താനൂർ :വി പി മൊയ്തീൻ ഹാജി. താനൂർ. പൗരപ്രമുഖനും എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവുമായ നടക്കാവിലെ വി പി മൊയ്തീൻ ഹാജി (77 )നിര്യാതനായി. എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട്, താനൂർ എംഇഎസ് സ്കൂൾ ചെയർമാൻ, തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ വൈസ് പ്രസിഡണ്ട്, കേരള സ്കൂൾ സ്കെയിൽ ഇൻട്രസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, ഐസ് പ്ലാൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.. ഭാര്യ എ .പി. ഹലീമ മക്കൾ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
പുസ്തക പ്രകാശനം
തിരൂർ :പേജ് ഇന്ത്യ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഷാബി നൗഷാദ് വേങ്ങരയുടെ നീലക്കടലിലെ നാൽപതു പടവുകൾ എന്ന കവിത സമാഹാരം നാളെ കാലത്ത് പത്തുമണിക്ക് തിരൂർ തുഞ്ചൻപറമ്പ് ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും.. dr ഷമീന വി.പി യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽമലയാള മനോരമ ചീഫ് സബ് എഡിറ്ററും നോവലിസ്റ്റുമായഷംസുദ്ദീൻ മുബാറക്കിൽ നിന്നുംഡോ: ഖമറുന്നിസ അൻവർ പുസ്തകം ഏറ്റുവാങ്ങും.മഹ്മൂദ് മാട്ടൂൽ ഉത്ഘാടനം നിർവ്വഹിക്കും. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറികെ. പി സോമനാഥൻമാസ്റ്റർ പുസ്തക പരിചയം നടത്തും.
ലഹരിക്കെതിരെ ഫ്ലാഷ് മോബ്
പരപ്പനങ്ങാടി: ലഹരിക്കെതിരെ ബോധവത്‌കരണ ഫ്ലാഷ് മോബുമായി എസ്എൻഎം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് രാസ ലഹരിയുടെ ദൂഷ്യവശങ്ങളിലേക്ക് വെളിച്ചം നൽകി. ഇരുപതോളം കുട്ടികൾ പങ്കെടുത്ത പരിപാടിക്ക് സ്കൂളിലെ നാലായിരം കുട്ടികളും അധ്യാപകരും സാക്ഷികളായി. സൂംബ ഇൻസ്ട്രക്ടർ അലീന മാത്യുവിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സുംബാ നൃത്ത പ്രതിരോധവും നടന്നു. വിവിധ പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്കൗട്ട് ഗൈഡ് ജെആർസി വിദ്യാർത്ഥികളും അധ്യാപകരായ നിഷാദ്, മിർഷാദ്,നൗജിഷ് ബാബു , ഷക്കീല ടീച്ചർ,റാഹത്ത് ടീച്ചർ,ഷഫീക ടീച്ചർ...
ചേരുരാൽ സ്ക്കൂളിലെ ലഹരി വിരുദ്ധ സിഗ്നേച്ചർ കാമ്പയിനും റാലിയും ശ്രദ്ധേയമായി
തിരുന്നാവായ: ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സിഗ്നേച്ചർ കാമ്പയിനും റാലിയും ശ്രദ്ധേയമായി. ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം എൽ നിർവ്വഹിച്ചു. ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ ബോധ്യപ്പെടുത്തുന്ന സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ റാലിയിൽ അണിനിരന്നത്. ലഹരിയിലലിഞ്ഞു തീരുന്ന പുതിയ കാലത്തെ കൗമാരവും തിരിച്ചു പിടിക്കേണ്ട അവരുടെ ജീവിതവും എന്നതായിരുന്നു പ്ലക്കാർഡുകളിലെ സന്ദേശങ്ങൾ. കുട്ടികൾ തന്നെ എഴുതി തയ്യാറാക്കിയ സന്ദേശങ്ങളും ചിത്രങ്ങളും വളരെ ആവേശത്തോടെയുള്ള അവരുടെ മുദ്രാവാക്യങ്ങളും...
പി.വി.വിശാലാക്ഷി അമ്മ (89)നിര്യാതയായി
തിരൂർ: തൃക്കണ്ടിയൂർ “ഗീത” യിൽ പി വി വിശാലാക്ഷിയമ്മ (വിശാലം ചന്ദ്രൻ) മുംബൈയിൽ മകളുടെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി. പരേതരായ പൊറ്റേത്ത് കൃഷ്ണൻ നായരുടെയും ഗുരുവായൂർ പുളിക്കീഴ് വാരിയത്ത് കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ പന്നിക്കോട്ട് ചന്ദ്രശേഖരമേനോൻ (പി.സി.മേനോൻ). തിരൂരിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അവർ നിരവധി വർഷക്കാലം തൃക്കണ്ടിയൂർ ദേശീയ മഹിളാ സമാജത്തിന്റെ പ്രസിഡണ്ടായിരുന്നു. മക്കൾ ഗീതാ സേതുമാധവൻ (മുംബൈ), പി വി വിജയകൃഷ്ണൻ (എക്സ്. സൗദി അറേബ്യ), തിരൂരിലെ...
