽ നിലമ്പൂർ: വഴിക്കടവ് പഞ്ചായത്തിലെ പുത്തിരിപ്പാടത്ത് യുവാക്കൾ ഇലക്ഷൻ ബഹിഷ്ക്കരണവുമായി രംഗത്ത്, മാറി മാറി വരുന്ന ജനപ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങൾ നിരസിക്കുകയും തെരഞ്ഞെടുപ്പാകുമ്പോൾ വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയും ചെയ്തതിനെ തുടർന്നാണ് ഇലക്ഷൻ ബഹിഷ്ക്കരണ ഫ്ലക്സുമായി യുവാക്കൾ രംഗത്തെത്തിയത് . വർഷങ്ങൾക്ക് മുമ്പ് സെവൻസ് ഫുട്ബാേൾ വരെ കളിച്ചിരുന്ന പുത്തിരികണ്ടം ഗ്രൗണ്ട് റോഡ് പ്രവർത്തിക്കായി മെറ്റലും ടാറു ഉൾപ്പെടെ നിക്ഷേപിച്ച് കുട്ടികൾക്ക് വരെ കളിക്കാൻ പറ്റാത്തതരത്തിൽ ഉപയോഗശൂന്യമാക്കിരി യിരിക്കയാണ്ഗ്രൗണ്ട്.നവീകരണത്തിന് ഫണ്ട് നീക്കിവെക്കാൻ പഞ്ചായത്തും ഇതുവരെ തയ്യാറായിട്ടില്ല. ഈ പ്രദേശത്തെ...

Post

ചരിത്ര രചന സെമിനാർ പ്രൊവിഡൻസ് കോളേജിൽ സംഘടിപ്പിച്ചു

തിരൂർ :തിരൂർ താലൂക്ക് ചരിത്ര രചന സെമിനാർതിരൂർ 10 6 2025 ചൊവ്വാഴ്ച തിരൂർ പ്രൊവിഡൻസ് കോളേജിൽ തിരൂർ താലൂക്ക് ചരിത്ര പൊതുസഭയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ നടത്തി ശ്രീമതി നർഗീസ് ടീച്ചർ കല്പകഞ്ചേരിയുടെ അധ്യക്ഷതയിൽ ശ്രീമതി സൈനബ ചേനാത്ത് പ്രസിഡണ്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് , ഉദ്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണങ്ങൾ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡണ്ട്‌ പി സി നജ്മത്, ഒഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യൂസഫ് കൊടിയേങ്ങൽ എന്നിവർ നടത്തി.പൊതു സമ്മേളനത്തിൽ വാർഡ് മെമ്പർ ഷബീർ...

Post

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് :മലയോര മേഖല കീഴടക്കി അഡ്വ.സാദിഖ് നെടുത്തൊടി

നിലമ്പൂര്‍: ജനഹൃദയങ്ങളെ കീഴടക്കി എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു. അധികാരികളുടെ അനാസ്ഥ മൂലം ദുരിതം പേറുന്ന നിലമ്പൂരിലെ മലയോര മേഖലകളിലെ ജനങ്ങളുമായി നേരിട്ട് സംവദിച്ചും മേഖലയിലെ വികസന മുരടിപ്പ് അവരുമായി പങ്കുവെച്ചുമാണ് അദ്ദേഹം പര്യടനം നടത്തുന്നത്. ഇടത് വലത് മുന്നണികളോടും ഒന്‍പതു വര്‍ഷം നിലമ്പൂരിനെ പ്രതിനിധീകരിച്ച പി വി അന്‍വറിനോടുമുള്ള ജനവികാരം പ്രകടമാക്കുന്നതായിരുന്നു സ്വീകരണ പരിപാടികളിലെ വര്‍ധിച്ച ജനപങ്കാളിത്തം. വ്യാഴാഴ്ച രാവിലെ പോത്തുകല്ലില്‍ നിന്ന് തുടങ്ങിയ വാഹന പ്രചാരണ ജാഥ മലയോര...

