അരീക്കോട് : അരീക്കോട് താലൂക്കാശുപത്രിയിൽ കാലപഴക്കം ചെന്ന കെട്ടിടം പൊതുമരാമത്ത് എൻജിനിയർ അൺഫിറ്റ് അടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പൊളിച്ച് നീക്കാത്തതിൽ എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് കമ്മറ്റി ആശങ്ക അറിയിച്ചു. അഡ്മിറ്റ് രോഗികൾ കിടന്നിരുന്ന പഴയ കെട്ടിട്ടം സീലിംഗ് അടക്കം അടർന്ന് വീണത് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . ഉപയോഗയോഗ്യമല്ല എന്ന് എൻജിനിയർമാർ അറിയിച്ചതിനെ തുടർന്ന് അഡ്മിറ്റ് രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനം കാലപഴക്കമുള്ള കെട്ടിടത്തിലൂടെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന്...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ
ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സര്‍വയലന്‍സ് നടത്തി. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍,...
സ്വാഗതസംഘ രൂപീകരണ യോഗം നാളെ
തിരൂർ. ജൂൺ 11ന് തിരൂരിൽ നടക്കുന്ന ചരിത്ര ശിൽപ്പശാലയുടെ സ്വാഗതസംഘ രൂപീകരണം നാളെ വൈകുന്നേരം മൂന്നു മണിക്ക് തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി .റിയാസ്, ബ്ലോഗർ നൗഫൽ തിരൂർ, കെ .സി .അബ്ദുല്ല എന്നിവർ പങ്കെടുക്കും
ട്രെയിൻ വൈകിയാൽ ഇനി റീഫണ്ട്
പാലക്കാട്: ട്രെയിൻ വൈകിയാൽ ഇനി റീഫണ്ട്: ട്രെയിനുകളുടെ വൈകിയോട്ടം, വൃത്തിയില്ലായ്മ, പല സൗകര്യങ്ങളും കൃത്യമായി പ്രവർത്തിക്കാത്തത് എന്ന് തുടങ്ങി സ്റ്റേഷൻ എത്താറാകുമ്പോൾ ഉള്ള പിടിച്ചിടൽ വരെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ റെയിൽവേയുമായി ബന്ധപെട്ട ഒരു പരാതി നൽകാൻ ഒരു സ്ഥലമോ പരാതി നൽകിയാൽ കൃത്യമായ ഒരു മറുപടി പോലുമോ പലപ്പോഴും ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ഇനി മുതൽ അതിനും മാറ്റം വരുത്തുകയാണ് റെയിൽവേ. പുതിയ പരിഷ്‌കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ...
എ. പി അസ് ലം റിഹാബിലിറ്റേഷൻ സെൻ്റർ നാടിന് സമർപ്പിച്ചു
കൽപകഞ്ചേരി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുതുതായി ആരംഭിച്ച എ.പി അസ് ലം റിഹാബിലിറ്റേഷൻ സെന്റർനാടിന് സമർപ്പിച്ചു.ജീവിതയാത്രയിൽ വീണുപോയ മനുഷ്യരെ കൈപിടിച്ചുയർത്താനും വിവിധ വൈകല്യങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസമേകാനും ഉദ്ദേശിച്ചുകൊണ്ടാണ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നത്. കൽപകഞ്ചേരി, വളവന്നൂർ, ചെറിയമുണ്ടം, ആതവനാട്, മാറാക്കര എന്നീ പഞ്ചായത്തുകളിലെയും സമീപപ്രദേശങ്ങളിലെയും ശയ്യാവലമ്പികളായ രോഗികളെ കണ്ടെത്തി തികച്ചും സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ നൽകിക്കൊണ്ടുള്ള ഒരു സ്ഥിരം സംവിധാനം ട്രസ്റ്റിന് കീഴിൽ 2017 മുതൽ...
സംസ്ഥാന എൻട്രൻസ് പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ സി.വി സനൂബിയെ അനുമോദിച്ചു
തിരുന്നാവായ: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ എൻട്രൻസ് ഫാർമസി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ സി.വി സനൂബിയെചേരുരാൽ ഹയർ സെകൻ്ററി സ്ക്കൂൾആദരിച്ചു. കുറുക്കോളി മൊയ്തീൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ് അധ്യക്ഷയായി. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ: സുലൈമാൻ മേൽപ്പത്തൂർ അനുമോദന പ്രഭാഷണം നടത്തി. വാർഡ് മെമ്പർ നാസർ ആയപ്പള്ളി, പി.ടി.എ വൈസ് പ്രസിഡണ്ട് സിദ്ദിഖ് വൈരങ്കോട്, പ്രധാന അധ്യാപകൻ പി. സി അബ്ദുൽ റസാഖ്, എം. ഷാനവാസ്...