മോണിംഗ് സ്റ്റാർ തിരൂർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
തിരൂർ: ലഹരി വിരുദ്ധ ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മോണിംഗ് സ്റ്റാർ തിരൂർ ഉന്നതാധികാര സമിതി അംഗം സജയ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയർമാൻ ഷബീബ് അസോസിയേറ്റ്, വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ, ഇൻസ്ട്രക്ടർ ആസിഫ് മാസ്റ്റർ, ട്രഷറർ ഷെഹീർ ബാബു, സിയാദ് വെൽക്കം, നൗഷാദ് മുണ്ടത്തോട്, അനിൽ, ഫമീഷ് മോനുട്ടി, ഹാരിസ് അന്നാര, അബ്ദുൽ റഊഫ് തുടങ്ങിയവർ പ്രസംഗിച്ചു.
സെൻട്രൽ ജംഗ്ഷൻ നടുറോട്ടിൽ ഒറ്റയാൾ പ്രതിഷേധം വാഴനട്ടു പ്രതിഷേധിച്ചു
തിരൂർ :കാക്കത്തൊള്ളായിരം പാർട്ടികൾ ഉള്ള തിരൂർ നഗരസഭയിൽ അധികാരികൾ അങ്ങോട്ടുമിങ്ങോട്ടും കൺതുറന്നോടുമ്പോഴുംനടുറോട്ടിലെ വൻകുഴി കാണാതെ പോയത് എന്തുകൊണ്ട് ദിനംപ്രതി സെക്കന്റുകളോളം വാഹനങ്ങൾ തുരുതുരാ ഓടുന്ന ഈ റോഡിലെ കുണ്ടും കുഴിയും അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന എന്തുകൊണ്ട് വൻ അപകടക്കുഴിയിൽ യുവാക്കൾ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ കാണികൾ നോക്കിനിൽക്കെ കയ്യടിക്കുകയായിരുന്നു.ജനം മടുത്തു റോഡ് ഗതാഗതം എന്ന് യോഗ്യമാകും.ഇത്രയും വലിയ അപകടക്കുഴി കണ്ടിട്ട് അധികാരികൾ കണ്ണ് തുറക്കുന്നില്ലെങ്കിൽ ഇനി വലിയൊരു അപകടത്തിൽ വന്നിട്ട് മാത്രം നോക്കുന്ന ഉദ്യോഗസ്ഥർ...
ഷെൽട്ടർ ഹോമിന് കൈത്താങ്ങായി സൗഹൃദവേദി, തിരൂർ
തിരൂർ : നിരാലംബരും പാവപ്പെട്ടവരുമായ സ്ത്രീകളെ താമസിപ്പിക്കുന്ന തിരൂർ എംഇഎസ് ലേഡീസ് ഷെൽട്ടർ ഹോമിലേക്ക് രണ്ടുമാസത്തേക്ക് ആവശ്യമായ ഭക്ഷണ വിഭവങ്ങൾ സൗഹൃദവേദി,തിരൂർ കൈമാറി .ഷെൽട്ടർ ഹോമിൽ നടന്ന പരിപാടിയിൽ സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ്കുട്ടി ഹാജി വിതരണോൽഘാടനം ഉദ്ഘാടനം നിർവഹിച്ചു. സൗഹൃദവേദി പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ കെ അബ്ദുൽ റസാഖ് ഹാജി, ഷെൽട്ടർ ഹോം രക്ഷാധികാരി ഡോക്ടർ ഖമറുന്നിസ്സ അൻവർ, ഷെൽട്ടർഹോം പ്രസിഡണ്ട് പിഐ റൈഹാനത്ത്, സെക്രട്ടറി എംപി ഷെരീഫഅബ്ദുൽ...
സുഹൃദ് ബന്ധം അടിവരയിട്ട് ഖത്തർ അമീറിന് ഇറാൻ പ്രസിഡന്റിന്റെ ഫോൺ വിളി
ജിദ്ദ: ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിലൂടെ ഇറാനുമായ ബന്ധത്തിൽ വന്ന തകർച്ച പരിഹരിച്ചു കൊണ്ട് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇറാൻ റസിഡന്റ് മസ്ഊദ് പെഷസ്കിയൻ ഫോണിൽ വിളിച്ചു നിലപാട് വ്യക്തമാക്കി. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തത്തോടുള്ള പ്രതികരണം മാത്രമാണ് തങ്ങൾ നടത്തിയ സൈനിക നടപടിയെന്ന് ഖത്തർ ഭരണാധികാരിയോട് വ്യക്തമാക്കിയ ഇറാൻ പ്രസിഡന്റ് തന്റെ രാജ്യത്തിന് ഖത്തറുമായുള്ള ഊഷ്മളമായ ബന്ധം അടിവരയിട്ടു. അയൽക്കാരോട്, പ്രത്യേകിച്ച് സഹോദര...
ഗതാഗതക്കുരുക്കില്‍ പൊറുതി മുട്ടി ജനം
കൂരിയാട് ദേശീയ പാതയുടെ സര്‍വ്വീസ് റോഡ് അടിയന്തിരമായി തുറക്കണം:മുസ്ലിം യൂത്ത്‌ലീഗ് ആറുവരിപ്പാത നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നു വീണ കൂരിയാട് ദേശീയ പാതയുടെ സര്‍വ്വീസ് റോഡ് അടിയന്തിരമായി തുറക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജില്ലാ കലക്ടര്‍ക്കും തിരൂരങ്ങാടി തഹസീല്‍ദാര്‍ക്കും യൂത്ത്‌ലീഗ് പരാതി നല്‍കി. ജില്ലാ കലക്ടര്‍ക്ക് ഇ മെയില്‍ മുഖേനയും തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന് നേരിട്ടുമാണ് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖിന്റെ നേതൃത്വത്തിലെത്തി പരാതി നല്‍കിയത്. ദേശീയ പാത കൂരിയാട്...