Post

പഠന രീതി പോലെ പ്രവേശനോത്സവവും പൊന്നാനി ബെൻസി മോണ്ടിസ്സോറി സ്‌കൂൾ

പൊന്നാനി: ആഹ്ളാദവും ആവേശവും അലയടിച്ച അന്തരീക്ഷത്തിൽ പൊന്നാനി തൃക്കാവ് ഇന്റർനാഷണൽ സ്‌കൂളിലെ പുതിയ അധ്യയന വർഷാരംഭം കുറിച്ച് കൊണ്ടുള്ള പ്രവേശനോത്സവം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഗംഭീരമാക്കി. മൗലികമായ മികവ് പുലർത്തുന്ന മോണ്ടിസ്സോറി പാഠ്യപദ്ധ്വതിയോടെ വ്യതിരിക്തമായ സ്‌കൂളിലേക്ക് മാതാപിതാക്കളോടൊപ്പം കാലെടുത്ത് വെച്ച കുരുന്നുകൾ ആദ്യത്തിൽ പരിഭ്രമത്തിലും അങ്കലാപ്പിലും ആയിരുന്നെങ്കിലും അവിടെ അരങ്ങേറിയ കളികളും ചിരികളും ആവിഷ്കാരങ്ങളും രസിച്ചതോടെ അവർ അധ്യാപകരുടെയും സഹപാഠികളുടെയും ഇടയിൽ ലയിച്ചു ചേരുകയുണ്ടായി. വർണാഭമായി അരങ്ങേറിയ പരിപാടികളിലും അധ്യാപകരുടെ സ്നേഹപൂർവ്വമായ ഇടപെടലുകളിലും ആകൃഷ്ടരായ കുട്ടികൾ...

Post

സൗദി: മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ വധശിക്ഷയ്ക്ക് വിധേയരാക്കി

ജിദ്ദ: രാജ്യത്തേക്ക് ഹാഷിഷ് എന്ന മയക്ക്മരുന്ന് കടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് വിദേശികൾക്കുള്ള വധശിക്ഷ സൗദി അറേബ്യ നടപ്പാടാക്കി. രണ്ടു പ്രതികളും സോമാലിയൻ പൗരന്മാരാണ്. ഇരുവർക്കുമുള്ള ശിക്ഷ ദക്ഷിണ സൗദിയിലെ നജ്‌റാൻ നഗരത്തിൽ വെച്ചാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. മയക്കുമരുന്ന് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും സമൂഹത്തിലും യുവാക്കൾക്കിടയിലും ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും കാരണമാക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവന വിവരിച്ചു. കുറ്റവാളികൾ പിടിയിലായ ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലൂടെ കുറ്റകൃത്യം തെളിയുകയും അനന്തരം...

Post

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു

🔸സർക്കാരിലേക്ക് എല്ലാം ഓൺലൈൻ ആണ്, തിരിച്ചെല്ലാം ഓഫ് ലൈനും കോഴിക്കോട്: പ്രവാസികൾക്കായി സർക്കാർ രൂപീകരിച്ച പ്രവാസി ക്ഷേമനിധി ബോർഡിൽ 60 വയസ്സ് കഴിഞ്ഞവർ പ്രവാസി ക്ഷേമനിധിയിലേക്ക് പെൻഷന് അപേക്ഷിച്ച് ആറുമാസവും അതിലധികവുമായി കാത്തിരിക്കുകയാണ്. മാസംതോറും പ്രവാസി ക്ഷേമനിയിലേക്ക് പ്രവാസികൾ 350 രൂപയും കേരളത്തിലേക്ക് തിരിച്ചെത്തിയവർ മാസാന്തം 200 രൂപയും അംശാദായം അടച്ചു അഞ്ചു വർഷങ്ങൾക്ക് ശേഷം 60 വയസ്സ് കഴിഞ്ഞവർ പെൻഷൻ അപേക്ഷിക്കുമ്പോഴാണ് ഈ കാലതാമസം. കോഴിക്കോട് മാത്രം രണ്ടായിരത്തിൽപരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിലേക്ക് അംശാദായവും പെൻഷൻ...

Post

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണം : രമേശ്‌ ചെന്നിത്തല

മലപ്പുറം : ബ്രിട്ടീഷ് ഭരണ കാലത്ത് പാട്ടത്തിന് കൊടുത്ത് ഇപ്പോൾ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്ന് മുൻ മന്ത്രി രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആദിവാസികളെ സന്ദർശിച്ചു പിന്തുണ അറിയിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. നേരത്തെ ഭൂമി നൽകാമെന്ന് ഉറപ്പ് നൽകിയതാണ്. നാലു മാസം കഴിഞ്ഞിട്ടും കളക്ടർ കരാർ പാലിക്കുന്നില്ല. സമരം പൊളിക്കാൻ വേണ്ടി 10 സെന്റ് വീതം കൊടുത്തു എന്ന് പറയുന്നു. ഒരു ഏക്കറിൽ കൂടുതൽ ഭൂമി...