തിരൂർ കമ്യൂണിസ്റ്റ് ആചാര്യൻ കെ ദാമോദരനെ കുറിച്ച് പുതിയ പുസ്തകം പുറത്തിറങ്ങി
തിരൂർ :കെ. ദാമോദരന്റെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ‘കുട്ടികളുടെ ദാമോദരൻ’ എന്ന പുസ്തകമാണ് നാൽപ്പത്തൊൻപതാം ചരമവാർഷിക ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ പ്രകാശിതമായത്. കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. കെ ദാമോദരൻ്റെ സഹാേദര പത്നി വി സി കമലം പുസ്തകം ഏറ്റുവാങ്ങി. സാജി സോമനാഥ് അധ്യക്ഷനായി.കെ ദാമോദരൻ്റെ മകനും ഭാഷാശാസ്ത്രജ്ഞനുമായ ഡോ. കെ പി മോഹനൻ മുഖ്യാതിഥിയായിരുന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. ഷംസാദ് ഹുസൈൻ പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ്...
പരപ്പനങ്ങാടി ചെട്ടിപ്പടി നെടുവ ഹെൽത്ത് സെന്ററും തകർച്ച ഭീഷണിയിൽ
ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന പശ്ചാതലത്തിൽ കാലപഴക്കം കാരണം തകർച്ച ഭീഷണി നേരിടുന്ന സർക്കാർ ആശുപത്രികളിൽ ചെട്ടിപ്പടി നെടുവ ആരോഗ്യ കേന്ദ്രവും. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ചെട്ടിപ്പടി ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടങ്ങളാണ് അപകട ഭീഷണി നേരിടുന്നത്. വള്ളിക്കുന്ന്, മൂന്നിയൂർ പരപ്പനങ്ങാടി, ഭാഗങ്ങളിലെ ഏക ആശ്രയകേന്ത്രമാണിത് ഇതിൻ്റെ തകർച്ചകൾ വർഷങ്ങളായി തുടങ്ങിയിട്ട്. കോൺഗ്രീറ്റ് ഭാഗങ്ങൾ അടർന്ന് വീണും , വാട്ടർടാങ്കടക്കം തകർന്നുമാണ് ഇപ്പോഴിരിക്കുന്നത്. പല ഭാഗങ്ങളും നിലം പൊത്താറായി ഏത് സമയവും...
കോട്ടയം മെഡിക്കൽ കോളജ് അപകടം: ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം
കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവം ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. അപകട ശേഷം രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. അപകടം നടന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.മന്ത്രിമാർ സ്ഥലത്ത് എത്തി സംഭവത്തെ നിസാരവൽക്കരിച്ചതാണ് രക്ഷാപ്രവർത്തനം വൈകാനും സ്ത്രീയുടെ ജീവൻ നഷ്ടപ്പെടാനും ഇടയാക്കിയത്.മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലായെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ആദ്യം അധികൃതർ അർഹിക്കുന്ന ഗൗരവത്തിൽ എടുത്തില്ല.അപകടം...
കീം ) പരീക്ഷയിൽ സംസ്ഥാനത്ത് എട്ടാം റാങ്ക് നേടിയ സി.സി മുഹമ്മദ് അർഷാദിനെ ആദരിച്ചു
കേരള എഞ്ചിനിയറിംഗ് ആർക്കിടെക്ചർ ആൻ്റ് മെഡിക്കൽ എൻട്രൻസ് ( കീം ) പരീക്ഷയിൽ സംസ്ഥാനത്ത് എട്ടാം റാങ്ക് നേടിയ ചെറിയമുണ്ടം പറപ്പൂത്തടത്തിലെ സി.സി മുഹമ്മദ് അർഷാദിനെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലേരി മൈമൂന യൂസഫ് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡൻ്റ് പി.ടി. നാസർ മുഹമ്മദ് അർഷാദിനെ പൊന്നാട അണിയിച്ചു. ചെറിയമുണ്ടത്തിൻ്റെ അഭിമാനമാണ് അർഷാദെന്നും ഇനിയും ഉന്നത വിജയങ്ങൾ നേടാൻ ഭാഗ്യം നൽകട്ടെ എന്നും പ്രസിഡൻ്റ് ആശംസിച്ചു. ഈ പഠനത്തിന് പിന്തുണ നൽകിയ അർഷാദിൻ്റെ...